Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇളയദളപതി വിജയ് ലിയോയ്ക്കായി വാങ്ങിയത് റെക്കോര്‍ഡ് പ്രതിഫലം, താരത്തിന്റെ ആസ്തി ഇത്ര

ഇളയദളപതി വിജയ് ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവും ജനപ്രിയനായ താരമാണ്. പുതിയ ചിത്രമായ ലിയോയുടെ റിലീസിനായി കാത്തിരിക്കുകയാണ് താരം. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കാണാനായി കാത്തിരിക്കുന്ന ചിത്രമാണിത്. വിക്രമിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അതുകൊണ്ട് വാനോളമാണ് ചിത്രത്തിന്റെ പ്രതീക്ഷ.

ബ്രിട്ടനില്‍ ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്.ഇതിനോടകം ഇരുപതിനായിരം ടിക്കറ്റുകള്‍ വിറ്റ് കഴിഞ്ഞു. ചിത്രത്തിന്റെ റിലീസിന് ഇനിയും ഒരു മാസം സമയമുണ്ട്. എന്നാല്‍ വിജയ് ഈ ചിത്രത്തിനായി എത്ര രൂപയാണ് പ്രതിഫലമായി വാങ്ങിയത്. താരത്തിന്റെ ആസ്തി എത്രയാണ്? ഇതൊക്കെ ഒന്ന് പരിശോധിക്കാം.

vijay-leo

വിജയ് വാങ്ങുന്ന പ്രതിഫലം

ദക്ഷിണേന്ത്യയില്‍ വമ്പന്‍ പ്രതിഫലം വാങ്ങുന്നവരില്‍ മുമ്പനാണ് വിജയ്. രജനീകാന്തിന് മുകളില്‍ വിജയ് മുമ്പ് പ്രതിഫലം വാങ്ങിയിരുന്നു. നെല്‍സന്റെ ബീസ്റ്റിനായി നൂറ് കോടിയാണ് വിജയ് പ്രതിഫലമായി വാങ്ങിയത്. അതേസമയം അടുത്ത ചിത്രം വാരിസിന് 150 കോടിയും പ്രതിഫലമായി വാങ്ങിയിരുന്നു.

ഈ രണ്ട് ചിത്രവും മോശം നിരൂപണം കിട്ടിയിട്ടും ബോക്‌സോഫീസില്‍ വിജയമായിരുന്നു. ഇതാണ് താരത്തിന്റെ പ്രതിഫലം വര്‍ധിക്കാനുള്ള കാരണം. സ്റ്റാര്‍ പവറില്‍ മോശം സിനിമകളെയും വിജയമാക്കാന്‍ വിജയിക്ക് സാധിക്കാറുണ്ട്. അതുകൊണ്ട് കൂടുതല്‍ നിര്‍മാതാക്കളും താരത്തെ വെച്ച് സിനിമ ചെയ്യാനാണ് ആഗ്രഹിക്കുന്നത്.

ലിയോക്ക് പ്രതിഫലം വര്‍ധിച്ചു

വിജയ് പുതിയ ചിത്രം ലിയോയ്ക്ക് വേണ്ടി പ്രതിഫലം വര്‍ധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 200 കോടിയാണ് ചിത്രത്തിന് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് അഭ്യൂഹം മാത്രമാണെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലിയോയ്ക്ക് വേണ്ടി 125 കോടിയാണ് പ്രതിഫലമാണ് താരം വാങ്ങിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

വാരിസിന്റെ വിജയത്തിന് ശേഷം താരം പ്രതിഫലം വര്‍ധിപ്പിച്ചിരിക്കുകയാണ്. വിജയിക്ക് തമിഴ്‌നാട്ടില്‍ മാത്രമല്ല, കേരളത്തിലും, ആന്ധ്രയിലുമെല്ലാം മാര്‍ക്കറ്റുണ്ട്. അതാണ് പ്രതിഫലം വര്‍ധിപ്പിക്കാന്‍ കാരണം.

ഇളയദളപതിയുടെ ആസ്തി

ഇളയദളപതി വിജയ് ദക്ഷിണേന്ത്യയില്‍ ആസ്തിയുള്ള താരങ്ങളില്‍ മുമ്പനാണ്. 56 മില്യണ്‍ യുഎസ് ഡോളറാണ് താരത്തിന്റെ ആസ്തി. ഇത് 445 കോടി വരും. മാസത്തില്‍ പത്ത് മുതല്‍ 12 കോടി രൂപ വരെയാണ് വിജയിക്ക് വരുമാനമായി ലഭിക്കുന്നത്. വര്‍ഷത്തില്‍ 120 കോടിയില്‍ അധികം വരും വരുമാനം. 150 കോടി വരെ ചില വര്‍ഷങ്ങളില്‍ ലഭിക്കാറുണ്ട്.

പരസ്യങ്ങളിലും മുമ്പന്‍

വിജയ് ധാരാളം പരസ്യങ്ങളുടെ ഭാഗമായിട്ടുണ്ട്. വമ്പന്‍ ബ്രാന്‍ഡുകളാണ് എല്ലാം. പരസ്യത്തിലൂടെ പത്ത് കോടി രൂപ വരെ വിജയിക്ക് ലഭിക്കുന്നുണ്ട്. അന്താരാഷ്ട്ര ബ്രാന്‍ഡുകളുമായും, സ്‌പോര്‍ട്‌സ് ടീമുമായും വിജയ് സഹകരിക്കുന്നുണ്ട്.

ആഢംബര വീട്

ഭാര്യ സംഗീതയ്‌ക്കൊപ്പം ചെന്നൈയിലാണ് താരം താമസിക്കുന്നത്. കടലിനോട് ചേര്‍ന്ന് നില്‍ക്കുന്ന ബംഗ്ലാവിലാണ് താമസം. ചെന്നൈയിലെ നീലാങ്കരയിലെ കാസുഅരീന ഡ്രൈവ് സ്ട്രീറ്റിലാണ് വിജയുടെ വീട് ഉള്ളത്. ഹോളിവുഡ് താരം ടോം ക്രൂസിന്റെ ബീച്ച് ഹൗസിന്റെ മാതൃകയിലാണ് വിജയ് സ്വന്തം വീട് പണിഞ്ഞിരിക്കുന്നത്.

യുഎസ് സന്ദര്‍ശനത്തില്‍ ടോം ക്രൂസിന്റെ വീട് വിജയ് കണ്ടിരുന്നു. ഇതാണ് താരത്തെ അത്തരമൊരു വീട് സ്വന്തമാക്കാന്‍ പ്രേരിപ്പിച്ചത്. ഈ വീടിന്റെ ചിത്രമെടുത്ത് അതേ മോഡലിലാണ് സ്വന്തം വീട് താരം നിര്‍മിച്ചിരിക്കുന്നത്.

കാറുകളോടും കമ്പം

കാറുകളോടും വലിയ താല്‍പര്യം വിജയിക്കുണ്ട്. റോള്‍സ് റോയ്‌സ് ഗോസ്റ്റാണ് അതില്‍ പ്രധാനപ്പെട്ട കാര്‍. ഇംഗ്ലണ്ടില്‍ നിന്നാണ് ഇത് ഇറക്കുമതി ചെയ്തത്.

ബിഎംഡബ്ല്യു എക്‌സ് 5, എക്‌സ് 6, ഓഡി എ8 എല്‍, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഇവോക്ക്, ഫോര്‍ഡ് മസ്റ്റാങ്ങ്, വോള്‍വോ എക്സ്സി90, മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍എ എന്നിവയാണ് വിജയുടെ ശേഖരത്തിലുള്ള കാറുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+