Get Updates
Get notified of breaking news, exclusive insights, and must-see stories!

'താര കല്യാണിന്റെ ശബ്ദം പൂർണമായി നഷ്ടപ്പെട്ടു'; വീഡിയോയുമായി മകൾ സൗഭാഗ്യ, അമ്മയ്ക്ക് സംഭവിച്ചത് ഇതാണ്

കൊച്ചി: പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് നടിയും നർത്തകിയുമായ താര കല്യാണും മകൾ സൗഭാഗ്യയും. ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന വീഡിയോകളെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ്. അമ്മയുടെ ശബ്ദം നഷ്ടപ്പെട്ട അവസ്ഥയിലാണെന്നാണ് വീഡിയോയിൽ സൗഭാഗ്യ പറയുന്നത്. അമ്മയെ ബാധിച്ച രോഗാവസ്ഥയെ കുറിച്ചും വീഡിയോയിൽ സൗഭാഗ്യ പറയുന്നുണ്ട്'. സൗഭാഗ്യയുടെ വാക്കുകളിലേക്ക്

'ആദ്യം വിചാരിച്ചത് തൈറോയിഡിൻറെ പ്രശ്നമായിരുന്നുവെന്നാണ്. ഗോയിറ്റർ മുഴുവൻ അകത്തോട്ട് വളർന്ന അവസ്ഥയായിരുന്നു. അതുകൊണ്ട് ശബ്ദം പോയെന്നാണ് കരുതിയത്. അതിന് മുൻപ് ഞങ്ങൾ കരുതിയത് ഡാൻസ് ടീച്ചറായത് കൊണ്ട് തന്നെ വർഷങ്ങളോളം പാട്ട് പാടി പഠിപ്പിച്ചത് കൊണ്ടാണ് ശബ്ദം പോയതെന്നാണ്. എന്നാൽ അന്ന് മുതലെ ഈ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. അസുഖത്തിന്റെ പേര് കേട്ട് ഞങ്ങളും ഞെട്ടിപ്പോയി. സ്പാസ്മോഡിക് ഡിസ്ഫോണിയ എന്നാണ് ഈ സുഖത്തിന്റെ പേര്. ഈ അവസ്ഥയെ കുറിച്ച് ആദ്യമൊന്നും അറിയില്ലായിരുന്നു. സ്ട്രേസ് വന്നാൽ അമ്മയ്ക്ക് സംസാരിക്കാൻ പറ്റില്ലായിരുന്നു. അച്ഛനുമായി ദേഷ്യത്തിൽ സംസാരിക്കുമ്പോഴൊക്കെ ശബ്ദം പോകുമായിരുന്നു. വിഷമം വരുമ്പോഴും സംസാരിക്കാൻ പറ്റില്ലായിരുന്നു. അങ്ങനെ പല വീട്ടുവൈദ്യങ്ങളും പരീക്ഷിച്ചു. വോയ്സ് തെറാപ്പിയും നടത്തിയിരുന്നു. ഇതെല്ലാം കഴിഞ്ഞിട്ടാണ് യഥാർത്ഥത്തിൽ രോഗം എന്താണെന്ന് കണ്ടെത്തിയത്.

arakalyan-

തൈറോയ്ഡ് സർജറി കഴിയുന്നവർക്ക് ശബ്ദത്തിന് വേരിയേഷൻ ഉണ്ടാകും. വോയ്സ് തെറാപ്പി എടുത്താണ് പലരും ശബ്ദം റെഡിയാക്കാറുള്ളത്. എന്നാൽ എന്തുകൊണ്ടാണ് വോയ്സ് തെറാപ്പി എടുത്തിട്ടും താരകല്ല്യാണിന്റെ ശബ്ദം മാത്രം തിരിച്ചുവരാത്തതെന്ന് പലരും ചോദിച്ചിരുന്നു. സ്പാസ്മോഡിക് ഡിസ്ഫോണിയ എന്നത് വോയ്സ് ഡിസോഡറാണ്, ന്യൂറോളജിക്കൽ പ്രശ്നമാണ്. ഈ പ്രശ്നം നമ്മുക്കുണ്ടെങ്കിൽ നമ്മുടെ ശബ്ദം ബ്രേക്കാകും, അല്ലെങ്കിൽ ശബ്ദം ഉണ്ടാകില്ല, കാറ്റ് പോലെ വരും. അമ്മയുടെ കഴുത്തിന് പിടിച്ച് വെച്ചത് പോലെ തോന്നും.

