ആ ഗെയിം അനുവിന് തന്നെ കുരിശായി, ജിസേൽ സ്വന്തം കുഴി തോണ്ടി, ബിഗ് ബോസ് കാണാൻ ആകെയുളള കാരണം ഇത് മാത്രം!
ബിഗ് ബോസ് മലയാളം ഇതുവരെയുളള എല്ലാ സീസണുകളിലും വലിയ വമർശനം നേരിട്ടിരുന്നത് അവതാരകനായ നടൻ മോഹൻലാൽ ആയിരുന്നു. എന്ത് വലിയ പ്രശ്നം ഉണ്ടായാലും മോഹൻലാൽ മത്സരാർത്ഥികളോട് വളരെ സൌമ്യമായി മാത്രമാണ് ഇടപെടുന്നത് എന്നാണ് ഫാൻസിന്റെ പരാതി. ബിഗ് ബോസ് ഹിന്ദി അവതാരകനായ സൽമാൻഖാനെ കണ്ട് പഠിക്കണം മോഹൻലാൽ എന്നായിരുന്നു സ്ഥിരം പല്ലവി.
എന്നാൽ സീസൺ 7ൽ അവതാരകനായ മോഹൻലാലിന്റെ മറ്റൊരു മുഖമാണ് കാണുന്നത്. വീക്കെൻഡ് എപിസോഡുകളിൽ മത്സരാർത്ഥികളെ നിലത്ത് നിർത്താതെ പറപ്പിക്കുകയാണ് മോഹൻലാൽ. ഇതിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വലിയ കയ്യടിയാണ് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പ് വായിക്കാം:
'' ഈ സീസൺ മുന്നോട്ടു കാണാൻ എന്തെങ്കിലുമൊരു ഫാക്ടർ ഉണ്ടെങ്കിൽ എനിക്കത് ലാലേട്ടനാണ്. വീക്കെൻഡ് എപിസോഡ് ശ്രദ്ധിച്ചു കാണുന്നവർക്ക് മനസ്സിലാവും അടുത്ത ആഴ്ച ഏതൊക്കെ രീതിയിൽ എങ്ങനെയൊക്കെ ഷോ മുന്നോട്ടു കൊണ്ട് പോയി ഇന്ററെസ്റ്റിംഗ് ആക്കാമെന്നും, ആര് ആരെയൊക്കെ ടാർഗറ്റ് ചെയ്തു കളിക്കണമെന്നും നിലവിൽ ഓരോ കണ്ടസ്റ്റന്റെയും ഗ്രാഫ് എന്താന്നുമൊക്കെ കൃത്യമായി മനസ്സിലാവും. പഴയ പ്രശ്നങ്ങൾ ഒതുക്കി പുതിയത് ക്രിയേറ്റ് ചെയ്യാനുള്ള സ്പേസും അദ്ദേഹം ഉണ്ടാക്കി കൊടുക്കുന്നുണ്ട്.

ഒരേ സമയം ഫൺ ആൻഡ് ഫയർ ആയി നിന്ന് ലാലേട്ടൻ അത് നന്നായി ഹാൻഡിൽ ചെയ്യുന്നുണ്ട്. പക്ഷെ ഓട്ട പാത്രത്തിലാണ് വെള്ളം കോരുന്നതെന്നാണ് മറ്റു എപിസോഡ്സ് കാണുമ്പോ എനിക്ക് തോന്നുന്നത്. പുള്ളി പറയുന്നത് ടാക്കിൾ ചെയ്തു അടുത്ത ഗെയിമിലേക്ക് പോകാൻ ഇവർക്ക് കഴിയുന്നില്ല. അനീഷിനെ ഒക്കെ എൽകെജി പിള്ളേരുടെ ക്ലാസ്സിൽ സംസാരിക്കുന്നവരുടെ പേരെഴുതാൻ നിർത്താൻ കൊള്ളാം ആ ഒരു മൈൻഡിലാണ് അയാൾ അവിടെ നിൽക്കുന്നത്... ഇങ്ങനെ ഒരാളെ പ്രവോക്ക് ചെയ്തും അയാളോട് കോമഡി പറയുന്നതുമാണ് ഷാനവാസിന്റെ ഗെയിം...
