വീട്ടുകാര്‍ക്ക് പറഞ്ഞു കൊടുത്തുകൂടെ; കുഞ്ഞിന് ഒരു മാസം ആയതല്ലേയുള്ളൂ: ദിയയുടെ വീഡിയോയ്ക്ക് വിമര്‍ശനം
ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ് ദിയ കൃഷ്ണ. ദിയ അപ്ലോഡ് ചെയ്യുന്ന യൂട്യൂബ് വീഡിയോകള്‍ക്ക് മില്യണ്‍ വ്യൂസ് ആണ് ലഭിക്കാറുള്ളത്. ദിയയുടെ ദൈനംദിന ജീവിതത്തിലെ വിശേഷങ്ങളും കുടുംബാംഗങ്ങള്‍ക്ക് ഒപ്പമുള്ള നല്ല നിമിഷങ്ങളും ഒക്കെ പങ്കുവെക്കാറുണ്ട്.
നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ എന്നതിലുപരി തന്റെ വീഡിയകളിലൂടെ സമൂഹത്തിന്റെയും സോഷ്യല്‍ മീഡയയുടെയും വലിയ പിന്തുണയും സ്‌നേഹവും സ്വന്തമാക്കാന്‍ ദിയയ്ക്കു കഴിഞ്ഞിട്ടുണ്ട്. സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പെടെ വലിയ പ്രതിസന്ധികളിലും തളരാതെ കുടുംബത്തിന്റെ പിന്തുണയോടെ മുന്നോട്ട് പോകാന്‍ ദിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ദിയ വിജയിച്ചു. ഏറ്റവും മനോഹരമായ ദാമ്പത്യമാണ് അശ്വിനും ദിയയും ഇപ്പോള്‍ നയിക്കുന്നത്. രണ്ടു പേരുടെയും കുടുംബത്തിലേക്ക് ഇരട്ടി സന്തോഷമായി കുഞ്ഞ് അതിഥിയും എത്തി. ഓമി എന്നാണ് കുഞ്ഞിന്റെ ഓമനപ്പേര്. അടുത്തിടെ കുഞ്ഞിന് ഒരു മാസം പൂര്‍ത്തിയായിരുന്നു. കൃഷ്ണകുമാറിന്റെ കുടുംബത്തിലാണ് ഇപ്പോള്‍ ദിയയും ഓമിയും ഉള്ളത്.
കഴിഞ്ഞ ദിവസം ഏറ്റവും പുതിയ യൂട്യൂബ് വീഡിയോ ദിയ അപ്‌ലോഡ് ചെയ്തിരുന്നു. കുടുംബ വീട്ടില്‍ നിന്നും മാറി കുഞ്ഞുമായി ഫ്‌ളാറ്റിലേക്ക് പോകുന്ന വീഡിയോയാണ് പങ്കുവെച്ചത്. ഇതിന്റെ മുന്നൊരുക്കങ്ങളും മറ്റുമാണ് വീഡിയോയില്‍ കാണിക്കുന്നത്. കുഞ്ഞിന്റ മുഖം കാണിക്കണമെന്ന് ഫോളോവേഴ്‌സ് ഏറെ നാളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും കുഞ്ഞിന്റ മുഖം കാണിച്ചിട്ടില്ല. മുന്‍പ് നിരവധി സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയയായിട്ടുള്ള ദിയ കുഞ്ഞിന്റെ സ്വകാര്യതയെ കരുതിയാണ് മുഖം കാണിക്കാത്തത്.
യൂട്യൂബില്‍ വീഡിയോ അപ്‌ലോഡ് ചെയ്ത് 12 മണിക്കൂറിനുള്ളില്‍ നാലു ലക്ഷത്തോളം പേരാണ് കണ്ടത്. എന്നാല്‍ പതിവിനു വിപരീതമായി ഇക്കുറി വലിയ വിമര്‍ശനങ്ങളാണ് വീഡിയോയ്ക്ക് നേരിടുന്നത്. ഫ്‌ളാറ്റില്‍ എത്തിയ ശേഷം കുഞ്ഞിനെയും കൊണ്ട് രജനീകാന്തിന്റെ കൂലി എന്ന പുതിയ സിനിമയ്ക്ക് തീയറ്ററില്‍ പോകുന്നത് വീഡിയോയില്‍ കാണിക്കുന്നുണ്ട്. രാത്രി പതിനൊന്നരയ്ക്ക് ശേഷമുള്ള ഷോയാണ് ബുക്ക് ചെയ്തിരിക്കുന്നത്.
തിയറ്ററില്‍ എത്തിയ ശേഷമുള്ള വിശേഷങ്ങളും പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ വെറും ഒരു മാസം മാത്രം പ്രായമായ കുഞ്ഞിനെയും കൊണ്ട് തിയറ്ററില്‍ പോകുന്നതാണ് പലരും വിമര്‍ശിക്കുന്നത്. തീയറ്ററിലെ വലിയ ബഹളവും ഒച്ചപ്പാടുമൊക്കെ കുഞ്ഞിന്റെ കാതിന് ദോഷം ചെയ്യുമെന്ന് പലരും ഉപദേശിക്കുന്നുണ്ട്. തിയറ്ററിലെ അന്തരീക്ഷവും തണുപ്പും ഇത്രയും ചെറിയ കുഞ്ഞിന് പറ്റിയതല്ല എന്നും പലരും പറയുന്നുണ്ട്. എന്നാല്‍ സിനിമയ്ക്കു ശേഷം അശ്വിന്റെ കൈയില്‍ കിടന്ന് ഉറങ്ങുന്ന കുഞ്ഞിനെയും ദിയ കാണിക്കുന്നുണ്ട്.
'ഇത്രയും ചെറിയ കുട്ടികളെ കഴിവതും പുറത്ത് കൊണ്ടു പോകാതിരിക്കുക . പ്രത്യേകിച്ച് തീയറ്റര്‍. വലിയ ശബ്ദം ഇത്രയും ചെറിയ കുട്ടിക്ക് പാടില്ല. ദിയയുടെ പേരന്റ്‌സ് എന്താണ് അത് പറഞ്ഞു കൊടുക്കാത്തത്?'- എന്നാണ് ഒരാള്‍ കമന്റായി കുറിക്കുന്നത്. 'ഇത്രയും ചെറിയ കുട്ടിയെ തീയേറ്ററില്‍ കൊണ്ടുപോയി ശബ്ദം കേള്‍പ്പിക്കാന്‍ പാടില്ല എന്ന് വീട്ടുകാര്‍ക്ക് പറഞ്ഞു കൊടുത്തുകൂടെ'... ഇങ്ങനെ നീളുന്നു ഓണ്‍ലൈനില്‍ അമ്മമാരുടെ ഉപദേശങ്ങള്‍. അതേസമയം, കുഞ്ഞിന്റെ കാര്യങ്ങള്‍ അവര്‍ തീരുമാനിക്കും എന്നു പറഞ്ഞ് ദിയയെ പിന്തുണയ്ക്കുന്നവരും ഉണ്ട്.












Click it and Unblock the Notifications