പ്രേമിന്റെ ഫോണിൽ സ്വാസികയുടെ പേര് സേവ് ചെയ്തത് എങ്ങനെയാണെന്നോ? പരിഭവം മറച്ചുവെയ്ക്കാതെ താരം
സീരിയലുകളിലൂടയാണ് സ്വാസിക പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം സ്വന്തമാക്കിയത്. ഇപ്പോൾ സിനിമകളിലും താരം സജീവമാണ്. അടുത്തിടെയാണ് സ്വാസികയുടെ വിവാഹം കഴിഞ്ഞത്. പ്രേം ജേക്കബ് ആണ് വരൻ. നടനും മോഡലും ഒക്കെയാണ് പ്രേം ജേക്കബ്ബ്.
ഇരുവരും പ്രണയത്തിലായിരുന്നു. ഒരു സീരിയലിൽ രണ്ട് പേരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇതിനിടെയാണ് പ്രണയത്തിലായത്. വിവാഹത്തിന് ശേഷം ഇരുവരും തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോൾ പ്രേമിന്റെ ഫോണിൽ തൻറെ പേര് സേവ് ചെയ്ത് വെച്ചിരിക്കുന്നത് എങ്ങനെയാണ് എന്നു പറയുകയാണ് സ്വാസിക. മൈൽ സ്റ്റോൺ മേക്കേഴിസിനോടാണ് സ്വാസിക ഇതേക്കുറിച്ച് സംസാരിച്ചത്. ഫോണിലെ പേര് മാറ്റാൻ താൻ പ്രേമിനോട് പറഞ്ഞിരുന്നുവെന്നാണ് സ്വാസിക പറയുന്നത്. കല്യാണത്തിന് മുൻപ് ആരെങ്കിലും കണ്ടാലോ എന്നോർത്ത് സ്വാസിക എന്നാണ് സേവ് ചെയ്തിരുന്നതെന്നും കല്യാണത്തിന് ശേഷം സ്വീറ്റെന്നോ വൈഫ് എന്നോ ലവ് എന്നോ എന്തെങ്കിലു ഒന്ന് ഇടാൻ പാടില്ലേ, ഇപ്പോഴും സ്വാസിക എന്ന് തന്നെയാണ് ഇട്ടിരിക്കുന്നത് എന്നാണ് സ്വാസിക പറയുന്നത്.

ഒരു ഹാർട്ടിട്ട് ലവ് എന്നോ വൈഫ് എന്നോ ഇട്ടുകൂടെയെന്നും സ്വാസിക ചോദിക്കുന്നു. എല്ലാവരുടെ മുന്നിലും സ്വാസിക എന്ന് തന്നെയാണ് പ്രേം വിളിക്കുന്നത് എന്നാണ് സ്വാസിക പറയുന്നു. ഇരുവരും മാത്രം ഉണ്ടാകുമ്പോൾ പൊന്നൂവെന്നും ബേബി എന്നുമാെക്കെ വിളിക്കാറുണ്ടെന്നും സ്വാസിക പറയുന്നു. അതേ സമയം പ്രേമിന്റെ പേര് മൈ ഹാപ്പിനെസ്സെന്നാണ് സ്വാസിക സേവ് ചെയ്തിരിക്കുന്നത്.
തന്റെയും പ്രേമിന്റെയും പ്രണയത്തെക്കുറിച്ച് സ്വാസിക നേരത്തെ പറഞ്ഞിട്ടുണ്ട്. താനാണ് പ്രേമിനോട് ഇഷ്ടം പറഞ്ഞതെന്നും സ്പാർക്ക് തോന്നി എന്ന് പറഞ്ഞു. സീനിനിടയിലാണ് താൻ പ്രൊപ്പോസ് ചെയ്തതെന്നും അഭിനയിക്കുമ്പോൾ അതിനപ്പുറം ഒരു ഫീൽ വരുന്നുണ്ടെന്നും വിവാഹം കഴിച്ചാൽ കാെള്ളാമെന്നൊരു തോന്നൽ വരുന്നുണ്ടെന്നും പറഞ്ഞുവെന്നും അപ്പോൾ പ്രേം പുച്ഛച്ചിരി ചിരിച്ച് പോയെന്നും സ്വാസിക പറയുന്നു..
താൻ വീണ്ടുമൊരു അവസരത്തിൽ ഇഷ്ടം പറഞ്ഞെന്നും വളരെ സീരിയസ് ആയിട്ടാണ് പറയുന്നതെന്നും പറഞ്ഞു, പക്ഷേ അപ്പോഴും ആൾ മൈന്റ് ചെയ്തില്ലെന്നാണ് സ്വാസിക പറഞ്ഞത്. വളരെ കുറച്ച് മാത്രം സംസാരിക്കുന്ന ആളാണ് പ്രേം എന്നാണ് സ്വാസിക പറയുന്നത്. താൻ കുറച്ച് പൈങ്കിളി ആണെന്നും റൊമാന്റിക്ക് ആണെന്നും സ്വാസിക പറഞ്ഞു.
എപ്പോഴും നമ്മളെ കൊഞ്ചിക്കുന്നതൊന്നുമല്ല യഥാർത്ഥ പ്രണയം എന്നും നമ്മളെ പീസ്ഫുള്ളാക്കി നിർത്തുകയെന്നതാണെന്നും താൻ ഇപ്പോൾ മനസ്സിലാക്കുന്നു എന്നും പ്രേമിനെ പരിചയപ്പെട്ടപ്പോൾ തൊട്ട് മെന്റലി ബ്രേക്ക് ഡൗൺ ആയിട്ടൊരു അവസ്ഥ ഉണ്ടായിട്ടില്ലെന്നും ഭയങ്കര സന്തോഷവതിയായിരുന്നെന്നും സ്വാസിക പറഞ്ഞു.












Click it and Unblock the Notifications