തല പോല്‍ വരുമാ, പ്രതിഫലക്കാര്യത്തില്‍ അജിത്ത് കുമാര്‍ വിജയിക്ക് മുന്നില്‍? ആസ്തി ഇത്ര
തമിഴ് സിനിമാ ലോകത്ത് പ്രതിഫല കാര്യത്തില്‍ വലിയ മത്സരം തന്നെ നടക്കുന്നുണ്ട്. മൂന്ന് പേരുകള്‍ ആദ്യം തന്നെ ആരാധകരുടെ മുന്നിലേക്ക് എത്തും. രജനീകാന്തും, വിജയിയും, പിന്നെ അജിത്ത് കുമാറുമാണ്. നിലവിലെ തമിഴകത്തിന്റെ ടോപ് ടിയര്‍ നടന്മാരാണ് ഇവര്‍. വിജയിയും, രജനീയുമെല്ലാം സിനിമാ പ്രൊമോഷനും വലിയ പ്രാധാന്യം നല്കുമ്പോള് സ്വന്തം ചിത്രങ്ങളുടെ പ്രൊമോഷനോ, മറ്റ് കാര്യങ്ങള്‍ക്കോ താരം പങ്കെടുക്കാറില്ല.
അതുപോലെ അജിത്ത് പരസ്യങ്ങളിലും അഭിനയിക്കാറില്ല. താരത്തിന് ആരാധകര്‍ വര്‍ധിക്കാനുള്ള കാര്യവും ഇത് തന്നെയാണ്. അതേസമയം അജിത്ത് ഒരു ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം എത്രയാണെന്നും, താരത്തിന്റെ ആസ്തി എത്രയാണെന്നും പരിശോധിക്കാം.

അജിത്ത് വിജയ് പോരാട്ടം
കാതല്‍ കോട്ടൈ, അമര്‍ക്കളം, വാലി, ജന, ജെന്റില്‍മെന്‍, മങ്കാത്ത, ബില്ല, പോലുള്ള വമ്പന്‍ വിജയങ്ങളിലൂടെയാണ് അജിത്ത് തമിഴ് സിനിമയുടെ മുന്‍നിരയിലെത്തിയത്. ആരാധകര്‍ സ്നേഹത്തോടെ തല എന്ന വിശേഷണവും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. വിജയ്-അജിത്ത് പോരാട്ടമാണ് തമിഴകത്ത് പ്രധാനമായും നടക്കാറുള്ളത്.
വിജയ് ഒരു റെക്കോര്‍ഡ് ഉണ്ടാക്കുമ്പോള്‍ അടുത്ത പടത്തില്‍ അജിത്ത് ആ റെക്കോര്‍ഡ് തകര്‍ക്കാറുമുണ്ട്. ഓപ്പണിംഗില്‍ ഇരുതാരങ്ങളും ഒന്നിനൊന്ന് മുന്നിലാണ്. അജിത്തിന്റെ അടുത്ത പടത്തിനായി അതുകൊണ്ട് ആരാധകര്‍ കാത്തിരിപ്പിലാണ്. വിടാമുയര്‍ച്ചി എന്ന ഈ ചിത്രം വിജയ് ചിത്രത്തിന്റെ ഓപ്പണിംഗ് തകര്‍ക്കുമെന്നാണ് കരുതപ്പെടുന്നത്.
തലയുടെ ആസ്തി
തല അജിത്ത് കുമാറിന്റെ ആസ്തി 25 മില്യണ്‍ യുഎസ് ഡോളറാണ്. ഏകദേശം 196 കോടി രൂപ വരും ഇത്. പരസ്യങ്ങള്‍ ഒന്നുമില്ലാതെ താരം ഇത്ര വലിയ സമ്പാദ്യങ്ങള്‍ സ്വന്തമാക്കിയത്. ചിത്രത്തിന്റെ ലാഭത്തില്‍ നിന്ന് അജിത്തിന് വരുമാനം ലഭിക്കാറുണ്ട്. ഇത് അഭിനയത്തിന് ലഭിക്കുന്ന ഫീസിന് പുറമേയാണിത്.
ബ്രാന്‍ഡിംഗിലൂടെ താരം പണം സമ്പാദിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പരസ്യങ്ങളോട് നേരത്തെ തന്നെ അജിത്ത് നോ പറഞ്ഞിട്ടുണ്ട്. സിനിമയല്ലാതെ മറ്റ് പരിപാടികളിലൊന്നിലും താന്‍ വരില്ലെന്ന് ആദ്യമേ കരാറില്‍ അജിത്ത് പറയാറുണ്ട്.
