ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം; പാന്‍ ഇന്ത്യന്‍ തെറിവിളിയാണിപ്പോള്‍: ഫേക് ആയിട്ട് നില്‍ക്കണമായിരുന്നു

ബിഗ് ബോസ് ഏഴാം സീസണില്‍ ഏറ്റവും അധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി എവിക്ട് ആയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളില്‍ ഒരാളാണ് മസ്താനി. മറ്റു മത്സരാര്‍ത്ഥികളെ വ്യക്തിപരമായി ആക്ഷേപിച്ചു കൊണ്ടായിരുന്നു മസ്താനിയുടെ നീക്കങ്ങള്‍. സെലിബ്രിറ്റി താരങ്ങളെ അഭിമുഖം ചെയ്തു നേടിയെടുത്ത പ്രശസ്തി മുഴുവന്‍ ബിഗ് ബോസിലൂടെ നെഗറ്റീവ് ആകുന്നതാണ് പ്രേക്ഷകര്‍ കണ്ടത്.

അപ്പാനി പുറത്തായപ്പോഴുള്ള മസ്താനിയുടെ ആഹ്ലാദപ്രകടനം വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെ മസ്താനി പുറത്തായപ്പോള്‍ മറ്റു മത്സരാര്‍ത്ഥികള്‍ ആഹ്ലാദം പങ്കുവയ്ക്കുകയും ചെയ്തു. ബിഗ് ബോസില്‍ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം എന്നാണ് മസ്താനി ഇപ്പോള്‍ പറയുന്നത്. സ്വന്തം യൂട്യൂബ് ചാനലില്‍ തന്നെയായിരുന്നു മസ്താനിയുടെ വെളിപ്പെടുത്തല്‍.

ബിഗ് ബോസില്‍ നിന്ന് വന്ന ശേഷമുള്ള ഫീലിംഗ് എന്താണെന്നായിരുന്നു അവതാരകയുടെ ചോദ്യം. എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും വലിയ മണ്ടത്തരം ആണ് ബിഗ് ബോസില്‍ പോയത് എന്നായിരുന്നു മസ്താനിയുടെ മറുപടി.

mastani

മസ്താനിയുടെ വാക്കുകള്‍: ബിഗ് ബോസില്‍ പോകുമ്പോള്‍ സാധാരണ ആളുകള്‍ക്ക് കിട്ടുന്നത് പ്രശസ്തിയും പൈസയുമാണ്. ഇതിന് രണ്ടിനും വേണ്ടിയാണ് കൂടുതല്‍ ആളുകളും ബിഗ്‌ബോസില്‍ പോകുന്നത്. അതുവച്ച് നോക്കുമ്പോള്‍ ഞാന്‍ പോകേണ്ടതില്ലായിരുന്നു.

നേരംകെട്ട നേരത്ത് ഓരോ ബുദ്ധിമോശം തോന്നും. ഞാന്‍ ഒരിക്കലും പോകരുതായിരുന്നു. ഇനി തിരിച്ചു വിളിച്ചാലും പോകില്ല. ബിഗ് ബോസ് ഒരു ഗെയിം ആണ്. ഞാന്‍ അവിടെ നെഗറ്റീവ് ഗെയിം ആണ് കളിച്ചത്. അതിന്റെ പേരിലാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ മുഴുവന്‍ വരുന്നത്. വിമര്‍ശനങ്ങളെ ഞാന്‍ സ്വീകരിക്കുന്നു.

എനിക്ക് അവിടെ വ്യക്തിപരമായി ആരോടും ഒരു വിരോധവും ഇല്ല. ആ ഗേറ്റ് കടന്ന് പുറത്തിറങ്ങിയതോടെ കൂടി എന്റെ ദേഷ്യവും സങ്കടവും എല്ലാം അവിടെ ഉപേക്ഷിച്ചിട്ടാണ് വന്നത്. പുറത്തിറങ്ങി അതിന്റെ പേരില്‍ ഒരു ഗെയിം കളിക്കാനുള്ള താല്‍പര്യം എനിക്കില്ല. ഒരാള്‍ ബിഗ് ബോസില്‍ നിന്ന് പോകുന്നത് ബാക്കിയുള്ള മത്സരാര്‍ത്ഥികള്‍ക്ക് നല്ലതാണ്. ഒരു ഗെയിമര്‍ എന്ന നിലയില്‍ അപ്പാനി നല്ലൊരു ഗെയിമര്‍ ആണെന്ന് എനിക്ക് തോന്നിയിട്ടില്ല.