അനുമോൾ ഒരു വൺ ഡൈമൻഷണൽ പ്ലേയർ ആണ്. നെഗറ്റീവ് ഗെയിം ഇറക്കി ഒറ്റപ്പെടാൻ നോക്കിയത് അവർക്ക് തന്നെ കുരിശായി. കഴിഞ്ഞ ആഴ്ചയോടെ ആ ഗെയിം അവസാനിച്ചപ്പോ വേറെ കഥയില്ലാത്ത അവസ്ഥയായി. ടാസ്ക് ഒന്നും നേരെ ചെയ്യാൻ അറിയാത്തത് കൊണ്ട് ആ രീതിയിലും കണ്ടെന്റ് ഇല്ല... ജിസൈൽ ആൻഡ് ആര്യൻ ഗ്രൂപ്പ് കളിച് സ്വയം കുഴി തോണ്ടുന്നു. വൈൽഡ് കാർഡ് കയറിയത് ഏറ്റവും എഫക്ട് ചെയ്തത് ജിസൈലിന്റെ ഗെയിമിനെയാണ്. അവരിപ്പോ അവിടെ എന്തിനാ നിൽക്കുന്നതെന്ന് പോലും അറിയില്ല.
അക്ബർ, നൂറ, ജീഷിൻ എന്നിവർക്ക് നല്ലൊരു ടാസ്ക് കഴിഞ്ഞ ആഴ്ച കിട്ടി. പക്ഷെ അതിനെ ബുദ്ധിപരമായി നേരിട്ട് ഗ്രാഫ് ഉയർത്താൻ അവർക്ക് സാധിച്ചില്ല. (അക്ബർ ഒന്ന് തുമ്മിയാൽ പൊളി ഗെയിം എന്ന് പറയുന്ന പിആർ അക്കൌണ്ടിന്റെ കാര്യം ഞാൻ വകവയ്ക്കില്ല). നെവിൻ ഫൺ എലമെന്റ്സ് കൊണ്ട് വന്ന് ഷോ ഇൻറ്ററെസ്റ്റിംഗ് ആക്കാൻ നോക്കുന്നെങ്കിലും പേടിയില്ലാതെ ഇറങ്ങി കളിക്കുന്നില്ല.. ബാക്കിയുള്ളവരുടെ കാര്യം പ്രത്യേകിച്ച് ഒന്നും പറയുന്നില്ല. നിങ്ങൾ തന്നെ ആലോചിച്ചു നോക്ക് കഴിഞ്ഞ ആഴ്ച അനുമോൾ കാണിച്ച തെണ്ടിത്തരമൊക്കെ ചർച്ച ആയത് ലാലേട്ടൻ വന്നപ്പോഴാ.
ഈ ആഴ്ച ലക്ഷ്മി ഇത്രയും വലിയ തെറ്റ് അവിടെ പറഞ്ഞപ്പോഴും അവിടേം പ്രതികരിക്കുന്നത് ലാലേട്ടനാണ്. ഇതൊക്കെ എടുത്തു ഗെയിം കളിച്ച് പ്രേക്ഷകരുടെ പ്രതിനിധി ആയി അവിടെ സംസാരിക്കാൻ ഒറ്റ ഒരെണ്ണമില്ല. ഈ വിഷയങ്ങൾ മറ്റു സീസണുകളിലാണ് നടന്നതെങ്കിൽ ഒരിക്കലും ലാലേട്ടൻ വന്ന് പ്രതികരിക്കുന്നത് വരെ പ്രേക്ഷകർ കാത്തിരിക്കേണ്ടി വരില്ലായിരുന്നു. ഇത് കൊണ്ടൊക്കെയാ ആദ്യം പറഞ്ഞത് ഈ സീസൺ ഇന്ററസ്റ്റിംഗ് ആകുന്നത് വീക്കെൻഡ് എപിസോഡ് ലാലേട്ടൻ വരുമ്പോ മാത്രമാണ്. അകത്തുള്ള ഒറ്റ ഒരെണ്ണവും എന്നെ സംബന്ധിച്ച് വിന്നർ ആകാൻ ക്വാളിറ്റി ഉള്ളവരല്ല''.












Click it and Unblock the Notifications