'ഭർത്താവ് മരിച്ച ശേഷം ഇങ്ങനെ പറയരുതായിരുന്നു', അവർ പറഞ്ഞത് ശരിയല്ലേ'; താര കല്യാണിന്റെ വീഡിയോ,കമന്റുകളുടെ പൂരം
കൊച്ചി: സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടിയും നർത്തകിയുമായ താര കല്യാൺ. പലപ്പോഴും നടിയുടെ യുട്യൂബ് വീഡിയോകൾ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ നടിയുടെ ഒരു പ്രസംഗത്തിലെ വാചകങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഭർത്താവ് മരിച്ചതിന് ശേഷമാണ് താന്‍ സ്വാതന്ത്ര്യം അനുഭവിച്ചതെന്നും തന്റെ ജീവിതം ആസ്വദിച്ച് തുടങ്ങിയതെന്നുമാണ് താര പറഞ്ഞത്.
'ഞാന്‍ എന്‍റെ മകളുടെ അച്ഛന്‍ പോയതിന് ശേഷം, ഇപ്പോഴാണ് ഒറ്റയ്ക്ക് ജീവിക്കുന്നത്. ജീവിതത്തിൽ ആസ്വദിക്കുന്നത് ഇപ്പോഴാണ്, സത്യം. പറയാമോ, അത് ശരിയാണോ തെറ്റാണോ എന്ന് എനിക്ക് അറിയില്ല. പക്ഷേ ലൈഫില്‍ ഒരിക്കലും ഞാൻ സ്വാതന്ത്ര്യം ആസ്വദിച്ചിട്ടില്ല. അതാരും തരാത്തതല്ല. അത് അങ്ങനെ സംഭവിച്ചു പോയതാണ്. കിട്ടിയതില്‍ ഏറ്റവും നല്ല ഫാമിലിയും ഭര്‍ത്താവും ഒക്കെയാണ്. എങ്കിലും നമുക്ക് നമ്മുടെ കുറെ കമ്മിറ്റ്മെന്റ്സ് ഉണ്ട്. അങ്ങനെ ജീവിച്ച് ഓടി തീർത്തു.

ഇപ്പോള്‍ ആറു വര്‍ഷമായിട്ട് ഫസ്റ്റ് ഗിയറിലാണ് പോകുന്നത്. സുഖമാണ് ജീവിതം. ആരും ഇത് കോപ്പിയടിക്കാന്‍ നിക്കണ്ട, ഓരോരുത്തര്‍ക്കും ഓരോ രീതിയിലാണ് സന്തോഷം. ഇപ്പോ എന്റെ ലൈഫ് എന്റെ ചോയിസ് ആണ്. എല്ലാവർക്കും നമ്മുടെ സ്ത്രീയാണോ, പുരുഷനാണോ, കുട്ടിയാണോ എന്ന് വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും അവരവരുടെ ജീവിതത്തില്‍ ഒരു ചോയിസ് ആവശ്യമാണ്', എന്നായിരുന്നു അവരുടെ വാക്കുകൾ.
അതേസമയം പ്രസംഗം വൈറലായതിനു പിന്നാലെ താരയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഭർത്താവ് മരിച്ചപ്പോഴാണ് സ്വാതന്ത്ര്യം അനുഭവിച്ച് തുടങ്ങിയതെന്ന പരാമർശം തെറ്റാണെന്നാണ് ചിലരുടെ പ്രതികരണം. ഇത്രയും കാലം ഒപ്പം ഉണ്ടായ ഭർത്താവ് മരിച്ചപ്പോൾ ഇത്തരത്തിൽ പറയുന്നത് ശരിയല്ലെന്നും ചിലർ പറയുന്നു. അതേസമയം അവർ പറഞ്ഞതിൽ എന്ത് തെറ്റാണ് ഉള്ളതെന്ന് ചിലർ ചോദിക്കുന്നു.
'അവർ പറഞ്ഞത് ഇത്രയും കാലം ഞാൻ ആർക്കൊക്കെയോ വേണ്ടി ജീവിച്ചു, എനിക്ക് വേണ്ടി ജീവിച്ചത് ഭർത്താവ് പോയതിനു ശേഷം ആണെന്നാണ്.. അതിനു ശേഷമാണ് സ്വാതന്ത്ര്യം അനുഭവിച്ചത്.അതിലൂടെ ജീവിതം ആസ്വദിച്ചു എന്നതാണ്. നേരല്ലേ അവർ പറഞ്ഞത്? ഭർത്താവിനും മക്കൾക്കും കുടുംബത്തിനും വേണ്ടിയല്ലാതെ ഒരു നിമിഷം അവനവനു വേണ്ടി ജീവിക്കാൻ മറന്നു പോകുന്ന എത്രയോ സ്ത്രീകൾ ഉണ്ട്. അതിന് ഇവിടെ കുല സ്ത്രീകളും കുല പുരുഷൂസും അവരെ തെറി വാരി എറിഞ്ഞു മെഴുകുന്നത് എന്തിനാണ് എന്ന് മനസിലാകുന്നില്ല .സ്വാതന്ത്ര്യം എന്നത് അഴിഞ്ഞാട്ടം എന്നാണ് കുലകൾ ഉദ്ദേശിക്കുന്നത് എങ്കിൽ പിന്നെ ഒന്നും പറയാനില്ല', വീഡിയോയ്ക്ക് താഴെ മറ്റൊരാൾ കുറിച്ചു.












Click it and Unblock the Notifications