Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത്രയും വർഷം കൂടെ ഉണ്ടായിട്ടത് ഇറങ്ങിപ്പോയപ്പോൾ ഹൃദയം പൊട്ടിപ്പോയി'; കണ്ണുനിറഞ്ഞ് താര കല്യാൺ

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് താര കല്യാൺ. നടി, നർത്തകി എന്ന നിലയിലൊക്കെ കഴിവ് തെളിയിച്ച വ്യക്തിയാണ് താര കല്യാൺ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താര. തന്റെ വിശേഷങ്ങളെല്ലാം താര കല്യാൺ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ പുതിയൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താര കല്യാൺ, ചെറിയ വിഷമവുമുണ്ട്. പുതിയ കാർ വാങ്ങാൻ പോകുന്ന സന്തോഷമാണ് താര കല്യാൺ പങ്കുവെച്ചത്. എന്നാൽ പഴയ കാർ കൊടുത്തപ്പോൾ താരയുടെ കണ്ണുകൾ നിറ‍ഞ്ഞിരുന്നു.

2012 ൽ വാങ്ങിയ ഹോണ്ട സിറ്റിയാണ് മാറ്റിയത്. ഒരുപാട് ഓർമകൾ സമ്മാനിച്ച തന്റെ സന്തത സഹചാരിയായിരുന്നു ആ കാർ എന്നും കാർ ഇറങ്ങിപ്പോയപ്പോൾ തന്റെ ഹൃദയം പൊട്ടിപ്പോയെന്നും താര കല്യാൺ പറഞ്ഞു. പന്ത്രണ്ട് വർഷം കൂടെ ഉണ്ടായിരുന്ന വണ്ടിയാണെന്നും ഇത്രയും വർഷം കൂടെ ഉണ്ടായിട്ടത് ഇറങ്ങിപ്പോയപ്പോൾ അയ്യോ പറയാൻ വയ്യ എന്നും താര കല്യാൺ പറയുന്നു.

thara

താരേ, ഇത്രയും വിഷമമുണ്ടെങ്കിൽ പിന്നെ എന്തിനാണ് മാറ്റുന്നത്, വിഷമിക്കേണ്ട ചേച്ചി ഇത്രയും സങ്കടപ്പെട്ട് എന്നാൽ അവനെ വിട്ടു കളയണ്ടായിരുന്നു, വിഷമിക്കണ്ട ഞാനും ഇതു ഫേയ്സ് ചെയ്‌തിരുന്നു, പുതിയ കാർ വരുമ്പോൾ പതുക്കെ വിഷമം മാറും എന്നിങ്ങനെ പോകുന്നു കമന്റുകൾ

അതേ സമയം പുതിയ കാറിന്റെ അഡ്വാൻസ് പേമെന്റ് നടത്തി. ഒരാഴ്ചയ്ക്കകം വണ്ടി എത്തും ഹോണ്ട സിറ്റി മാറ്റി സിലേറിയോ ആണ് പുതിയതായി വാങ്ങാൻ പോകുന്ന വണ്ടി. ഇപ്പോൾ ഇത് വേണോ എന്ന് മകൾ സൗഭാ​ഗ്യ ചോദിച്ചിരുന്നുവെന്നും നോക്കിയിട്ട് മറ്റേതെങ്കിലും മതിയോ എന്നാണ് ചോദിച്ചതെന്നും പക്ഷേ ഇപ്പോൾ ഒറ്റയ്ക്കുള്ള യാത്രയക്ക് തനിക്ക് ചെറിയ വണ്ടി മതിയെന്നാണ് താര പറയുന്നത്.

ബ്ലാക്ക് കളർ ആയിരുന്നു ആ​ഗ്രഹിച്ചതെന്നും ആ കളർ കിട്ടാൻ പ്രയാസമാണെങ്കിലും ദൈവം സഹായിച്ച് അത് തന്നെ കിട്ടിയെന്നും താര പറയുന്നു. ടെസ്റ്റ് ഡ്രൈവ് ഒക്കെ നടത്തി. താര കല്യാണിന് സംസരിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്. അടുത്തിടെ വോക്കൽ കോഡിന് ഉണ്ടായി പ്രശ്നത്തെക്കുറിച്ചും ശസ്ത്ര ക്രിയയെക്കുറിച്ചുമൊക്കെ താര കല്യാൺ പറഞ്ഞിരുന്നു. ശബദ്ം തിരിച്ച് പിടിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും തന്റെ വിശേഷങ്ങൾ താര കല്യാൺ ആരാധകരെ അറിയിക്കാറുണ്ട്.

അഭിനയത്തിൽ നിന്നും താര വിട്ടുനിൽക്കുന്നില്ല. നിലവിൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കാതോട് കാതോരം എന്ന സീരിയൽ ആണ് താരം അഭിനയിക്കുന്നത്. നായകന്റെ അമ്മ വേഷമാണ് ചെയ്യുന്നത്. സീരിയലിലെ അഭിനയത്തിന് താരണ കല്യാണിന് മികച്ച നടിക്കുള്ള പൂവച്ചൽ ഖാദർ പുരസ്‌കാരവും നടിയ്ക്ക് കിട്ടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+