"ദൈവവിശ്വാസികൾ മണ്ടൻമാരാണെന്ന് മൈത്രേയൻ പറഞ്ഞു, ബിരിയാണിയിലെ രംഗത്തിന് കനി നൽകിയ മറുപടി.."
മലയാളികൾ എന്നും അത്ഭുതത്തോടെ മാത്രം നോക്കി കാണുന്ന കുടുംബമാണ് മൈത്രേയന്റെത്. മകൾ കനി കുസൃതിയും പങ്കാളിയായ ഡോ. ജയശ്രീയും ഒക്കെയുണ്ടെങ്കിലും ഒരു കുടുംബം എന്ന നിലയിൽ ആയിരുന്നില്ല അവർ കണ്ടിട്ടുള്ളത് എന്നതാണ് വിരോധാഭാസം. മലയാളിയുടെ പരമ്പരാഗത സാമൂഹിക സങ്കൽപ്പങ്ങളെ ഒന്നാകെ മാറ്റിയെഴുതിയാണ് മൈത്രേയനും കനിയും ജയശ്രീയും ഒക്കെ ഇപ്പോഴും നിലപാടുകളുമായി മുന്നോട്ട് പോവുന്നത്.
പലപ്പോഴും തന്റെ അഭിമുഖങ്ങളിലും മറ്റും മൈത്രേയനും കനി കുസൃതിയും ഒക്കെ ഇക്കാര്യം തുറന്ന് പറയുകയും ചെയ്‌തിട്ടുണ്ട്. എങ്കിലും കൂടുതൽ അവസരങ്ങളിലും അവരുടെ ഈ തീരുമാനം വിമർശനത്തിന് വിധേയമായിരുന്നു. എന്നാൽ അപ്പോഴൊന്നും തളരാതെ മറുപടി കൊടുക്കാനും തങ്ങളുടെ തീരുമാനങ്ങളിൽ ഉറച്ച് നിൽക്കാനും അവർക്ക് സാധിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇപ്പോഴിതാ വിഷയത്തിൽ അഭിപ്രായം പങ്കു വയ്ക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്.

നിലപാടുകളും തുറന്ന് പറച്ചിലുകളും ഒക്കെയാണ് കനി കുസൃതിയെ വേറിട്ട് നിർത്തുന്നതെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു. മോഹൻലാലിന്റെ ശിക്കാർ എന്ന ചിത്രത്തിൽ ഒരു വിപ്ലവകാരിയുടെ വേഷത്തെ അവർ ഗംഭീരമായി അവതരിപ്പിച്ചെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു. ബിരിയാണി എന്ന സിനിമ ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയെന്നും പക്ഷേ സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയതോടെ അവയെല്ലാം കെട്ടടങ്ങിയെന്നും അദ്ദേഹം പറയുന്നു.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ ഇങ്ങനെ
കനി കുസൃതി എന്ന അഭിനേത്രിയെ കേവലം അഭിനയ മികവ് കൊണ്ടോ അവർക്ക് ലഭിച്ച പുരസ്‌കാരം കൊണ്ടോ മാത്രമല്ല സമൂഹം ചർച്ച ചെയ്‌തിട്ടുള്ളത്. അവരുടെ നിലപാടുകളും തുറന്ന് പറച്ചിലുകളും കൊണ്ട് കൂടിയാണ്. മറ്റുള്ളവരെ അനുകരിച്ചോ മറ്റുള്ളവരുടെ ജീവിതം മാതൃകയാക്കിയോ ഒന്നുമല്ല കനി കൃസൃതി തന്റെ ജീവിതം കെട്ടിപ്പടുത്തതും മുന്നോട്ട് ജീവിക്കുന്നതും. തന്റേതായ രീതിയും ശൈലിയുമാണ് അവർ സ്വീകരിച്ചിരുന്നത്.
കേരള കഫേ എന്ന ചിത്രത്തിലൂടെ ആയിരുന്നു അവരുടെ തുടക്കം. പിന്നീട് കോക്‌ടെയിൽ, ശിക്കാർ, ബിരിയാണി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. മോഹൻലാലിന്റെ ശിക്കാറിലെ വിപ്ലവകാരിയുടെ വേഷം അവർ ഗംഭീരമായി ചെയ്‌തു. ബിരിയാണി എന്ന ചിത്രം അവരുടെ അഭിനയജീവിതത്തിലെ നാഴിക കല്ലായി മാറി. തന്റേതായ ഒരു സ്ഥാനം സിനിമയിൽ അരക്കെട്ടുറപ്പിച്ച അവസരമായിരുന്നു അത്. ആ സിനിമ വളരെ ചർച്ച ചെയ്യപ്പെടുകയും വിവാദങ്ങൾ ഉടലെടുക്കുകയും ചെയ്‌തു.
എന്നാൽ സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച നടിക്കുള്ള അവാർഡ് കിട്ടിയതോടെ ആ വിവാദങ്ങളെല്ലാം കെട്ടടങ്ങി. കനി കൃസൃതി എന്ന നടിയെ ആദ്യം ഓർക്കുക ബിരിയാണിയിൽ ഖദീജ എന്ന കഥാപാത്രത്തെയാണ്. അതിലെ നഗ്നതാ പ്രദർശനത്തെ കുറിച്ച് അവരോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത് ആ കഥാപാത്രത്തിന്റെ പൂര്ണതയ്ക്ക് വേണ്ടിയാണ് അങ്ങനെ ചെയ്‌തത് എന്നാണ്. ഞാൻ മാത്രം എങ്ങനെ തെറ്റുകാരി ആവുമെന്ന് അവർ ചോദിച്ചു.
കനി ഒരുപക്ഷേ ഇങ്ങനെയായത് രക്ഷിതാക്കളുടെ ജീവിതം കണ്ടുവളർന്നത് കൊണ്ടാവും. കനിയുടെ പിതാവ് മൈത്രേയനും മാതാവ് ജയശ്രീയുമാണ്. മൈത്രേയൻ ഇന്ന് സാമൂഹിക മാധ്യമങ്ങളിലെ താരമാണ്. അദ്ദേഹത്തിനെതിരെ വിമർശനങ്ങൾ വരുമ്പോഴും അനുകൂലിക്കുന്ന ആളുകളുടെ എണ്ണം അനുദിനം വർധിച്ചു വരികയാണ്. ദൈവവിശ്വാസികൾ എല്ലാവരും മണ്ടൻമാർ ആണെന്നാണ് മൈത്രേയൻ പറയുന്നത്. ഇന്ന് നിലവിലുള്ള സിസ്‌റ്റത്തെ തള്ളിപ്പറയുകയാണ് അദ്ദേഹം.
ലിവിംഗ് ടുഗെദറിന് ആരംഭം കുറിച്ചത് മൈത്രേയൻ ആയിരുന്നു. തുല്യ അവകാശവും തുല്യ നീതിയും അവർ നടപ്പാക്കി. മതങ്ങൾ മനുഷ്യരെ തമ്മിൽ അടുപ്പിക്കാനും പരസ്‌പരം കൊല്ലാനും ഒക്കെയുള്ള ഒന്നാണെന്ന് മൈത്രേയൻ പറയുന്നു. അതുകൊണ്ട് എല്ലാ മതവാദികളുടെയും ശത്രുത അദ്ദേഹത്തിനുണ്ട്. മൈത്രേയനെയും ജയശ്രീയെയും കനി അച്ഛൻ, അമ്മ എന്ന് വിളിക്കാറില്ല, പേരാണ് വിളിക്കാറുള്ളത്.












Click it and Unblock the Notifications