Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റ സിനിമയ്ക്ക് ലഭിക്കുന്നത് കോടികള്‍... ആഡംബര കാറുകളുടെ വന്‍ശേഖരം; തമന്നയുടെ ആസ്തി കേട്ടോ?

തെന്നിന്ത്യയിലെ എന്നല്ല ഇന്ത്യന്‍ സിനിമാലോകത്തെ തന്നെ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് തമന്ന ഭാട്യ. 35 കാരിയായ തമന്ന 20 വര്‍ഷത്തോളമായി അഭിനയരംഗത്ത് എത്തിയിട്ട്. ഇതിനോടകം വിവിധ ഭാഷകളിലായി 85 ല്‍ അധികം സിനിമകള്‍ ചെയ്തിട്ടുള്ള തമന്ന ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായിക നടിമാരില്‍ ഒരാള്‍ കൂടിയാണ്. 1989 ഡിസംബര്‍ 21 ന് മുംബൈയില്‍ ആയിരുന്നു തമന്നയുടെ ജനനം.

മുംബൈയിലെ മനേക്ജി കൂപ്പര്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റ് സ്‌കൂളില്‍ നിന്നാണ് താരം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ചാന്ദ് സാ റോഷന്‍ ചെഹ്ര എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് തമന്ന എത്തുന്നത്. തെലുങ്ക് ചിത്രം ഹാപ്പി ഡേയ്‌സിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. വൈകാതെ തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള നായികയായി മാറാനും തമന്നക്ക് സാധിച്ചു.

Tamannaah Bhatia

ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 120 കോടി രൂപയാണ് തമന്നയുടെ ആകെ ആസ്തി. ഒരു ചിത്രത്തിന് നാല് മുതല്‍ അഞ്ച് കോടി രൂപ വരേയാണ് തമന്ന വാങ്ങിക്കുന്നത്. 12 കോടി രൂപയാണ് തമന്ന ഒരു വര്‍ഷം സമ്പാദിക്കുന്നത്. തന്റെ സമകാലീരായ നടിമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് തമന്ന. സിനിമയ്ക്ക് പുറമെ പരസ്യചിത്രങ്ങളിലൂടേയും മോഡലിംഗിലൂടേയും താരം വലിയൊരു തുക സമ്പാദിക്കുന്നുണ്ട്.

ഫാന്റ, മൊബൈല്‍ പ്രീമിയര്‍ ലീഗ്, സെല്‍കോണ്‍ മൊബൈല്‍സ്, ചന്ദ്രിക തുടങ്ങിയ ബ്രാന്‍ഡുകളുമായി താരം കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മുംബൈയിലെ ജുഹു-വെര്‍സോവ ലിങ്ക് റോഡിലെ ബേവ്യൂ അപ്പാര്‍ട്ട്മെന്റിന്റെ 14-ാം നിലയിലാണ് തമന്ന ഭാട്ടിയയുടെ വീട്. 80,778 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ അപ്പാര്‍ട്ട്മെന്റിന് 16.60 കോടി രൂപയാണ് ചെലവ് വരുന്നത്. അടുത്തിടെ തമന്ന മുംബൈയിലെ തന്റെ മൂന്ന് അപ്പാര്‍ട്ട്മെന്റുകള്‍ 7.84 കോടി രൂപയ്ക്ക് പണയപ്പെടുത്തിയിരുന്നു.

അന്ധേരി വെസ്റ്റിലെ ലോഖണ്ഡ്വാലയിലാണ് ഈ പ്രോപ്പര്‍ട്ടികള്‍ സ്ഥിതി ചെയ്യുന്നത്. മൊത്തം 2,595 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ പ്രോപ്പര്‍ട്ടിക്കാ.യി സ്റ്റാമ്പ് ഡ്യൂട്ടിയായി മാത്രം 4.7 ലക്ഷം രൂപയാണ് താരം അടച്ചത്. ആഡംബര കാറുകളുടെ വലിയൊരു ശേഖരം തന്നെ തമന്ന സ്വന്തമാക്കിയിട്ടുണ്ട്. 75.59 ലക്ഷം രൂപ വിലയുള്ള ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഡിസ്‌കവറി സ്പോര്‍ട്, 43.50 ലക്ഷം രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു 320ഐ, 1.02 കോടി രൂപ വിലയുള്ള മെഴ്സിഡസ് ബെന്‍സ് ജിഎല്‍ഇ, 96 ലക്ഷം രൂപ വിലമതിക്കുന്ന മിത്സുബിഷി പജേറോ സ്പോര്‍ട് എന്നിവ താരത്തിന്റെ ഗാരേജിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+