സംവിധായകൻ സിദ്ദിഖിന്റെ വീട്ടിൽ എത്തി നടൻ സൂര്യ... കുടുംബത്തോടൊപ്പം ഏറെ നേരം ചിലവഴിച്ചു
കൊച്ചി: അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ വീട്ടിലെത്തി തമിഴ്‌നടന്‍ സൂര്യ. സിദ്ദിഖിന്റെ കൊച്ചി കാക്കനാട് ഉള്ള വീട്ടില്‍ എത്തിയാണ് സൂര്യ അനുശോചനം അറിയിച്ചത്. സിദ്ദിഖിന്റെ കുടുംബത്തോടൊപ്പം അദ്ദേഹം ഏറെ നേരം ചെലവഴിക്കുകയും ചെയ്തു.. സിദ്ദിഖിന്റെ മരണ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ സോഷ്യല്‍മീഡിയയിലൂടെ അദ്ദേഹം അനുശോചനം അറിയിച്ചിരുന്നു.
ഫ്രണ്ട്‌സ് സിനിമയുടെ തമിഴില്‍ സൂര്യയും വിജയിയുമായിരുന്ന പ്രധാന വേഷം അവതരിപ്പിച്ചത്. വലിയ സ്വീകാര്യതയാണ് ഈ കഥാപാത്രങ്ങള്‍ക്ക് ലഭിച്ചത്. ഫ്രണ്ട്‌സ് തനിക്ക് ഏറെ പ്രധാനപ്പെട്ട സിനിമയാണെന്നും ചീത്രീകരണത്തില്‍ ആണെങ്കിലും എഡിറ്റിങ്ങിലാണെങ്കിലും തന്റെ പ്രകടനത്തിലെ അദ്ദേഹത്തിന്‍ഖെ നിരീക്ഷണങ്ങള്‍ അപ്പോള്‍ തന്നെ അറയിക്കുമായിരുന്നുവെന്ന് സൂര്യന്‍ നേരത്തെ പറഞ്ഞിരുന്നു. ഫിലം മേക്കിംഗ് എന്ന പ്രോസസിനെ ഇഷ്ടപ്പെടാനും ആസ്വദിക്കാനും അദ്ദേഹം പഠിപ്പിച്ചുവെന്നും സൂര്യ പറഞ്ഞു.

ഫ്രണ്ട്‌സ് എന്ന സിനിമ ചെയ്യുമ്പോള്‍ അദ്ദേഹം സീനിയറും ഒരുപാട് അറിയപ്പെടുന്ന സംവിധായകനുമാണ്. പക്ഷേ ഞങ്ങളെയെല്ലാവരേയും അദ്ദേഹം ഒരുപോലെ കണ്ടു. സെറ്റില്‍ ഒന്ന് ശബ്ദം ഉയര്‍ത്തുന്നതോ, ദേഷ്യപ്പെടുന്നതോ കണ്ടിട്ടില്ല. ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഓര്‍മകള്‍ അദ്ദേഹത്തേടൊപ്പം ഉണ്ട്. എന്റെ കഴിവില്‍ വിശ്വസിക്കാന്‍ ആത്മവിശ്വാസം നല്‍കിയത് അദ്ദേഹമാണ് എന്നും സൂര്യന്‍ കുറിച്ചിരുന്നു
ഉദര രോഗത്തെ തുടര്‍ന്ന് അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിദ്ദിഖ് ചൊവ്വാഴ്ച രാത്രിയാണ് അന്തരിച്ചത്. ജുലായ് പത്തിനാണ് സിദ്ദിഖിനെ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെയാണ് ന്യൂമോണിയ ഉണ്ടായത്. തിങ്കളാഴ്ച പകല്‍ മൂന്ന് മണിയോടെയാണ് അദ്ദേഹത്തിന് ഹൃദായാഘാതം ഉണ്ടായത്. തുടര്‍ന്ന് എക്‌സ്‌മോ സഹായത്തോടെ ചികിത്സ നല്‍കിയെങ്കിലും ചൊവ്വാഴ്ച അന്തരിച്ചു.
സാജിദയാണ് ഭാര്യ, സുമയ്യ, സാറ, സുക്കൂണ്‍ എന്നിവരാണ് മക്കള്‍. മരുമക്കള്‍: നബീല്‍, ഷെഫ്സിന്‍. സഹോദരങ്ങള്‍: സലാഹുദ്ദീന്‍, അന്‍വര്‍, സക്കീര്‍, സാലി, ഫാത്തിമ, ജാസ്മിന്‍, റഹ്‌മത്ത്. നിരവധി ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് സിദ്ദിഖ് മലയാളത്തില്‍ മാത്രമല്ല ഹിന്ദയിലും തമിഴിലുമൊക്കെ തന്റെ കഴിവ് പ്രകടിപ്പിച്ച സംവിധായകനാണ് സിദ്ദിഖ്.












Click it and Unblock the Notifications