ഇളയദളപതി വിജയ് ഇഫക്ട്, ലിയോയുടെ അഡ്വാന്‍സിന് കുതിപ്പ്, ബോക്‌സോഫീസ് തൂക്കിയടി ഉറപ്പ്
ചെന്നൈ: ഇളയദളപതി വിജയിയുടെ പുതിയ ചിത്രം ലിയോ റിലീസിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നു. വന്‍ പ്രതികരണമാണ് ഇതിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ വിജയിക്ക് പഞ്ച് ഡയലോഗോ അതുപോലെ ഇന്‍ട്രോ സോംഗോ ഉണ്ടാവില്ലെന്നും സംവിധായകന്‍ ലോകേഷ് കനകരാജ് അറിയിച്ചിരിക്കുകയാണ്. എന്തായാലും ചിത്രം സര്‍വകാല ഹൈപിലാണ് വരുന്നത്.
ചിത്രത്തിന്റെ ടിക്കറ്റ് റിസര്‍വേഷന്‍ ജിസിസി, യുഎസ്, കാനഡ, ബ്രിട്ടന്‍ എന്നിവിടങ്ങളിര്‍ ആരംഭിച്ച് കഴിഞ്ഞു. ഒരു തമിഴ് സിനിമയ്ക്കും ലഭിക്കാത്ത അത്ര ഗംഭീര പ്രതികരണമാണ് ചിത്രത്തിന്റെ ടിക്കറ്റ് വില്‍പ്പനയ്ക്ക് ലഭിക്കുന്നത്. അതേസമയം തമിഴ്‌നാട്ടില്‍ ഒക്ടോബര്‍ പതിനാലിനാണ് ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിക്കുക. ആദ്യ ദിന കളക്ഷനില്‍ ലിയോ റെക്കോര്‍ഡ് ഇടുമെന്നാണ് പ്രതീക്ഷ.

ലിയോയുടെ ബ്രിട്ടനിലെ ടിക്കറ്റ് വില്‍പ്പനയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. 50000 ടിക്കറ്റുകളാണ് ഇതിനോടകം വിറ്റുപോയത്. ബ്രിട്ടനില്‍ ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കാന്‍ പോകുന്ന ഏറ്റവും വലിയ കളക്ഷന്‍ ഈ ചിത്രം ആദ്യ ദിനം നേടുമെന്നാണ് ഡിസ്ട്രിബ്യൂട്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഇന്ത്യന്‍ സിനിമകളിലെ തന്നെ മുമ്പനാണെന്ന വാദം തെറ്റാണെന്ന് ലിയോയുടെ യുകെയിലെ ഡിസ്ട്രിബ്യൂട്ടറായ അഹിംസ എന്റര്‍ടെയിന്‍മെന്റ് പറഞ്ഞു. പഠാന്റെ റെക്കോര്‍ഡ് ലിയോ ഇനിയും മറികടന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ലിയോയ്ക്ക് അമ്പരപ്പിക്കുന്ന പ്രതികരണമാണ് അമേരിക്കയില്‍ നിന്നും ലഭിക്കുന്നത്. തമിഴ് സിനിമ റെക്കോര്‍ഡാണ് ടിക്കറ്റ് വില്‍പ്പനയില്‍ ഇവിടെയും രേഖപ്പെടുത്തിയത്. ആദ്യ ഷോയക്കായി 629118 ഡോളറിന്റെ ടിക്കറ്റുകളാണ് വിറ്റുപോയത്. 48 മണിക്കൂറിന്റെ ഉള്ളില്‍ ഒരു ലക്ഷം ടിക്കറ്റുകളാണ് യുഎസ്സില്‍ വിറ്റുപോയത്. ഒക്ടോബര്‍ പത്തെന്‍പതിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. എന്നാല്‍ അതിന് മുമ്പ് തന്നെ സര്‍വകാല റെക്കോര്‍ഡായിരിക്കും ലിയോ സ്ഥാപിക്കാന്‍ പോകുന്നത്.
ഇതുവരെ 27366 ടിക്കറ്റുകളാണ് ലിയോയുടേതായി വിറ്റുപോയത്. യുഎസ്സില്‍ 370 ഇടങ്ങളിലായി ലിയോ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 900ലധികം ഷോകളും ചിത്രത്തിനായി ഉണ്ടാവും. യുഎസ്സില്‍ നിന്ന് മാത്രം ഒരു മില്യണില്‍ അധികം കളക്ഷനാണ് വിജയ് ചിത്രം പ്രതീക്ഷിക്കുന്നത്. സ്വന്തം പേരിലുള്ള റെക്കോര്‍ഡും അതോടെ വിജയ് തിരുത്തി കുറിക്കും. വിജയിയുടെ വാരിസ് നേരത്തെ ആദ്യ ദിനത്തില്‍ 1.14 മില്യണ്‍ ഡോളര്‍ ആദ്യ ദിനം യുഎസ്സില്‍ നിന്ന് നേടിയിരുന്നു.
ഇതിനെ മറികടക്കാനാവും ലിയോയ്ക്ക് എന്നാണ് പ്രതീക്ഷ. രജനീകാന്തിന്റെ ജയിലര്‍ ആദ്യ ദിനം1.15 മില്യണാണ് നേടിയത്. വാരിസ് വിദേശത്ത് നിന്ന് വലിയ കളക്ഷന്‍ നേടിയിരുന്നു. മുന്നൂറ് കോടിയാണ് വാരിസ് ലോകവ്യാപകമായി നേടിയത്. ലിയോ ഈ റെക്കോര്‍ഡ് മറികടക്കുമെന്നാണ് സൂചന. സല്‍മാന്‍ ഖാന്റെ സുല്‍ത്താന്റെ അഡ്വാന്‍സ് ബുക്കിംഗ് അടക്കം വിജയ് ഈ മാര്‍ക്കറ്റില്‍ കടന്നിരിക്കുകയാണ്.












Click it and Unblock the Notifications