അപ്പാനി പുറത്താകണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അക്ബറും അപ്പാനിയും പല മോശം വാക്കുകളും എനിക്കെതിരെ പ്രയോഗിച്ചിട്ടുണ്ട്. ചന്തപ്പുര മസ്താനി എന്നാണ് അക്ബര്‍ വിളിച്ചത്. എന്നെയും ലക്ഷ്മിയെയും ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ കക്കൂസുകള്‍ എന്നാണ് വിളിച്ചത്. ഇതൊന്നും ലൈവില്‍ വന്നില്ല.

ഒരു തെറി വാക്ക് അപ്പാനി വിളിച്ചു. തീരെ മോശമായ വാക്കാണത്. അപ്പോഴാണ് ഞാന്‍ പറഞ്ഞത്. നിനക്ക് ഗര്‍ഭിണിയായ ഭാര്യയില്ലേ എന്നിട്ടാണോ നീ ഇങ്ങനെ പറയുന്നത്. എന്നാല്‍ ഞാന്‍ പറഞ്ഞത് മാത്രമാണ് ഹൈലൈറ്റ് ചെയ്ത് പുറത്തു വന്നത്. അപ്പാനി എപ്പോഴും ചൊറിഞ്ഞു കൊണ്ടിരിക്കും. അതുകൊണ്ടു തന്നെ അപ്പാനി പുറത്തായതില്‍ എനിക്ക് സന്തോഷം തോന്നി. പക്ഷേ ഞാനത് പ്രകടിപ്പിച്ച രീതി കുറച്ചു കൂടിപ്പോയി. മലയാളി സമൂഹം എപ്പോഴും ഇമോഷന്‍ വെച്ചാണ് കണക്ട് ചെയ്യുന്നത്. ഒരാള്‍ പുറത്താകുന്ന സമയത്ത് ഇത്രയും തുള്ളിച്ചാടുന്നത് ആര്‍ക്കും അംഗീകരിക്കാന്‍ പറ്റില്ല.

എന്റെ ദേഷ്യവും നെഗറ്റീവുകളും മാത്രമാണ് ഷോയില്‍ കാണിച്ചത്. അപ്പാനി പറഞ്ഞ മോശം വാക്കുകള്‍ ഒന്നും പുറത്തുവന്നില്ല. അപ്പാനി പോയപ്പോള്‍ ഞാന്‍ ഫേക് ആയിട്ട് വിഷമിക്കണമായിരുന്നു. എന്നാല്‍ ഞാന്‍ റിയല്‍ ആയിട്ട് നിന്നുപോയി. അപ്പാനിയുടെ ഭാര്യയെ പറഞ്ഞത് തെറ്റായിപോയി.

അവിടെ ഭക്ഷണം തരുന്നത് ലൈവായി കണ്ട് ഉമ്മി പോലും കരഞ്ഞുപോയി. നെവിനുമായിട്ടായിരുന്നു ഏറ്റവും കൂട്ട്. നെവിന്‍ കട്ടുതിന്നുന്ന ഭക്ഷണത്തിന്റെ പകുതി എനിക്കു തരുമായിരുന്നു. ഞാന്‍ ഇറങ്ങി അടുത്ത മത്സരാര്‍ത്ഥി പുറത്തായിട്ടും എന്നെയാണ് ട്രോള്‍ ചെയ്യുന്നത്. ഇത്രയും അനുഭവിക്കാന്‍ ഞാന്‍ ഒന്നും ചെയ്തിട്ടില്ല്. എന്റെ കരിയര്‍ തന്നെ ഇല്ലാതാക്കാനുള്ള സ്ട്രാറ്റജിയാണോ എന്ന് ഇപ്പോള്‍ സംശയമുണ്ട്. ഇങ്ങനെ പറയുന്നതു കൊണ്ട് ആ ചാനലില്‍ എനിക്ക് ജോലി ചെയ്യാന്‍ പറ്റില്ലായിരിക്കും. ബിഗ് ബോസില്‍ മത്സരാര്‍ത്ഥികള്‍ക്ക് സ്‌ക്രിപ്റ്റ് ഇല്ല. എന്നാല്‍ ഇതിന്റെ പിന്നിലുള്ള ടീമിന് വ്യക്തമായ സ്‌ക്രിപ്റ്റ് ഉണ്ട്.

പാന്‍ ഇന്ത്യന്‍ ലെവലിലാണ് ഇപ്പോള്‍ തെറി കേള്‍ക്കുന്നത്. തമിഴിലൊക്കെ തെറി കേള്‍ക്കുന്നുണ്ടെന്നും മസ്താനി കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+