Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിലെ ഏറ്റവും വലിയ വിഷം/ കുത്തിത്തിരിപ്പ് ബിന്നിയോ അക്ബറോ അല്ല, അത് ഈ മത്സരാർത്ഥിയാണ്

ബിഗ് ബോസ് ഹൗസിലെ കുത്തിത്തിരിപ്പുകാരി എന്ന പേര് പതിഞ്ഞ് പോയ മത്സരാർത്ഥിയാണ് ബിന്നി. ഏറ്റവും വലിയ വിഷവും വളച്ചൊടിക്കൽ നടത്തുന്നയാളും എന്ന ആക്ഷേപം നേരിടുന്നത് അക്ബർ ആണ്. എന്നാൽ നിലവിൽ ബിഗ് ബോസിലെ ഏറ്റവും വലിയ വിഷവും കുത്തിത്തിരിപ്പുമൊന്നും ബിന്നിയോ അക്ബറോ അല്ല എന്നാണ് ഷോയുടെ ആരാധകരുടെ വിലയിരുത്തൽ.

ഇവരേക്കാളും വലിയ വിഷം ലക്ഷ്മി ആണെന്നാണ് ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നത്. '' ബിഗ് ബോസ് ഹൗസിൽ ഇപ്പോൾ ഉള്ള ഏറ്റവും വലിയ വിഷം/ കുത്തിത്തിരിപ്പ് ആളുകൾ പറയുന്ന പോലെ അക്ബർ/ ബിന്നി ഒന്നും അല്ല. അത് ലക്ഷ്മിയാണ്. ഇന്നലെ ലാലേട്ടൻ ഉൾപ്പെടെ എല്ലാവരും ഷാനവാസിന്റെ മണ്ടത്തരം/ ടാസ്ക് ചെയ്യാൻ ഉള്ള കഴിവില്ലായ്മ തുറന്നു പറഞ്ഞപ്പോൾ ലക്ഷ്മി അതിന്റെ ഇടയിലൂടെ - അക്ബർ ഷാനവാസിന് മനപൂർവ്വം പണി കൊടുത്തതാണെന്ന്! അങ്ങനെ ആണെങ്കിൽ ഈ ടാസ്ക് നടന്ന ദിവസം തന്നെ അക്ബർ ന്റെ ഒരു മൈക്രോ-എക്സ്പ്രഷനിൽ എങ്കിലും ഷാനവാസിന് പണി കൊടുത്തതിന്റെ സന്തോഷം പ്രതിഫലിക്കേണ്ടതായിരുന്നു.

എപ്പിസോഡും പ്ലസും കണ്ടവർക്ക് അറിയാം അക്ബറിന് അന്ന് താൻ റെക്കമൻഡ് ചെയ്ത ഷാനവാസ് കാരണം നന്നായി പോയിരുന്ന സീക്രട്ട് ടാസ്ക് കുളമായല്ലോ എന്നുള്ള വിഷമവും കുറ്റബോധവും ആയിരുന്നു ഉണ്ടായിരുന്നത്. അക്ബർ അന്ന് തന്നെ പറഞ്ഞിരുന്നു "ടാസ്ക് വരുമ്പോൾ ഇയാൾ ചെയ്യും എന്ന് വിചാരിച്ചു. ഇയാൾ ഒരു ഗെയിമർ ആണെന്ന് ഞാൻ വിചാരിച്ചു" എന്ന്.

akbar

അക്ബറിനെതിരെ എല്ലാവരും എപ്പോളും പറയുന്ന ഒരു കാര്യം ആണ് വളച്ചൊടിക്കൽ എന്ന്. അത് ആളുകളിൽ ഏറ്റവും ചെയ്യുന്നത് ഷാനവാസും. ഷാനവാസും പട്ടായ ഗേൾസും കൂടെ അക്ബറിന് സ്ക്രീൻ സ്പേസ് കൊടുക്കരുത് എന്ന് പറഞ്ഞ കാര്യം ലാലേട്ടൻ ഇന്നലെ വെളിപ്പെടുത്തിയപ്പോൾ അക്ബറിന്റെ മുഖം കണ്ടപ്പോൾ ശരിക്കും വിഷമം തോന്നി. നെവിൻ ചെന്ന് അക്ബറിന്റെ കയ്യിൽ പിടിക്കുന്നതും നമുക്ക് കാണാൻ സാധിക്കും.

ഇത്രയും ദ്രോഹം തന്നോട് ചെയ്ത ഷാനവാസിനെ സീക്രട്ട് ടാസ്കിൽ ഉൾപ്പെടുത്തി ഒരു അവസരം കൊടുത്ത അക്ബറിനു ജനങ്ങളുടെ ഇടയിൽ ഒരു നല്ല ഇമേജ് വരുമെന്ന് പേടിച്ച് ഉടനെ തന്നെ ലക്ഷ്മി തമ്പുരാട്ടി ചാടി എണിച്ചു ഇല്ലാത്ത ഗൂഢാലോചനകൾ അക്ബറിനെതിരെ പടച്ചു വിടുന്നു.
ലക്ഷ്മിയുടെ ഡീസന്റ് ലേഡി കളി ഒക്കെ നല്ല രീതിക്ക് എക്സ്പോസ്ഡ് ആവുന്നുണ്ട്. ലക്ഷ്മിയുടെ ഇപ്പോഴത്തെ സ്ട്രാറ്റജി പുറത്ത് സപ്പോർട്ട് ഉള്ള അനീഷ്, ഷാനവാസ് എന്നിവരെ അവർ എന്തെങ്കിലും തെറ്റ് ചെയ്തു ഊക്ക് മേടിച്ചിരിക്കുന്ന ഇരിക്കുന്ന ടൈമിൽ പോയി "ആശ്വസിപ്പിക്കുക" - ബാക്കി ഉള്ളവരുടെ കുറ്റം അവരോട് പറയുക, അവർ ആണ് വേട്ടയാടപ്പെടുന്നത് എന്നുള്ള തെറ്റിദ്ധാരണ അവരിൽ വളർത്തുക എന്നതാണ്.

ലക്ഷ്മി ഒരു ഉദാഹരണം ആണ് - മേലാള വർഗ്ഗം കാര്യമായി ഒന്നും ചെയ്യാതെ തന്നെ ഇവിടുത്തെ ജനങ്ങളെ തമ്മിലടിപ്പിച്ച് എങ്ങനെ അധികാരം കൈപിടിയിൽ ഒതുക്കുന്നു എന്നതിന്റെ. വോട്ട് മാത്രം ലക്ഷ്യം വെച്ചുള്ള LGBTQIA+ വിഷയത്തിൽ ഉള്ള ഇവളുടെ മൾട്ടിപ്പിൾ സ്റ്റാൻഡും ഇതിന്റെ മറ്റൊരു ഉദാഹരണം മാത്രം. നിലവിൽ ആ ഹൗസിലെ ആളുകൾ മനസ്സമാധാനം ഇല്ലാതാക്കാൻ ഏറ്റവും സാധ്യതയുള്ള വ്യക്തി ലക്ഷ്മി തന്നെ''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+