'ബിഗ് ബോസിലെ ആ സുഹൃത്ത് എനിക്കെതിരെ കേസ് കൊടുത്തു', കപ്പ് കിട്ടാത്തത് കൊണ്ട് പകയെന്ന് അഖിൽ മാരാർ
ബിഗ് ബോസ് സഹമത്സരാർത്ഥിയായ സുഹൃത്ത് തനിക്കെതിരെ കേസ് കൊടുത്തുവെന്ന് ബിഗ് ബോസ് സീസൺ 5 വിജയിയും സംവിധായകനുമായ അഖിൽ മാരാർ. ബിഗ് ബോസ് കപ്പ് കിട്ടാത്തതിലുളള വൈരാഗ്യം മൂലമാണ് തനിക്കെതിരെ കേസ് കൊടുത്തിരിക്കുന്നതെന്നും അഖിൽ മാരാർ സോഷ്യൽ മീഡിയയിൽ ആരോപിക്കുന്നു. വ്യക്തിയുടെ പേര് പറയാതെയാണ് അഖിൽ മാരാരുടെ പ്രതികരണം. അതേസമയം കമന്റ് ബോക്സിൽ ശോഭാ വിശ്വനാഥിന്റെ പേര് പരാമർശിച്ചാണ് നിരവധി പേർ കമന്റുകളിടുന്നത്.
അഖിൽ മാരാരുടെ വാക്കുകൾ: '' എനിക്കെതിരെ കേസ് കൊടുത്ത പ്രിയപ്പെട്ട സുഹൃത്തിനോട്... ആരെന്തു പറഞ്ഞാലും ഞാൻ ചെയ്യിക്കുന്നതാണ് എന്ന് പറഞ്ഞു കേസ് കൊടുക്കുന്ന എന്റെ സുഹൃത്തിനോട്..? കഴിഞ്ഞ വർഷം എനിക്കെതിരെ കേസ് കൊടുത്തത് എന്തിനായിരുന്നു.. യുകെയിൽ പോയി വിവരക്കേട് പറഞ്ഞത് ഞാൻ പറഞ്ഞിട്ടാണോ.. ബിഗ് ബോസിൽ ഈ സീസണിൽ പോയി വിവരക്കേട് പറഞ്ഞത് ഞാൻ പറഞ്ഞിട്ടാണോ..? ബിഗ് ബോസ്സ് സീസൺ 5 ഇൽ ജനം ഒരാളുടെ സ്വഭാവം മനസ്സിലാക്കി തോൽപ്പിച്ചു വിട്ടത് എന്റെ കുഴപ്പമാണോ..?
ആദിവാസി ഫണ്ട് മോഷ്ടിച്ചു എന്ന ആരോപണം ഉന്നയിച്ചത് ഞാൻ ആണോ..? ഉന്നയിച്ച ആൾക്കെതിരെ എന്ത് നിയമ നടപടി സ്വീകരിച്ചു.. എന്റെ പേര് പറഞ്ഞു എനിക്ക് വോട്ട് നൽകിയ ജനങ്ങളെ ആക്ഷേപിച്ചത് കൊണ്ടാണ് സത്യങ്ങൾ എനിക്ക് പറയേണ്ടി വന്നത്.. പല സത്യങ്ങളും ഇത് പോലെ ജനം അറിയും.. സ്വയം നാറി സമൂഹത്തിൽ നിറഞ്ഞു നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് വനിത വിനിത തീയേറ്ററിൽ പോയി റിവ്യൂ പറഞ്ഞാൽ മതി....''

ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ അഖിൽ മാരാർ പറയുന്നത് ഇങ്ങനെ: '' എന്റെ പ്രിയപ്പെട്ട സുഹൃത്ത് കഴിഞ്ഞ ദിവസം എനിക്കെതിരെ സൈബര്‍ പോലീസില്‍ പരാതി കൊടുത്തു. അത് ആരാണെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. കപ്പ് കിട്ടാത്ത വിഷമത്തില്‍ അന്ന് മുതലുണ്ടായ പകയും വിദ്വേഷവും വെറുപ്പുമെല്ലാം കൂടി, കഴിഞ്ഞ വര്‍ഷം ഞാന്‍ പറയാത്ത കാര്യത്തിന് എനിക്കെതിരെ കേസ് കൊടുത്തു. ഇത്തവണ ഞാന്‍ സര്‍ക്കാസമായി പല തവണ ആവര്‍ത്തിച്ച് പറഞ്ഞ കാര്യം മനസ്സിലാക്കാനുളള ബോധമില്ലാതെ പിന്നെയും പരാതി കൊണ്ട് കൊടുത്തു.
എന്തായാലും അത് കാരണം ഒരു ദിവസത്തെ ബുദ്ധിമുട്ട് എനിക്കുണ്ടായി, അത് സന്തോഷത്തോടെ സ്വീകരിക്കുന്നു. ആ പ്രിയപ്പെട്ട സുഹൃത്തിനോട് പറയാനുളളത്, ഞാന്‍ പേര് പോലും പറയാതെ പറഞ്ഞതിന് എനിക്കെതിരെ കേസ് കൊടുക്കാന്‍ തോന്നിയ ആ മഹാമനസ്‌കതയും സ്‌നേഹവും ഒക്കെ, ധന്യ രാമന്‍ എന്ന ദളിത് ആക്ടിവിസ്റ്റ് പേരും ഫോട്ടോയും വെച്ച് ആദിവാസികളുടെ ഒന്നരക്കോടി രൂപ ഫണ്ട് തട്ടിച്ചെന്ന് പറഞ്ഞിട്ട് എന്ത് പരാതി കൊടുത്തുവെന്ന് അറിയില്ല.
കുറഞ്ഞ പക്ഷം, ഗുരുതരമായ ആരോപണം വന്നപ്പോള്‍ അതിനെതിരെ ഒരു നിയമനടപടി പോലും സ്വീകരിക്കാതെ എനിക്കെതിരെ വ്യക്തി വിരോധം തീര്‍ക്കാന്‍ ദയവ് ചെയ്ത് കേരള സൈബര്‍ പോലീസിനെ ഉപദ്രവിക്കരുത്. അവര്‍ക്ക് ഒരുപാട് പണികളുണ്ട്. എന്നെ വിളിച്ചു, അവിടെ പോയി എന്റെ കാര്യം സംസാരിച്ചു. ഇനി അതിന്റെ പേരില്‍ എന്ത് നിയമനടപടി വന്നാലും നേരിടാന്‍ തയ്യാറാണ്.
ബിഗ് ബോസ് പോലുളള ഒരു ഷോയില്‍ പങ്കെടുക്കുന്ന സമയത്ത് ജനങ്ങള്‍ അതേക്കുറിച്ച് സംസാരിക്കും എന്ന് മനസ്സിലാക്കാനുളള ഒരു ബോധം വേണം. അത് പോസിറ്റീവ് ആകുന്നതും നെഗറ്റീവ് ആകുന്നതുമെല്ലാം കയ്യിലിരിപ്പ് കൊണ്ടാണ്. കയ്യിലിരിപ്പ് കൊണ്ട് നെഗറ്റീവ് ആകുന്നതിന് മറ്റുളളവരെ പഴിച്ചിട്ട് കാര്യമില്ലെന്ന് എന്റെ സുഹൃത്ത് മനസ്സിലാക്കുക. കേരളത്തില്‍ നിങ്ങള്‍ക്കെതിരെ പറയുന്ന ഓരോരുത്തര്‍ക്കുമെതിരെ കേസ് കൊടുക്കാതെ, ആദിവാസികളുടെ പേരില്‍ ഒന്നരക്കോടി തട്ടിച്ചു എന്നുളള ഗുരുതരമായ ആരോപണത്തിന് മറുപടി നല്‍കുക.












Click it and Unblock the Notifications