തമന്നയുടെ കൈയില്‍ ഇത്രയും സ്വത്തുക്കളുണ്ടായിരുന്നോ? ഒറ്റ സിനിമയ്ക്ക് ലഭിക്കുന്നത് ഇത്ര
തെന്നിന്ത്യയില്‍ വളരെ പെട്ടെന്ന് താരപദവിയിലേക്ക് ഉയര്‍ന്ന അഭിനേത്രിയാണ് തമന്ന ഭാട്യ. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി സിനിമകളില്‍ വേഷമിട്ടു. 2005 ല്‍ ചാന്ദ് സെ റോഷന്‍ ചെഹ്‌റ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമാപ്രവേശനം. പിന്നീട് വ്യത്യസ്ത ഭാഷകളില്‍ ശ്രദ്ധേയമായ വേഷത്തിലെത്തി തമന്ന പ്രേക്ഷകരുടെ കൈയടി നേടി.
നടന്‍ വിജയ് വര്‍മ്മയുമായി പ്രണയത്തിലായിരുന്നു തമന്ന. എന്നാല്‍ ഇരുവരും ഇപ്പോള്‍ വേര്‍പിരിഞ്ഞതായാണ് റിപ്പോര്‍ട്ട്. 2023-ല്‍ ലസ്റ്റ് സ്റ്റോറീസ് 2-ന്റെ പ്രമോഷനില്‍ ഇരുവരും തങ്ങളുടെ ബന്ധം പരസ്യമായി സ്ഥിരീകരിച്ചു. എന്നാല്‍ ഇനി മുതല്‍ സുഹൃത്തുക്കള്‍ മാത്രമായി തുടരാനാണ് ഇരുവരും ആഗ്രഹിക്കുന്നത് എന്നാണ് വിവരം. തെന്നിന്ത്യയിലെ മുന്‍നിര നായികയായ തമന്ന കോടികളുടെ ആസ്തി സമ്പാദിച്ചിട്ടുണ്ട്.

2024 ലെ കണക്കനുസരിച്ച് തമന്ന ഭാട്ടിയയുടെ ആസ്തി ഏകദേശം 120 കോടി രൂപയാണ്. 2023 ലെ ആസ്തിയുമായി താരതമ്യം ചെയ്യുമ്പോള്‍ 10 കോടി അധികമാണിത്. സിനിമാഭിനയത്തിന് പുറമെ ബ്രാന്‍ഡ് അംഗീകാരങ്ങള്‍, ഉദ്ഘാടനം, റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ എന്നിവയിലൂടേയും താരം വലിയൊരു തുക സമ്പാദിക്കുന്നു. തെലുങ്ക്, തമിഴ് സിനിമാ മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് തമന്ന.
ഒരു സിനിമയ്ക്ക് നാല് കോടി രൂപ മുതല്‍ അഞ്ച് കോടി രൂപ വരെയാണ് തമന്ന ഈടാക്കുന്നത്. മുംബൈയിലെ വെര്‍സോവയിലുള്ള ബേവ്യൂ അപ്പാര്‍ട്ട്‌മെന്റിന്റെ 14-ാം നിലയില്‍ തമന്നയ്ക്ക് ഒരു വീടുണ്ട്. മുംബൈയിലെ മൂന്ന് അപ്പാര്‍ട്ടുമെന്റുകള്‍ 7.84 കോടി രൂപയ്ക്ക് നടി പണയപ്പെടുത്തിയതായി പ്രോപ്സ്റ്റാക്ക് പറയുന്നു. അന്ധേരി വെസ്റ്റിലെ ലോഖണ്ഡ്വാലയിലാണ് ഈ സ്വത്തുക്കള്‍ സ്ഥിതി ചെയ്യുന്നത്.
മൊത്തം 2,595 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ വസ്തുവിന് അവര്‍ 4.7 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായി അടച്ചു. 43.50 ലക്ഷം രൂപ വിലമതിക്കുന്ന ബി എം ഡബ്ല്യു 320i, 1.02 കോടി രൂപ വില മതിക്കുന്ന മെഴ്സിഡസ് ബെന്‍സ് ജി എല്‍ ഇ, 29.96 ലക്ഷം രൂപ വിലയുള്ള മിത്സുബിഷി പജേറോ സ്‌പോര്‍ട്ട്, 75.59 ലക്ഷം രൂപ വിലമതിക്കുന്ന ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ട് എന്നിവയുള്‍പ്പെടെ ചില ആഡംബര കാറുകളും നടിയുടെ കൈവശമുണ്ട്.












Click it and Unblock the Notifications