നടി ശാലിൻ സോയ പ്രണയത്തിലോ? കാമുകൻ പ്രമുഖ യൂട്യൂബർ, വെളിപ്പെടുത്തൽ
സീരിയലുകളിലൂടെയാണ് ശാലിൻ സോയ പ്രേക്ഷക മനസ്സിൽ സ്ഥാനം നേടുന്നത്. ഓട്ടോഗ്രാഫ് എന്ന സീരിലിൽ സോയ ചെയ്ത നെഗറ്റീവ് കഥാപാത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പിന്നീട് സിനിമാ രംഗത്തേക്കും താരം കടന്നു. സോയ തമിഴ് യൂട്യൂബറുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തമിഴിൽ ശ്രദ്ധേയനായ യൂട്യൂബർ ടി ടി എഫ് വാസവുമായി താരം പ്രണയത്തിലാണ് എന്ന തരത്തിലാണ് സംസാരം. ഇപ്പോൾ വാസവ് തന്നെ ഇക്കാര്യത്തിൽ വ്യക്ത വരുത്തിയിരിക്കുകയാണ്.
ശാലിൻ സോയയുമായി പ്രണയത്തിലാണെന്നാണ് വാസവ് വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ പ്രണയിനി ശാലിൻ ആണെന്ന് പറഞ്ഞുെകൊണ്ട് വാസവ് ഒരു വീഡിയോ പങ്കുവെച്ചിരുന്നു. വാസവിനൊപ്പം കാറിൽ സഞ്ചരിക്കുന്ന ശാലിനെയും കാണാം. തന്റെ കാമുകി കുക്ക് വിത്ത് കോമാലി എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നു എന്നാണ് വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പ്. തമിഴിലെ വളരെ ആരാധകരുള്ള പാചക റിയാലിറ്റി ഷോയാണ് കുക്ക് വിത്ത് കോമാലി, സ്റ്റാർ വിജയിലും ഡിസ്നി ഹോട്ട് സ്റ്റാറിലും സ്ട്രീം ചെയ്യുന്ന ഷോയാണ്.

ഫുഡ് വ്ലോഗർ മുഹമ്മദ് ഇർഫാൻ. പാണ്ഡ്യൻ സ്റ്റോർ നടൻ വസന്ത് വാസി,ശാലിൻ സോയ തുടങ്ങി നിരവധിപേർ പങ്കെടുക്കുന്നുണ്ട്. നാൽപ്പത് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉള്ള യൂട്യൂബ് സെലിബ്രിറ്റിയാണ് ടി ടി എഫ് വാസവൻ. സൂപ്പർ ബൈക്കിൽ മുൻ വീൽ ഉയർത്തി ദീർഘ ദൂരം സഞ്ചരിക്കുന്ന വാസന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്. അമിത വേഗതയിൽ അഭ്യാസം കാണിച്ച് അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചതിന് ടി ടി എഫ് വാസന്റെ ലൈസൻസ് തമിഴ്നാട് ആർ ടി ഒ പത്ത് വർഷത്തേക്ക് റദ്ദാക്കിയിരുന്നു.
ഓട്ടോ ഗ്രാഫ് എന്ന സീരിയലിലൂടെ അഭിനയ രംഗത്തേക്ക് വന്ന ശാലിൻ തുടർന്ന ഔട്ട് ഓഫ് സിലബസ്, ഒരുവൻ. വാസ്തവം, എൽസമ്മ എന്ന ആൺകുട്ടി, മല്ലു സിംഗ് എന്നിങ്ങനെ നിരവധി സിനിമകളിൽ വേഷങ്ങൾ ചെയ്തു. കണ്ണകി എന്ന തമിഴ് ചിത്രത്തിലാണ് താരം അവാസാനം അഭിനയിച്ചത്. ഇതിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ശാലിൻ സംവിധാനം ചെയ്ത 'ദി ഫാമിലി ആക്ട്' എന്ന സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. ശാലിന്റെ പ്രണയ വാർത്ത വാസ്തവമാണോ എന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ












Click it and Unblock the Notifications