വരുമാനം ഇങ്ങനെ
അജിത്ത് മാസത്തില്‍ രണ്ട് കോടി രൂപയാണ് ശമ്പളമായി നേടുന്നത്. വര്‍ഷത്തിലെ വരുമാനം 24 കോടി രൂപ വരും. നെസ്കഫേ, ഏഷ്യന്‍ പെയിന്റ്സ്, റോയല്‍ സ്റ്റാഗ് പോലുള്ള ബ്രാന്‍ഡുകളുടെ ഭാഗമായിരുന്നു അജിത്ത്. എന്നാല്‍ മുമ്പ് നെസ്കഫേയുടെ പരസ്യത്തില്‍ സിമ്രാനൊപ്പം അജിത്ത് അഭിനയിച്ചിരുന്നു.
ഇതിനെ മാധ്യമങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇത്തരം പരസ്യങ്ങളില്‍ താരം അഭിനയിക്കരുതെനനുമായിരുന്നു വിമര്‍ശനം. പിന്നീട് പരസ്യങ്ങളില്‍ അജിത്തിനെ അപൂര്‍വമായിട്ടേ കാണാറുള്ളൂ. താരം ഇനി പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ഒരു ചിത്രത്തിനായി വാങ്ങുന്നത്
ഒരു ചിത്രത്തിനായി 35 മുതല്‍ 40 കോടി വരെയാണ് അജിത്ത് പ്രതിഫലമായി വാങ്ങുന്നത്. പ്രമോഷന് പോകാത്തത് കൊണ്ട് സൂപ്പര്‍ താരങ്ങളെ പോലെ മെഗാ പ്രതിഫലം അജിത്ത് വാങ്ങാറില്ല. അവസാനമിറങ്ങിയ തുനിവിനായി താരം പ്രതിഫലം കൂട്ടിയിരുന്നു.
48 കോടിയാണ് ഈ ചിത്രത്തിനായി വാങ്ങിയത്. തമിഴ് സിനിമയിലെ തന്നെ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടനായും ഇതോടെ അജിത്ത് മാറി. ചിത്രത്തിന്റെ നിര്‍മാതാവ് ബോണി കപൂര്‍ അജിത്ത് പറയാതെ തന്നെ പ്രതിഫലം വര്‍ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ബിസിനസുകളും ആഡംബരങ്ങളും
നിരവധി ബിസിനസുകള്‍ അജിത്തിനുണ്ട്. അതുപോലെ നിക്ഷേപങ്ങളും. ചെന്നൈയിലെ പ്രമുഖ റെസ്റ്റോറന്റിന്റെ സഹ ഉടമയാണ് അദ്ദേഹം. നിരവധി നിര്‍മാണ കമ്പനികളില്‍ അദ്ദേഹത്തിന് നിക്ഷേപമുണ്ട്. അജിത്ത് പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണ കമ്പനിയും താരത്തിനുണ്ട്.
42 കോടി വ്യക്തിപരമായ നിക്ഷേപങ്ങള്‍ അജിത്തിനുണ്ട്. 25 കോടിയുടെ ഒരു പ്രൈവറ്റ് ജെറ്റ് അജിത്തിനുണ്ട്. ചെന്നൈയില്‍ ആഡംബര വീടും താരത്തിനുണ്ട്.
കാര്‍ ശേഖരങ്ങള്‍
അജിത്ത് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വാഹന പ്രേമിയാണ്. എംആര്‍എഫ് റേസിംഗ് സീരീസിലും, ജെകെ റേസിംഗ് ഏഷ്യ സീരീസിലും താരം പങ്കെടുത്തിട്ടുണ്ട്.
ലമ്പോര്‍ഗിനി, ബിഎംഡബ്ല്യു 7 സീരീസ് 740 എല്‍ ഐ, എപ്രിലിയ, കപോനാര്ഡ് ബൈക്ക്, ബിഎംഡബ്ല്യു എസ്1000ആര്‍ആര്‍ ബൈക്ക്, ബിഎംഡബ്ല്യു കെ1300 എസ് ബൈക്ക് എന്നിവ അജിത്തിന്റെ ശേഖരത്തിലുണ്ട്. 36 കോടി ഇതിനെല്ലാം ചേര്‍ത്ത് വില വരും.
-
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
തിരഞ്ഞെടുപ്പിന് ശേഷം തൃഷയെ വിജയ് വിവാഹം കഴിക്കും? സൂചന നൽകി തൃഷയുടെ അമ്മ ഉമ കൃഷ്ണൻ -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ












Click it and Unblock the Notifications