ലിയോയെ മറിച്ചിടാന്‍ തലൈവര്‍, ലോകേഷ് പടത്തിന് രജനീകാന്തിന് റെക്കോര്‍ഡ് പ്രതിഫലം? വാങ്ങുന്ന തുക ഇത്ര
ബോക്സോഫീസില്‍ രജനീകാന്തിന്റെ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ച വര്‍ഷമാണ് 2023. ജയിലര്‍ തമിഴ സിനിമ ലോകത്തെ സകല റെക്കോര്ഡുകളം തകര്‍ത്തിരുന്നു. ആഗോള തലത്തില്‍ 600 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുന്ന ആദ്യ തമിഴ് ചിതമരായും ജയിലര്‍ മാറിയിരുന്നു. എന്തായാലും രജനി പുതിയ ചിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. തമിഴ്നാട്ടിലെ ആഗോള തലത്തിലും തരംഗമായി കൊണ്ടിരിക്കുന്ന ലിയോ തമിഴ് സിനിമ കണ്ട എക്കാലത്തെയും വലിയ വിജയമായി മാറിയിരിക്കുകയാണ്.
വിജയ് നായകനായ ചിത്രത്തെ മറികടക്കുകയാണ് രജനീകാന്തിന്റെ ലക്ഷ്യം. ലിയോ ഒരുക്കിയ ലോകേഷ് കനകരാജ് തന്നെയാണ് സൂപ്പര്‍ സാരത്തിന്റെ 171ാം ചിത്രവും ഒരുക്കുന്നത്. അതേസമയം ജയിലര്‍ക്ക് രജനി വാങ്ങിയ പ്രതിഫലത്തിന് മുകളില്‍ പോകും ലോകേഷ് ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്. ഒരുപക്ഷേ രജനീകാന്തിന്റെ അവസാന ചിത്രമായി ഇത് മാറുമെന്നും റിപ്പോര്‍ട്ട്.

നിലവില്‍ തലൈവര്‍ 171 എന്ന പേരിലാണ് ഈ ചിത്രം ഷൂട്ടിന് തയ്യാറെടുക്കുന്നത്. രജനിയുടെ വില്ലന്‍ ഷേഡുള്ള കഥാപാത്രമായിരിക്കും ഇതെന്ന സൂചനയാണ് ലോകേഷ് നല്‍കുന്നത്. നേരത്തെ അണ്ണാത്തൈ, ദര്‍ബാര്‍ പോലുള്ള ചിത്രങ്ങളിലൂടെ രജനി വന്‍ പരാജയങ്ങള്‍ നേരിട്ടിരുന്നു. രണ്ട് വര്‍ഷം കഴിഞ്ഞാണ് ജയിലറുമായി രജനീകാന്ത് എത്തിയത്. ഇത് സര്‍പ്രൈസ് ബ്ലോക്ബസ്റ്ററാവുകയായിരുന്നു. വേള്‍ഡ് വൈഡ് ബിസിനസില്‍ ഒരു തമിഴ് സിനിമയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ കളക്ഷനായിരുന്നു ജയിലര്‍ക്ക് ലഭിച്ചത്.
ലിയോയുടെ വിജയത്തോടെ ലോകേഷ് തമിഴ് സിനിമയിലെ ഒന്നാം നിര സംവിധായകനായി മാറിയിരിക്കുകയാണ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് രജനി എത്തുമോ എന്ന ചോദ്യങ്ങളും ഉയര്‍ന്ന് കഴിഞ്ഞു. പക്ഷേ രജനിയുടെ പ്രതിഫലമാണ് ഇപ്പോള്‍ തമിഴ് സിനിമാ ലോകത്ത് ചര്‍ച്ചയാവുന്നത്. ജയിലറുടെ വിജയത്തോടെ രജനീകാന്ത് പ്രതിഫലം ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. 260 മുതല്‍ 280 കോടി വരെയാണ് ലോകേഷ് ചിത്രത്തിനായി സൂപ്പര്‍ സ്റ്റാര്‍ വാങ്ങുന്ന പ്രതിഫലമെന്നാണ് അഭ്യൂഹം.
തമിഴ് സിനിമയില്‍ ഇതുവരെ ഒരു താരവും 200 കോടി പ്രതിഫലം വാങ്ങിയിട്ടില്ല. അവിടെയാണ് രജനി ബ്രാന്‍ഡ് വ്യത്യസ്തമാകുന്നത്. അതേസമയം പ്രതിഫലത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമാവും മുമ്പ് ഏതെങ്കിലുമൊരു മേഖലയും വിതരണാവകാശവും രജനിക്ക് നല്‍കാമെന്ന് നിര്‍മാതാവ് പറഞ്ഞിരുന്നു. എന്നാല്‍ അത് നിരസിക്കുകയായിരുന്നു രജനീകാന്ത്.
തലൈവര്‍ 171 ഒരുക്കുന്നത് രജനിയുടെ ജയിലറിന്റെ നിര്‍മാതാവായ കലാനിധി മാരന്റെ സണ്‍ പിക്ച്ചേഴ്സ് തന്നെയാണ്. അതേസമയം രജനീകാന്ത് പ്രതിഫല കാര്യത്തില്‍ ഇന്ത്യ സിനിമയിലെ തന്നെ റെക്കോര്‍ഡ് മാത്രമല്ല, ഏഷ്യയിലെ തന്നെ റെക്കോര്‍ഡാണ് ഇട്ടിരിക്കുന്നത്. ഇന്ത്യയില്‍ ഒരു സൂപ്പര്‍ താരവും 250 കോടിയില്‍ അധികം പ്രതിഫലം വാങ്ങുന്നില്ല.
എന്നാല്‍ ഏഷ്യയില്‍ ജാക്കി ചാന്റെ പ്രതിഫലത്തെയാണ് രജനീകാന്ത് മറകടന്നിരിക്കുന്നത്. ഇത് ആദ്യമായിട്ടാണ് സംഭവിക്കുന്നത്. അതേസമയം നിര്‍മാതാക്കള്‍ ഔദ്യോഗികമായി പ്രതിഫലകാര്യം സ്ഥിരീകരിച്ചാല്‍ രജനീകാന്ത് ഏഷ്യയിലെ കിംഗായി മാറും. നേരത്തെ ജയിലറുടെ വമ്പന്‍ വിജയത്തെ തുടര്‍ന്ന് കലാനിധി മാരന് ബിഎംഡബ്ല്യുവിന്റെ എക്സ്7 രജനിക്ക് സമ്മാനമായി നല്‍കിയിരുന്നു. ലാഭവിഹിതത്തില്‍ നിന്ന് നൂറ് കോടി രജനീകാന്തിന് നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications