'ദി ബേൺഡ് ഓഫറിങ്': യൂണിവേഴ്സൽ കഥയും കഥാപാത്രങ്ങളുമായി ഒരു ഷോർട്ട് ഫിലിം
കോഴിക്കോട്: ഷോർട് ഫിലിമുകളുടെ ലോകത്തും വിസ്മയങ്ങൾ തീർക്കുന്ന യൂണിവേഴ്സൽ കഥകൾക്കും കഥാപാത്രങ്ങൾക്കും ജന്മം നൽകാം എന്ന് തെളിച്ചിയിരിക്കുകയാണ് ദി ബേൺഡ് ഓഫറിങ് എന്ന ഷോർട് ഫിലിം. ദി ബേൺഡ് ഓഫറിങിന്റെ പ്രീക്വിൽ ആയി നേരത്തെ റിലീസ് ചെയ്തിരുന്ന ലോക്ക്ഡ് ഇൻ ജോർജ് എന്ന ഹ്രസ്വചിത്രവും വലിയ പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു.
സിനിമകളിലും സീരീസുകളിലും മാത്രം കണ്ടുവരുന്നത് പോലെ കഥാപാത്രങ്ങളെ പരസ്പരം സന്ദർഭോചിതമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ രണ്ട് ഹ്രസ്വചിത്രങ്ങളും പുറത്തിറക്കിയിരിക്കുന്നത്. ബ്ലെസ്സൺ തോമസ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. സംഗീത സംവിധായകൻ കൂടിയായ ബ്ലെസ്സൺ തന്നെയാണ് ചിത്രത്തിന്റെ സംഗീതവിഭാഗവും കൈകാര്യം ചെയ്തിരിക്കുന്നത്.

ഇതിന് മുൻപ് ബ്ലെസ്സൺ തന്നെ സംവിധാനം ചെയ്ത സ്പൈവെയർ എന്ന ഷോർട് ഫിലിം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച ഷോർട് ഫിലിമിനുള്ള ടോറന്റോ ഫിലിം ഫെസ്റ്റിവൽ അവാർഡ് സ്വന്തമാക്കാൻ സ്പൈവെയറിന് കഴിഞ്ഞിരുന്നു.
മൂന്നോളം സിനിമകളിൽ മ്യൂസിക് ഡയറക്ടർ ആയും പത്തോളം സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുള്ള ബ്ലെസ്സൺ തോമസ് തന്റെ കലാസൃഷ്ടികളിൽ പ്രകൃതിക്കും, മാനുഷിക വികാരങ്ങൾക്കും വലിയ വില കൽപ്പിക്കാറുണ്ട്. ഇതിനോടകം തന്നെ ശ്രദ്ധേയമായ ഷോർട് ഫിലിമിന് പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ജോബിന് പ്രകാശാണ് ഡയറക്ടറ് ഓഫ് ഫോട്ടോഗ്രഫി, ജസ്റ്റിന് ജോണ്‍ അസോസിയേറ്റായി പ്രവർത്തിച്ച ഷോർട്ട് ഫിലിമിന്റെ എഡിറ്റ് നിർവ്വഹിച്ചിരിക്കുന്നത് ബെന്‍ കാച്ചപ്പള്ളിയാണ്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications