Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉണ്ണി മുകുന്ദനോടൊപ്പം ഫോട്ടോ എടുക്കാന്‍ ആ നടിക്ക് കുറച്ചിലായിരുന്നു, ഇപ്പോള്‍ എന്തായി: തുറന്ന് പറഞ്ഞ് ടിനി ടോം

മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്ക് എത്തിയ മലയാളത്തിലെ പ്രമുഖ കലാകാരന്മാരില്‍ ഒരാളാണ് ടിനി ടോം. നായകനും സഹനടനുമൊക്കെയായി നിരവധി സിനിമകളില്‍ വേഷമിട്ട അദ്ദേഹം നല്ലൊരു ഗായകനാണ്. ഇപ്പോഴിതാ തനിക്ക് അഭിനയിക്കാന്‍ അവസരം നല്‍കിയ പ്രമുഖരായ ചില സംവിധായകരേയും അവരുടെ രീതികളെക്കുറിച്ചും കൌമുദി മൂവിസിന്റെ പ്രത്യേക പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് തുറന്ന് പറയുകയാണ് ടിനി ടോം. അതോടൊപ്പം ആദ്യകാലങ്ങളില്‍ ഉണ്ണി മുകുന്ദന് ഒരു നടിയില്‍ നിന്നും നേരിടേണ്ടി വന്ന അവഹേളനത്തെക്കുറിച്ചും താരം ആദ്യമായി വെളിപ്പെടുത്തുന്നു.

കെ മധുവിന്റെ സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. സിബിഐ സിനിമകളൊക്കെ കണ്ടും, അതിലെ മമ്മൂട്ടിയെ അനുകരിച്ചുമൊക്കെയാണ് ആ ആഗ്രഹം ഉണ്ടാകുന്നത്. ബാങ്കിംഗ് അവേഴ്സ് എന്ന അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. സുമേഷായിരുന്നു അതിന്റെ എഴുത്തുകാരന്‍.

unni-mundan-tiny-tom-

അടുത്ത സിനിമയിലും അദ്ദേഹം വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അദ്ദേഹവും അത് പറഞ്ഞിരുന്നു. എന്നാല്‍ എനിക്ക് കൃത്യമായ ഒരു വേഷം ആ ചിത്രത്തില്‍ ഇല്ലാതിരുന്നതുകൊണ്ട് അത് സാധ്യമായില്ല. അതിന് ശേഷമുള്ള പടത്തില്‍ നോക്കാമെന്ന് അദ്ദേഹം ഇങ്ങോട്ട് വിളിച്ച് പറയുകയും ചെയ്തു. അതിനായി ഞാന്‍ വിളിച്ച് പറയുകയാണ്.

ബാങ്കിംഗ് അവേഴ്സ് എന്ന് പറയുന്നത് ഒരു ദിവസം നടക്കുന്ന കാര്യങ്ങളായതിനാല്‍ തന്നെ അതിന്റേതായ ബുദ്ധിമുട്ടുണ്ട്. പുള്ളിയുടെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ നമ്മള്‍ എവിടെയാണ് പ്ലെയിസ് ചെയ്യപ്പെടുക എന്ന് അറിയില്ല. ആ സിനിമയുടെ മൊത്തം കഥയോ ക്ലൈമാക്സോ ഒന്നും അദ്ദേഹം പറയില്ല. നമ്മള്‍ ചോദിക്കുകയും വേണ്ട. നമ്മളെ ആ കഥാപാത്രത്തിനായി മോള്‍ഡ് ചെയ്തെടുക്കാന്‍ അദ്ദേഹത്തിന് അറിയാം.

അതുപോലെ തന്നെ എനിക്ക് ആഗ്രഹമുണ്ടായിരുന്ന ഒരു സംവിധായകനായിരുന്നു ഷാജി കൈലാസ്. മദിരാശി എന്ന ജയറാം ചിത്രത്തിലാണ് അദ്ദേഹത്തിനൊപ്പം മുഴുനീളം വർക്ക് ചെയ്യുന്നത്. ജിഞ്ചറില്‍ ചെറിയൊരു വേഷം ചെയ്തിരുന്നു. നല്ലൊരു സംഭവം വന്നാല്‍ വിളിക്കുമെന്ന് അദ്ദേഹവും പറഞ്ഞിട്ടുണ്ട്. പുള്ളി രാവിലെ സ്ക്രിപ്റ്റ് ഒന്ന് നോക്കും. പിന്നെ അതിലേക്ക് നോക്കില്ല. അദ്ദേഹത്തില്‍ നിന്നടക്കം ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടില്ല.

പിന്നീട് എനിക്ക് ഒരുപാട് ഭാഗ്യമുണ്ടായത്, രാജീവ് കുമാർ സാറിനൊപ്പം അഭിനയിക്കാന്‍ സാധിച്ചതാണ്. ടെക്നിക്കലി ഏറ്റവും അഡ്വാന്‍സായുള്ള കാര്യങ്ങളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിലാണ് അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നു. ആ ചിത്രത്തില്‍ ഒരു പയ്യന്‍ വിക്കനായി അഭിനയിക്കാന്‍ വന്നിരുന്നു. എങ്ങനെയാണ് ചേട്ടാ ഈ വിക്കനായി അഭിനയിക്കുകയെന്ന് ചോദിച്ചപ്പോള്‍ ചില കാര്യങ്ങളൊക്കെ ഞാന്‍ പഠിപ്പിച്ച് കൊടുത്തിട്ടുണ്ട്.

ഇന്ന് ആ പയ്യന്‍ വലിയ സ്റ്റാറായിട്ട് വന്നു, എന്നോടൊപ്പം തന്നെ അമ്മ എന്ന സംഘടനയില്‍ എക്സിക്യുട്ടീവ് മെമ്പറാണ്, ഉണ്ണി മുകുന്ദന്‍ എന്നാണ് പേര്. അന്ന് ആ സിനിമയിലെ ഒരു നടി ഇവന്റൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ സമ്മതിച്ചില്ല. അത് ഒരു കുറച്ചിലായി കണ്ട് ഫോട്ടോ ഷൂട്ടില്‍ ഒരുമിച്ച് ഫോട്ടോ എടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. നടിയുടെ പേര് ഞാന്‍ പറയുന്നില്ല. എന്തായാലും കാലം അവനെ നായകനാക്കി തിരിച്ചുകൊണ്ടുവന്നു. ഒരുപക്ഷെ ആ നടി ഇപ്പോള്‍ ഇവന്റൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടാകും.

കർമ്മ, കാലചക്രം, കാവ്യ നീതി എന്നൊക്കെ പറയുന്ന ചില കാര്യങ്ങളുണ്ട്. ആരേയും നമ്മള്‍ ചെറുതായി കാണാന്‍ പാടില്ല. രാജീവ് സർ നമ്മളെ പഠിപ്പിച്ച് തന്ന കാര്യവും അതാണ്. ഇന്ന് ചിലപ്പോള്‍ അവർ ചെറിയ നടന്മാർ മാത്രമാകും, പക്ഷെ നാളെ നല്ലൊരു ഹീറോ ആയി മാറുമെന്നും രാജീവ് കുമാർ സർ പഠിപ്പിച്ചിട്ടുണ്ട്. അമ്മയുടെ ഷോയൊക്കെ സംവിധാനം ചെയ്യുന്നത് പുള്ളിയായിരിക്കും. അതൊക്കെ നല്ല രസമായിരിക്കുമെന്നും ടിനി ടോം കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+