Get Updates
Get notified of breaking news, exclusive insights, and must-see stories!

താര കല്യാണിന് സർജറി, 'സംസാരിക്കുമ്പോൾ നെഞ്ച് വേദനയായിരുന്നു'; വീണ്ടും വീഡിയോയുമായി സൗഭാഗ്യ

കൊച്ചി: നടിയും നർത്തകിയുമായ താര കല്ല്യാണും മകൾ സൗഭാഗ്യ വെങ്കിടേഷും യുട്യൂബിൽ പങ്കുവെയ്ക്കുന്ന വീഡിയോകളെല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്. രണ്ട് പേർക്കും വ്യത്യസ്ത ചാനലുകളുണ്ടെങ്കിലും അടുത്തിടെ താര കല്ല്യാണിന്റെ ചാനലുകളിലൂടെ സംസാരിക്കുന്നത് സൗഭാഗ്യയാണ്. അമ്മയ്ക്ക് സ്പാസ്‌മോഡിക് ഡിസ്‌ഫോണിയ എന്ന അസുഖം ബാധിച്ചെന്നും ശബ്ദം പൂർണമായും നഷ്ടമായതിനാലാണ് താൻ അമ്മയുടെ ചാനലിലൂടെ എത്തിയത് എന്നുമായിരുന്നു സൗഭാഗ്യ ആരാധകരോടായി പറഞ്ഞത്. അമ്മ നേരിടുന്ന രോഗാവസ്ഥയെ കുറിച്ച് വിശദമായി തന്നെ സൗഭാഗ്യ വീഡിയോയിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും താരയുടെ ചാനലിലൂടെ വീഡിയോയുമായി എത്തിയിരിക്കുകയാണ് സൗഭാഗ്യ.

അമ്മയുടെ ശബ്ദം വീണ്ടെടുക്കുന്നതിനായി സർജറിക്ക് വിധേയമാക്കിയതിനെ കുറിച്ചാണ് വീഡിയോയിൽ സൗഭാഗ്യ സംസാരിക്കുന്നത്. സർജറിക്കായി ആശുപത്രിയിലേക്ക് പോകുന്നത് മുതലുള്ള കാര്യങ്ങളാണ് വീഡിയോയിൽ സംസാരിക്കുന്നത്. ഇടയ്ക്ക് വളരെ ശ്രമപ്പെട്ട് താര സംസാരിക്കാൻ ശ്രമിക്കുന്നതെല്ലാം വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്.

saubayanew-1

'അമ്മയ്ക്ക് ശബ്ഗം ഇപ്പോഴും ശരിയായിട്ടില്ല. സർജറിക്കായി പോകുകയാണ്.അർജുൻ ചേട്ടനാണ് അമ്മയെ ആശുപത്രിയിൽ കൊണ്ടാക്കിയത്. അമ്മ മറ്റെല്ലാ കാര്യത്തിലും ആരോഗ്യവതിയാണ്. അതുകൊണ്ട് തന്നെ സർജറി ചെയ്യുമ്പോൾ മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ല. സർജറി തുടങ്ങുന്നതിന് മുൻപ് വളരെ കഷ്ടപ്പെട്ടാണ് സംസാരിച്ചത്. സംസാരിക്കുമ്പോൾ നെഞ്ചൊക്കെ വേദനിക്കുന്നുണ്ടായിരുന്നു. രാവിലെ 8 ഓടെ തന്നെ സർജറിക്കായി അമ്മയെ കൊണ്ടുപോയിരുന്നു. ഓപ്പറേഷൻ കഴിഞ്ഞ് തീയറ്ററിൽ പോയി അമ്മയെ കണ്ടിരിന്നു. അതുകഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞ് അമ്മയ്ക്ക് ബോധം വന്നതായി അവർ വിളിച്ചറിയിച്ചു. പോയി കണ്ടപ്പോൾ മുഖത്തൊക്കെ നീര് വെച്ചിട്ടുണ്ടായിരുന്നു. സർജറി കഴിഞ്ഞ് എല്ലാവർക്കും അതുണ്ടാകും. സഹിക്കാൻ പറ്റുന്ന വേദനയാണ് എന്ന് അമ്മ പറഞ്ഞു. വളരെ പെട്ടെന്ന് തന്നെ അമ്മയെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു. എല്ലാം ഒകെയാണെങ്കിൽ വേഗം ആശുപത്രിയിൽ നിന്ന് വിടാമെന്ന് അറിയിച്ചിരുന്നു.

ഇതോട് കൂടി വലിയൊരു കടമ്പ കഴിഞ്ഞെന്നാണ് കരുതുന്നത്. ഇതൊരു പെർമനന്റ് പ്രൊസീജർ ആയിരുന്നു. ഡോക്ടർ പറഞ്ഞത് 90 ശതമാനം ആളുകൾക്കും ഈ സർജറി സക്സസ് ആകാറുണ്ടെന്ന് പറഞ്ഞിരുന്നു. ശബ്ദം തിരിച്ചുകിട്ടിയാലും പഴയ ശബ്ദം ആയിരിക്കില്ല, ടോണിൽ വ്യത്യാസം ഉണ്ടാകും. എന്നാൽ പോലും സംസാരിക്കാൻ പറ്റുന്ന രീതിയിൽ ശബ്ദം കിട്ടുമല്ലോയെന്ന ആശ്വാസമാണ്' , വീഡിയോയിൽ സൗഭാഗ്യ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+