ദളപതി 69 ല്‍ വീണ്ടും സര്‍പ്രൈസ്! നിര്‍ണായക വേഷം സൂപ്പര്‍താരത്തിന്? ആരാധകര്‍ ആവേശത്തില്‍
രാഷ്ട്രീയത്തില്‍ സജീവമാകുന്നു എന്ന് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയ തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയിയുടെ അവസാന ചിത്രം എന്ന നിലയില്‍ വലിയ ഹൈപ്പ് ലഭിച്ച സിനിമയാണ് ദളപതി 69. ഓരോ ദിവസവും ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസാണ് ദളപതി 69 സമ്മാനിച്ച് കൊണ്ടിരിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം അടുത്ത വര്‍ഷം ഒക്ടോബറില്‍ ആണ് റിലീസ് ചെയ്യുക.
പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ കാറ്റഗറിയില്‍പ്പെടുത്താവുന്ന ചിത്രമായിരിക്കും ഇത് എന്നാണ് റിപ്പോര്‍ട്ട്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ബോളിവുഡ് സൂപ്പര്‍താരം ബോബി ഡിയോളാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത് എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. പൂജാ ഹെഗ്‌ഡെ നായികയാകുന്ന ചിത്രത്തില്‍ മലയാളി താരം മമിത ബൈജവും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.

പ്രകാശ് രാജ്, നരേന്‍, ഗൗതം മേനോന്‍, പ്രിയാമണി എന്നിവരും ദളപതി 69 ല്‍ ഉണ്ട്. ഇപ്പോഴിതാ കന്നഡ താരം ശിവരാജ്കുമാറും ചിത്രത്തില്‍ ഭാഗമായേക്കും എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ തനിക്ക് ശ്രദ്ധേയമായ ഒരു വേഷം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ശിവരാജ്കുമാര്‍ തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ ഡേറ്റുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെങ്കില്‍ ദളപതി 69 ല്‍ താനുമുണ്ടാകും എന്ന് ശിവരാജ്കുമാര്‍ പറഞ്ഞു.
റേഡിയോ മിര്‍ച്ചിക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'വിജയിയുടെ സിനിമയിലെ മനോഹരമായ ഒരു കഥാപാത്രത്തിന് വേണ്ടിയാണ് അവര്‍ എന്നെ സമീപിച്ചത്. പക്ഷേ എന്റെ ഡേറ്റുകള്‍ കാരണം അത് എങ്ങനെ മാനേജ് ചെയ്യണം എന്ന് എനിക്കറിയില്ല. വിജയിയുടെ അവസാന ചിത്രമാണിതെന്ന് അവര്‍ പറയുന്നു. പക്ഷേ അത് അങ്ങനെയാകരുതെന്നാണ് എന്റെ ആഗ്രഹം.
ഒരു സുഹൃത്തും അഭ്യുദയകാംക്ഷിയും എന്ന നിലയില്‍ വിജയ് ഒരു മികച്ച നടനും നല്ല മനുഷ്യനുമാണെന്ന് ഞാന്‍ കരുതുന്നു,' അദ്ദേഹം പറഞ്ഞു. നേരത്തെ തമിഴില്‍ രജനികാന്തിന്റെ 'ജയിലര്‍', ധനുഷ് നായകനായ 'ക്യാപ്റ്റന്‍ മില്ലര്‍' എന്നീ ചിത്രങ്ങളില്‍ ശിവരാജ്കുമാര്‍ ശ്രദ്ധേയ വേഷത്തില്‍ എത്തിയിരുന്നു. ഇതില്‍ ജയിലറിലെ വേഷം ശിവരാജ്കുമാറിന് നല്ല കൈയടി നേടിക്കൊടുത്തിരുന്നു.
അനിരുദ്ധ് ആണ് ദളപതി 69 ന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അതേസമയം റെക്കോര്‍ഡ് പ്രതിഫലമാണ് ഓരോ താരത്തിനും ഈ ചിത്രത്തില്‍ ലഭിക്കുന്നത് എന്നാണ് വിവരം. ബോബി ഡിയോളിന് അഞ്ച് കോടി രൂപയും മമിത ബൈജുവിന് ഒരു കോടി രൂപയും ആണ് പ്രതിഫലം. വിജയിക്ക് ചിത്രത്തിന് 275 കോടിയാണ് പ്രതിഫലമായി ലഭിക്കുന്നത്. ഇതോടെ തമിഴ്‌നാട്ടിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമുള്ള നടന്‍മാരിലൊരാളായി വിജയ് മാറിയിരിക്കുകയാണ്.
അല്ലു അര്‍ജുന്‍ പുഷ്പ 2 വിനായി 300 കോടി രൂപ പ്രതിഫലം വാങ്ങിയിട്ടുണ്ട് എന്നാണ് വിവരം. ഷാരൂഖ് ഖാന്‍ പഠാന് വേണ്ടി 250 കോടി പ്രതിഫലം വാങ്ങിയിരുന്നു. രജനീകാന്തിന് കൂലി സിനിമയ്ക്ക് 260 കോടിയാണ് പ്രതിഫലം ലഭിക്കുന്നത്.












Click it and Unblock the Notifications