Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോളിവുഡില്‍ തകര്‍ത്തോടാന്‍ തേജസ്; കങ്കണ വാങ്ങിയ പ്രതിഫലം എത്രയെന്നറിയുമോ?

ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഓരാളാണ് കങ്കണ റനാവത്ത്. പ്രതിഫല കാര്യത്തിലും നടി മുന്നിലാണ്. സിനിമയ്ക്ക് പുറത്ത് വിവാദം നിരന്തരം ഉണ്ടാക്കാറുണ്ട് കങ്കണ. അതുകൊണ്ട് കങ്കണ ഭാഗമാകുന്ന ചിത്രങ്ങളില്‍ അധികവും സ്ത്രീപക്ഷത്ത് നില്‍ക്കുന്ന ചിത്രങ്ങളാണ്. കഴിഞ്ഞ ദിവസം തേജസ് എന്നൊരു ചിത്രം നടിയുടേതായി പുറത്തുവന്നിരുന്നു. മികച്ച റിവ്യൂ ചിത്രത്തിന് ലഭിച്ചിരുന്നു. ചിത്രത്തില്‍ പ്രധാന റോളില്‍ കങ്കണയായിരുന്നു.

നേരത്തെ ധാക്കഡ്, ക്യൂന്‍ പോലുള്ള സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങളുടെ ഭാഗമായിരുന്നു കങ്കണ. മണികര്‍ണിക പോലുള്ള വമ്പന്‍ ചിത്രങ്ങളും നടിയുടെ കരിയറിലുണ്ട്. എന്നാല്‍ തേജസിനായി കങ്കണ എത്രയാണ് പ്രതിഫലം വാങ്ങിയത്. അതൊന്ന് പരിശോധിക്കാം. ബോളിവുഡില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിയാണ് കങ്കണ. സാധാരണ പന്ത്രണ്ട് കോടിക്കും പതിനഞ്ചിനും ഇടയിലാണ് നടി വാങ്ങുന്ന പ്രതിഫലം. എന്നാല്‍ ജയിലളിതയാവാന്‍ തലൈവി എന്ന ചിത്രത്തിന് 25 കോടിയാണ് കങ്കണ പ്രതിഫലം വാങ്ങിയത്.

kangana-ranaut

തേജസിനായി പന്ത്രണ്ട് കോടിയാണ് നടി പ്രതിഫലം വാങ്ങിയത്. 2009ല്‍ ആദ്യ തെലുങ്ക് ചിത്രത്തിനായി നടി വാങ്ങിയത് വെറും 25 ലക്ഷം രൂപ പ്രതിഫലമാണ്. കങ്കണ പക്ഷേ കരിയറില്‍ വന്‍ കുതിപ്പാണ് നടി ഉണ്ടാക്കിയത്. മോഡലായിട്ടാണ് നടി കരിയര്‍ ആരംഭിച്ചത്. എട്ടായിരം രൂപയായിരുന്നു അന്ന് പ്രതിഫലം. ഇന്ന് പതിനഞ്ച് കോടിയിലേക്കാണ് നടിയുടെ പ്രതിഫലം ഉയര്‍ന്നത്. റാസ് രണ്ടാം ഭാഗത്തിന് നടിക്ക് 60 ലക്ഷം രൂപയാണ് പ്രതിഫലം ലഭിച്ചത്.

അതേസമയം വിശാല്‍ ഭരദ്വാജിന്റെ റംഗൂണിനായി 11 കോടിയാണ് നടി പ്രതിഫലം വാങ്ങിയത്. നിരവധി അഭിമുഖങ്ങളില്‍ ഇക്കാര്യം കങ്കണ തുറന്നുപറഞ്ഞിട്ടുണ്ട്. ധാക്കഡിനായി പത്ത് കോടിയാണ് നടി പ്രതിഫലം വാങ്ങിയത്. അടുത്ത ചിത്രത്തില്‍ സീതയായി കങ്കണ വേഷമിടുന്നുണ്ട്. പതിനഞ്ച് കോടിയാണ് ചിത്രത്തിനായി നടി പ്രതിഫലം വാങ്ങുന്നത്. അതുപോലെ ആസ്തിയിലും കങ്കണ വളരെ മുന്നിലാണ്. 95 കോടിയാണ് നടിയുടെ ആസ്തി.

നിരവധി പരസ്യങ്ങളുടെയും ഭാഗമായിട്ടുണ്ട് കങ്കണ. മൂന്ന് മുതല്‍ മൂന്നര കോടി വരെയാണ് ഒരു പരസ്യത്തിനായി നടി പ്രതിഫലമായി വാങ്ങുന്നത്. നിര്‍മാണം, സംവിധാനം തുടങ്ങിയ കാര്യങ്ങളിലൂടെയും കങ്കണയ്ക്ക് വരുമാനം ലഭിക്കുന്നുണ്ട്. നിരവധി വിലയേറിയ കാര്യങ്ങളും നടിയുടെ ശേഖരത്തിലുണ്ട്. ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ ആഡംബര വസതി കങ്കണയ്ക്കുണ്ട്. മുപ്പത് കോടിയാണ് ഇതിന്റെ മൂല്യം. ഏഴോളം ബെഡ്‌റൂമുകളും, അത്രയും തന്നെ ബാത്‌റൂമുകളും ഈ ബംഗ്ലാവിലുണ്ട്.

ജിം, യോഗ മുറി, എന്നിവയെല്ലാം ഇതിലുണ്ട്. അതുപോലെ മുംബൈയിലും കങ്കണയ്ക്ക് സ്വന്തായി ആഡംബര അപ്പാര്‍ട്ട്‌മെന്റുണ്ട്. മുംബൈയിലെ പലി ഹില്‍ മേഖലയിലാണ് ഈ വീടുള്ളത്. 20 കോടിയാണ് ഇതിന്റെ മൂല്യം. 2017ലാണ് ഈ അപ്പാര്‍ട്ട്‌മെന്റ് കങ്കണ വാങ്ങിയത്. അതേസമയം കങ്കണയ്ക്ക് ആഡംബര കാറുകളും നിരവധിയുണ്ട്. ബിഎംഡബ്ല്യു 7 സീരീസ്, മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍ഇ, ഓഡി ക്യു3, മെഴ്‌സിഡസ് മേയ്ബാക്ക്, എന്നിവയാണ് ഇതില്‍ പ്രമുഖര്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+