ഈ അസുഖം ഉള്ളവർക്ക് ഹൈപ്പർ ശബ്ദത്തോടെ സംസാരിക്കാൻ പറ്റും. അല്ലെങ്കിൽ രഹസ്യമായി സംസാരിക്കണം. അങ്ങനെയാണെങ്കിൽ ഒകെയായി സംസാരിക്കാം. കള്ളത്തൊണ്ടയിൽ സംസാരിക്കാൻ പറ്റും. അങ്ങനെയായിരുന്നു അമ്മ അമ്മയുടെ വീഡിയോ ഒക്കെ ചെയ്തത്.ചുമ വന്നാൽ ഒകെയാകും. മുരടനക്കാം, പക്ഷേ അത് ചെയ്യുന്നത് ശരിയായ കാര്യമല്ല. സമ്മർദ്ദം ഈ കണ്ടീഷനെ വളരെ മോശമാക്കും. ഒട്ടും ശബ്ദം പുറത്തുവരില്ല. ഈ അസുഖത്തിന്റെ ലക്ഷണങ്ങളെല്ലാം കണ്ട് തുടങ്ങിയാൽ വേഗം തന്നെ ചികിത്സിക്കുക. അതേസമയം ഈ രോഗം ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കില്ല. എന്ന് വെച്ച് ജീവന് ഭീഷണിയുള്ള പ്രശ്നവും അല്ല. ഇത് വന്ന് കഴിഞ്ഞാൽ പേടിക്കേണ്ടതില്ല.

രോഗം വന്നാൽ ബോട്ടോക്സ് എടുക്കാം. പക്ഷേ അമ്മയ്ക്ക് രണ്ട് തവണ എടുത്തിട്ടുണ്ട്. അതെടുത്തപ്പോൾ മൂന്നാഴ്ച ശബ്ദമേ ഇല്ലായിരുന്നു. ആ സമയത്താണ് അമ്മമ്മ മരിക്കുന്നത്. അപ്പോൾ എല്ലാവർക്കും അമ്മയിൽ നിന്ന് തന്നെ വിവരങ്ങൾ അറിയണമായിരുന്നു.ശബ്ദം വയ്യാ എന്നൊക്കെ പറയുമ്പോൾ ആർക്കും മനസിലാകുന്നില്ലായിരുന്നു. അങ്ങനെ എല്ലാവരോടും സംസാരിക്കേണ്ടി വന്നു.പൂർണമായും ശബ്ദം പോയിരുന്നു. എന്തായാലും ഇതാണ് അസുഖം. അമ്മയുടെ ശബ്ദം പോയതിനെ കുറിച്ച് പലരും പല നിഗമനത്തിലും എത്തിയിരുന്നു. അതുകൊണ്ടാണ് ഇത് പറയുന്നത്.മൂന്നാഴ്ച കൂടി കഴിഞ്ഞാല്‍ അമ്മയ്ക്ക് ശബ്ദം തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷയെന്നും സൗഭാഗ്യ പറയുന്നു. പക്ഷേ ശബ്ദം തിരിച്ചു കിട്ടിയാലും ചെറിയ വ്യത്യാസമുള്ള ശബ്ദമായിരിക്കും, കൂടാതെ പാട്ട് പാടാനൊന്നും സാധിക്കില്ല, സൗഭാഗ്യ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+