സ്പെയിനില്‍ റേസിങ് മത്സരത്തിനിടെ അപകടം; അജിത്തിന്റ കാര്‍ പലതവണ തലകീഴായി മറിഞ്ഞു
തമിഴില്‍ മാത്രമല്ല മലയാളത്തിലും ഏറെ ആരാധകരുള്ള നടനാണ് അജിത്. അഭിനയം കൊണ്ട് മാത്രമല്ല ജീവിതത്തിലെ വ്യത്യസ്തമായ അഭിരുചികള്‍ കൊണ്ടും നിലപാടുകള്‍ കൊണ്ടും തമിഴ് സൂപ്പര്‍താരം അജിത് വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. അതിവേഗ കാറോട്ട മത്സരത്തിലുള്ള നടന്റെ കമ്പം ഏറെ പ്രശസ്തമാണ്. വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ റേസിങ് മത്സരങ്ങളില്‍ നടന് പങ്കെടുക്കാറുണ്ട്. എന്നാല്‍ ഈ മത്സരങ്ങള്‍ക്കിടെ തുടര്‍ച്ചയായി അജിത്ത് അപകടത്തിപ്പെടുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസം സ്പെയിനിലെ വലന്‍സിയയില്‍ നടന്ന മത്സരത്തിനിടെ അജിത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. കാര്‍ മുന്നിലുള്ള മറ്റൊരു കാറില്‍ ഇടിച്ച് പലതവണ തലകീഴായി മറിഞ്ഞെങ്കിലും അപകടത്തില്‍ താരത്തിന് പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്ര വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടിരുന്നു. ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു മാസത്തിനിടെ അജിത്തിന് സംഭവിച്ച രണ്ടാമത്തെ അപകടമാണിത്. ഒരു മാസം മുന്‍പ് സമാനമായ രീതിയിലുണ്ടായ അപകടത്തെ അജിത്ത്് അതിജീവിച്ചിരുന്നു.

ഹൈസ്പീഡ് റേസിങ് ഇവന്റായ പോര്‍ഷെ സ്പ്രിന്റ് ചലഞ്ചിനിടെയാണ് അപകടമുണ്ടായത്. ആറാം റൗണ്ടിനിടെയായിരുന്നു സംഭവം. അജിത്തിന്റെ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ പരിക്കേല്‍ക്കാതെ അജിത് കാറില്‍ നിന്നും പുറത്ത് വരുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്.
ഫെബ്രുവരിയിലാണ് ഇതിനു മുന്‍പ് താരത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. പോര്‍ച്ചുഗലിലെ എസ്റ്റോറിലായിരുന്നു അന്ന് അപകടം നടന്നത്. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും പരിക്കേല്‍ക്കാതെ അന്നും അജിത് രക്ഷപ്പെട്ടിരുന്നു. അതിവേഗ പരിശീലന സെഷനിടെയാണ് അന്ന് അപകടമുണ്ടായത്. മുമ്പ് ദുബായിലെ റേസിനിടെയും അജിത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു.
പരീശിലനത്തിനിടെ ബാരിയറില്‍ കാര്‍ ഇടിച്ചുകയറുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ ഉടന്‍ തന്നെ അജിത്തിനെ വാഹനത്തില്‍ നിന്നും മാറ്റി. പിന്നീട് മറ്റൊരു കാറില്‍ അജിത് പരിശീലനം തുടരുകയും ചെയ്തു. അംഗീകൃത റേസറാണ് അജിത്ത്. മാസങ്ങള്‍ക്കു മുന്‍പ് നടന് സ്വന്തം റേസിങ് ടീമിനെ പ്രഖ്യാപിച്ചിരുന്നു. റേസിങ് ടീമിന് 'അജിത് കുമാര്‍ റേസിങ്' എന്നാണ് പേരിട്ടിട്ടുള്ളത്.
അതേസമയം, തമിഴ് സൂപ്പര്‍സ്റ്റാറിന്റെ അപകടത്തില്‍ നിരവധി ആരാധകരാണ് സമൂഹ മാധ്യമങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുന്നത്. റേസിങ് മത്സരങ്ങള്‍ക്ക് പങ്കെടുക്കുന്നതിന് മുന്‍പ് കൂടുതല്‍ പരിശീലനം ആവശ്യമാണെന്ന് ചിലര്‍ ഉപദേശിക്കുമ്പോള്‍ എന്തുകൊണ്ടാണ് അജിത്ത് ഇത്രയധികം അപകടങ്ങളില്‍ പെടുന്നതെന്ന് ചില ആരാധകര്‍ ചോദിക്കുന്നു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications