Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസിഫ് അലിയുടെ തലവര മാറ്റി തലവൻ; തിയറ്ററിൽ ഓടിയത് 75 ദിവസം, ആകെ നേടിയത് എത്ര?

ഒരുപാട് കാലത്തിന് ശേഷം ആസിഫ് അലിയുടെ ഹിറ്റ് അടിച്ച സിനിമയായിരുന്നു തലവൻ. മികച്ച അഭിപ്രായമാണ് തലവന് ലഭിച്ചത്. ആസിഫ് അലിക്കൊപ്പം ബിജു മേനോനും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ജിസ് ജോയിയാണ് സംവിധാനം. ചിത്രം ആദ്യ ദിനം തൊട്ട് തന്നെ മികച്ച അഭിപ്രായമാണ് നേടിയത്. സിനിമ കണ്ടവരൊക്കെ നല്ല അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്. മികച്ച അഭിപ്രായം ചിത്രത്തിന്റെ കളക്ഷനിലും പ്രതിഫലിച്ചു.

2024 മേയ് 24 നാണ് തലവൻ റിലീസ് ചെയ്തത്. നിലനിൽ എഴുപത്തിയ‍ഞ്ച് ദിവസം പൂർത്തിയാക്കി തിയറ്ററിലെ പ്രദർശനം അവസാനിപ്പിക്കുന്ന ചിത്രത്തിന്റെ ആകെ ബിസിനസ് കളക്ഷൻ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. 46. 6 കോടിയാണ് തലവൻ നേടിയിരിക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

asifali

ആസിഫ് അലിയുടെയും ബിജു മേനോന്റെയും കരിയറിലെ തന്നെ ഏറ്റവും വലി. ഹിറ്റുകളിൽ ഒന്നായി തലവൻ മാറി. തലവന്റെ രണ്ടാം ഭാ​ഗവും ഉണ്ടാവും. രണ്ട് വ്യത്യസ്ത റാങ്കുകളിൽ ഉള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങൾ, ഇൻവെസ്റ്റി​ഗേഷൻ ത്രില്ലൿ രൂപത്തിൽ ആണ് സിനിമ പറയുന്നത്. അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ അരുൺ നാരായണൻ സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നായിരുന്നു നിർമാണം.

അനുശ്രീ, മിയ, കോട്ടയം നസീർ, ശങ്കർ രാമക‍ൃഷ്ണൻ, ജോജി കെ ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ, ഉണ്ണി, ബിലാസ് എന്നിവരും തലവനിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിന് സം​ഗീതമൊരുക്കിയത് ദീപക് ദേവ് ആണ്. ഛായ​ഗ്രഹണം ശരൺ, വേലായുധൻ, എഡിറ്റിം​ഗ് സൂരജ് ഇ എസ്, കലാസംവിധാനം അജയൻ മാങ്ങാട് സൗണ്ട് രം​ഗനാഥ് രവി, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ജിഷാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സാ​ഗർ ആണ്.

അസോസിയേറ്റ് ഡയറക്ടേഴ്സ് ഫർഹാൻസ് പി, ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ, പി ആർ ഒ വാഴൂർ ജോസ്. ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ. നിലവിൽ ഒ ടി ടി റിലീസിന് ഒരുങ്ങുകയാണ് തലൻ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+