അപകട വാർത്ത സത്യമോ? ഇപ്പോഴെവിടെ?; വിതുര തങ്കച്ചൻ തന്നെ പറയുന്നു
കാർ അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഫ്ലവേഴ്സ് സ്റ്റാർ മാജിക് താരെ തങ്കച്ചൻ വിതുരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് വെള്ളിയാഴ്ച വൈകീട്ടായിരുന്നു വാർത്ത വന്നത്. അപകടത്തിൽ നെഞ്ചിനും കഴുത്തിനും പരിക്കേറ്റുവെന്നായിരുന്നു വാർത്തകൾ.അതേസമയം എപ്പോഴാണ് അപകടം നടന്നതെന്നോ അദ്ദേഹത്തിന്റെ ആരോഗ്യനില എന്താണെന്നോ സംബന്ധിച്ച റിപ്പോർട്ടുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോഴിതാ തന്റെ അപകട വാർത്തയെ കുറിച്ച് പ്രതികരിച്ച് തങ്കച്ചൻ വിതുര തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വായിക്കാം
'എന്റെ പേരിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്ത ഒരാഴ്ച മുൻപേ നടന്ന ചെറിയൊരു അപകടമാണ്. എനിക്ക് ഇപ്പോൾ പറയത്തക്ക പ്രശ്നങ്ങൾ ഒന്നുമില്ല സുഖമായി ഇരിക്കുന്നു', എന്നാണ് തങ്കച്ചൻ പ്രതികരിച്ചത്. സ്റ്റാർ മാജിക് താരം ലക്ഷ്മി നക്ഷത്ര ഉൾപ്പെടെയുള്ളവർ തങ്കച്ചന്റെ കുറിപ്പ് പങ്കിട്ടിട്ടുണ്ട്.

അതേസമയം നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. വാർത്തകൾ കണ്ടപ്പോൾ ഞങ്ങൾ ശരിക്കും ഞെട്ടിപ്പോയെന്ന് ആരാധകർ പറയുന്നു. എന്തായാലും ഇപ്പോൾ പ്രശ്നമൊന്നുമില്ലെന്ന് അറിഞ്ഞതിൽ ഏറെ സന്തോഷവും സമാധാനവും ഉണ്ടെന്നും പലരും കുറിച്ചു.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സ്‌റ്റേജ് ഷോ കഴിഞ്ഞ് തിരികെ പോകുമ്പോഴാണ് തങ്കച്ചന്‍ സഞ്ചരിച്ചിരുന്ന കാര്‍ ജെസിബിക്ക് പിന്നില്‍ ഇടിച്ച് അപകടമുണ്ടായത്. വിതുരയിൽ വെച്ചായിരുന്നു അപകടം. നായ വാഹനത്തിന് കുറുകെ ചാടുകയായിരുന്നു. തുടർന്ന് കാർ വെട്ടിച്ച് റോഡരികിൽ പാർക്ക് ചെയ്തിരുന്ന മണ്ണുമാന്തിയിൽ തട്ടുകയായിരുന്നു നെഞ്ചിനും കഴുത്തിനും പരിക്കേറ്റ അദ്ദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
മിമിക്രി പരിപാടികളിലൂടെ ശ്രദ്ധേയമായ താരമാണ് വിതുര തങ്കച്ചൻ. സ്റ്റാർ മാജിക്ക് എന്ന ഫ്ലവേഴ്സ് ചാനൽ ഷോയിലൂടെയാണ് തങ്കച്ചൻ കൂടുതൽ ആരാധകരെ സ്വന്തമാക്കിയത്. ജീിതത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് താൻ ഇന്ന് കാണുന്ന വിതുര തങ്കച്ചനായതെന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. കീറിയ വസ്ത്രമിട്ട് നടന്ന കാലമുണ്ടായിട്ടുണ്ടെന്ന് താരം പറഞ്ഞിരുന്നു. ഇന്നും വാടക വീട്ടിലാണ് താൻ കഴിഞ്ഞ് പോരുന്നതെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications