'ഇവളുടെ നാട്ടിലെ ബസിന്റെ നീളം ഒരു കിലോമീറ്ററാണ്'; വേദ് ലക്ഷ്മിയുടെ പരാമര്‍ശത്തിനെതിരേ പരിഹാസം
ബിഗ് ബോസ് സീസണ്‍ ഏഴില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് വേദ് ലക്ഷ്മി എത്തിയത്. ആര്‍കിടെക്ട് മേഖലയില്‍ നിന്ന് സിനിമയിലെത്തി അവിടെനിന്നാണ് ബിഗ് ബോസ് ഹൗസിനുള്ളിലേക്ക് വേദ് ലക്ഷ്മി എത്തിയത്. ബിഗ് ബോസ് സീസണ്‍ 5 വിജയിയായ അഖില്‍ മാരാര്‍ നായകനായ മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി എന്ന ചിത്രത്തിലാണ് ലക്ഷ്മി അഭിനയിച്ചിരിക്കുന്നത്. ഇങ്ങനെ താരപ്രഭയോടെയാണ് ലക്ഷ്മി ബിഗ് ബോസ് ഹൗസിനുള്ളില്‍ എത്തിയത്.
എന്നാലിപ്പോള്‍ ബിഗ് ബോസ് ഹൗസിലെ ഏറ്റവും വിവാദം സൃഷ്ടിച്ച മത്സരാര്‍ത്ഥിയും വേദ് ലക്ഷ്മിയാണ്. മറ്റുള്ളവരെ അധിക്ഷേപിക്കുന്ന രീതിയിലുള്ള ലക്ഷ്മിയുടെ സംസാരമാണ് വിവാദം സൃഷ്ടിച്ചത്. ലെസ്ബിയന്‍ കപ്പിള്‍സായ ആദിലയെയും നൂറയെയും പരാമര്‍ശിച്ച് ലക്ഷ്മി നടത്തിയ അഭിപ്രായമാണ് വലിയ വിമര്‍ശനം ക്ഷണിച്ചു വരുത്തിയത്. ഇവരെയൊന്നും വീട്ടില്‍ കേറ്റാന്‍ കൊള്ളത്തില്ല എന്ന് ലക്ഷ്മി പറഞ്ഞതാണ് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരിക്കുന്നത്.

ഒരു ഗെയിം സ്ട്രാറ്റജിയുടെ ഭാഗമായി പറഞ്ഞതിനപ്പുറം ലക്ഷ്മിയുടെ വാക്കുകള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. ബിഗ് ബോസില്‍ ലൈംഗിക ന്യൂനപക്ഷങ്ങളെ അപമാനിച്ചു എന്ന രീതിയിലാണ് ചര്‍ച്ച നടക്കുന്നത്. ഈ വിഷയത്തില്‍ മോഹന്‍ലാല്‍ ലക്ഷ്മിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ഷോയില്‍ നിന്ന് ഇറങ്ങിപോകാനും വരെ പറയുന്നുമുണ്ട്.
ലക്ഷ്മി തികഞ്ഞ പുരുഷ വിരോധിയാണെന്ന ആരോപണങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ഒണീല്‍ സാബുമായുള്ള തര്‍ക്കമാണ് ഇതിനു കാരണം. ഒണീല്‍ സാബു ടാസ്‌കിന് ഇടയില്‍ വീഴാന്‍ പോയപ്പോള്‍ അബദ്ധത്തില്‍ മസ്താനിയുടെ ദേഹത്ത് പിടിച്ചതാണ് ഇതിനെല്ലാം തുടക്കമിട്ടത്. ഉടന്‍ തന്നെ ഒണീല്‍ സാബു മസ്താനിയോട് മാപ്പും പറയുന്നുണ്ട്. എന്നാല്‍ ഈ സംഭവം മസ്താനിയേക്കാള്‍ കൂടുതല്‍ വിവാദമാക്കിയത് വേദ് ലക്ഷ്മി ആയിരുന്നു.
നേരില്‍ കാണുക പോലും ചെയ്യാത്ത വിഷയത്തില്‍ ആയിരുന്നു വേദ് ലക്ഷ്മി ഒണീല്‍ സാബുവിനെ രൂക്ഷമായ ഭാഷയില്‍ അപമാനിച്ചത്. ഈ വിഷയത്തില്‍ മോഹന്‍ലാല്‍ രൂക്ഷമായ ഭാഷയില്‍ ലക്ഷ്മിയെ ചോദ്യം ചെയ്യുന്നുണ്ട്. തികഞ്ഞ പുരുഷ വിരോധിയാണ് ലക്ഷ്മി. എല്ലാ പുരുഷന്മാരോടുമായി ലക്ഷ്മി മാപ്പ് പറയണം എന്നാണ് ഒണീല്‍ ബിഗ് ബോസ് ഹൗസില്‍ പറഞ്ഞത്.
ഈ സംഭവത്തിനിടെ, തനിക്ക് പുരുഷന്മാര്‍ അടുത്ത് വരുന്നത് ഇഷ്ടമല്ല എന്നും ബസില്‍ യാത്ര ചെയ്യുമ്പോള്‍ പോലും 50 സെന്റീമീറ്റര്‍ ചുറ്റളവില്‍ ആരെങ്കിലും നില്‍ക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്നും ലക്ഷ്മി പറഞ്ഞത് വലിയ ട്രോളി മാറിയിരിക്കുകയാണ്.
ബിഗ് ബോസ് ഹൗസിലെ കുലസ്ത്രീ എന്നാണ് ലക്ഷ്മിയെ വിമര്‍ശിക്കുന്നത്. സമൂഹ മാധ്യമങ്ങളിലെ ചില പരിഹാസ കമന്റുകള്‍ ഇങ്ങനെ: 'ഇവളുടെ നാട്ടില്‍ ബസിന്റെ നീളം ഒരു കിലോമീറ്റര്‍ ആണ്', '50 മീറ്റര്‍ ചുറ്റളവില്‍ പോലും പുരുഷന്മാര്‍ നില്‍ക്കുന്നത് ഇഷ്ടമല്ലാത്ത ഈ കുട്ടിയുടെ മനസ് വളരെ വലുതാണ്. ഇരിക്കാന്‍ സീറ്റ് കൊടുക്കുന്നതിനു വേണ്ടി പ്രത്യേകം ഒരു കമ്മീഷന്‍ രൂപീകരിച്ച് നമുക്ക് അവര്‍ക്കൊക്കെ ഇരിക്കാനുള്ള അവസരം കൊടുക്കാം.... ഇങ്ങനെ പോകുന്നു കമന്റുകള്‍.












Click it and Unblock the Notifications