Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഡ്യൂപ്പിനെ വെക്കാമെന്ന് പറഞ്ഞിട്ടും കേട്ടില്ല, കയര്‍ വലിച്ചത് ലാലേട്ടന്‍'; ശിക്കാര്‍ ക്ലൈമാക്‌സില്‍ അനന്യ

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രം മലയാളത്തില്‍ എന്നല്ല തെന്നിന്ത്യന്‍ ഭാഷകളിലാകെ മികച്ച പ്രതികരണങ്ങള്‍ നേടിക്കൊണ്ട് കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. അതിനൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാല്‍-പത്മകുമാര്‍ കൂട്ടുകെട്ടിലെത്തിയ ശിക്കാറും ചര്‍ച്ചയാകുകയാണ്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഇതിവൃത്തമായ കൊടൈക്കനാലിലെ ഗുണ കേവിലാണ് ശിക്കാറിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ഷൂട്ട് ചെയ്തത്.

അപകടകരമായ പാറക്കെട്ടുകളില്‍ അതിസാഹസികമായാണ് ഈ രംഗങ്ങള്‍ ഷൂട്ട് ചെയ്തത്. മോഹന്‍ലാലും അനന്യയും ജെയ്ന്‍ സിറിയക്കുമായിരുന്നു ഈ രംഗങ്ങളില്‍ അഭിനയിച്ചത്. ക്ലൈമാക്‌സിലെ ഫൈറ്റ് സീനും അപകടകരമായ പാറക്കെട്ടുകള്‍ക്കിടയില്‍ തൂക്കിയിട്ട് വില്ലന്‍ വിലപേശുന്ന രംഗവും ഡ്യൂപ്പില്ലാതെയാണ് താന്‍ അഭിനയിച്ചത് എന്ന് അനന്യ പറയുന്നു.

Ananya

മനോരമ ഓണ്‍ലൈനിനോടായിരുന്നു അനന്യയുടെ പ്രതികരണം. ഡ്യൂപ്പില്ലാതെ അഭിനയിക്കാം എന്ന് താന്‍ തന്നെയാണ് സംവിധായകനോട് പറഞ്ഞത് എന്നും അനന്യ കൂട്ടിച്ചേര്‍ത്തു. 'അന്നെനിക്ക് 21-22 വയസെ പ്രായമുള്ളൂ. ഗുണ ചിത്രീകരിച്ച ഗുഹയില്‍ വെച്ച് ഒരു സിനിമയില്‍ അഭിനയിക്കുന്നു എന്ന ത്രില്ലില്‍ ആയിരുന്നു അന്ന്. അവിടെത്ത അപകട സാധ്യത ഒന്നും മനസില്‍ ഇല്ല,' അനന്യ പറഞ്ഞു.

കയറില്‍ കെട്ടി കൊക്കയിലേക്ക് തൂക്കി ഇട്ടിരിക്കുകയായിരുന്നു. താഴെ വലിയ കൊക്ക ആണ്. ശ്രദ്ധയോടെ സുരക്ഷിതമായാണ് തന്നെ കയര്‍ കെട്ടി ഇറക്കിയത് എന്നും ഡ്യൂപ്പിനെ വെച്ച് ഷൂട്ട് ചെയ്യാം എന്ന് പപ്പേട്ടനും ലാലേട്ടനും ഉള്‍പ്പടെ എല്ലാവരും പറഞ്ഞിരുന്നു എന്നും അനന്യ കൂട്ടിച്ചേര്‍ത്തു. താന്‍ ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ ആദ്യമാരും സമ്മതിച്ചില്ല എന്നും തന്റെ ആത്മവിശ്വാസം കണ്ടപ്പോള്‍ സമ്മതിക്കുകയായിരുന്നു എന്നും അനന്യ പറഞ്ഞു.

'സ്റ്റണ്ട് ഡയറക്ടര്‍ ത്യാഗരാജന്‍ മാസ്റ്ററും പപ്പേട്ടനും ലാലേട്ടനും നല്ല പിന്തുണ നല്‍കിയിരുന്നു. എന്നെ തൂക്കിയിട്ടിട്ട് മുകളിലേക്ക് കയര്‍ വലിച്ച് പൊക്കുന്ന രംഗത്തില്‍ കയര്‍ വലിക്കുന്നത് വില്ലന്‍ ആണ് എന്ന് കാണിക്കുന്നുണ്ട്. എന്നാല്‍ ശരിക്കും അവിടെ ലാലേട്ടനും ത്യാഗരാജന്‍ മാസ്റ്ററും ഉള്‍പ്പടെയുള്ള ഒരുപാട് പേര് വലിച്ചു പൊക്കാന്‍ ഉണ്ടായിരുന്നു. ലാലേട്ടന്‍, പപ്പേട്ടന്‍, സംവിധാന സഹായികള്‍, ക്യാമറ ക്രൂ തുടങ്ങി സെറ്റിലെ ഓരോരുത്തരും ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്,' അനന്യ പറഞ്ഞു.

ഗുണ കേവിലേക്ക് ക്യാമറയും മറ്റു പ്രോപര്‍ട്ടികളും ഇറക്കാന്‍ ലാലേട്ടന്‍ ഉള്‍പ്പടെയുള്ളവര്‍ സഹായിച്ചിരുന്നു. മൂടല്‍മഞ്ഞും മഴയും കാരണം ഒരുപാട് ബുദ്ധിമുട്ടിയാണ് ആ രംഗത്തിന്റെ ഷൂട്ട് പൂര്‍ത്തിയാക്കിയത് എന്നും അനന്യ പറഞ്ഞു. ലോറി ഡ്രൈവറായ ബാലരാമന്‍ എന്ന കഥാപാത്രത്തെയാണ് ശിക്കാറില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. മോഹന്‍ലാലിന്റെ മകളായിട്ടാണ് അനന്യ അഭിനയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+