Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലേട്ടൻ കീറി കളഞ്ഞ കാർഡ് കത്തും, അനീഷ് അക്കാര്യം പൊട്ടിച്ചാൽ കളി തലയും കുത്തി മാറും, ആദിലയ്ക്ക് ഭയം

ഇക്കഴിഞ്ഞ വീക്കെൻഡ് എപിസോഡോട് കൂടി ബിഗ് ബോസ് മലയാളം വീട്ടിലെ പല കോമ്പോകളും മാറി മറിഞ്ഞിരിക്കുകയാണ്. ആദിലയും ഷാനവാസും നൂറയും ഇറക്കിയ ആങ്ങള-പെങ്ങൾ കാർഡ് മോഹൻലാൽ പൊളിച്ച് കയ്യിൽ കൊടുത്തിരുന്നു. അതിന് ശേഷം മൂവരും ഉടക്കിലാണ്.

ഇതോടെ ഷാനവാസ് വീണ്ടും അനീഷിന് അടുത്തേക്ക് എത്തിയിരിക്കുകയാണ്. നൂറയേയും ആദിലയേയും കുറിച്ച് ഷാനവാസ് അനീഷിനോട് പരാതിയും പറഞ്ഞിട്ടുണ്ട്. നെവിൻ വിഷയം വീണ്ടും ഷാനവാസ് കത്തിക്കുമോ എന്ന ഭയം ആദിലയ്ക്കുണ്ട്.

ബിഗ് ബോസ് മലയാളം ഫാൻസ് ഗ്രൂപ്പിൽ വന്ന കുറിപ്പ് വായിക്കാം: '' അവസാനം അനീഷ് ഷാനവാസ് എന്ന മിത്രത്തെ കൃത്യമായി മനസ്സിലാക്കി .. ഇനി അനീഷ് ഇത് വീട്ടിൽ പൊട്ടിച്ചാൽ കളി തലയും കുത്തി മാറും .. ലാലേട്ടൻ കീറി കളഞ്ഞ കാർഡ് കത്തും. ആദിലയ്ക്ക് ഷാനവാസിനെ നല്ല ഭയമാണ്. അതിനു മെയിൻ കാരണം നിവിന്റെ പ്രശനം ഉയർന്നു വന്നാൽ അത് തനിക്കു നല്ലതല്ല എന്ന് തിരിച്ചറിവ് ആണ്. ഈ പേടി പക്ഷെ നൂറിക്കറിയില്ല. അത് കൊണ്ട് തന്നെ നൂറയുടെ മുന്നിൽ ഷാനവാസിന്റെ ബ്ലാക്‌മെയ്ൽ വർക്ക് ആകില്ല.

shanu

ആദിലയുടെ പേടിയുടെ മൂല കാരണം ഇന്ന് പുറത്തുവന്നു. നിവിൻ പ്രശ്നം വന്നാൽ അക്ബർ അതെടുത്തു അലക്കും. ഇതിനു മുൻപ് ആദിലയെ എക്സ്പോസ് ആക്കിയതും അക്ബർ ആണ്. അന്ന് പക്ഷെ അവൾ നിവിന്റെ അടുത്ത് പോയി സോറി പറഞ്ഞു എന്ന് പറഞ്ഞു അക്ബറിനോട് പ്രതിരോധിച്ചു.. അപ്പോഴാണ് ഷാനവാസ് അവളെ യക്ഷി എന്ന് പറഞ്ഞു അവളെ ഒതുക്കിയത്..

ഷാനവാസ് ഇല്ലാത്തപ്പോൾ അനുവിന്റെയും നൂറയുടെയും കാണിക്കുന്ന ഷാനവാസന്റെ കുറ്റം പറയുന്ന ബോൾഡ്നെസ്സ് പക്ഷ ഷാനവാസിന്റെ മുന്നിൽ എത്തുമ്പോൾ ആദിലയ്ക്കില്ല ഇല്ല .. ഇന്ന് രാവിലെ ഷാനവാസ് കൈ വിട്ടു പോകും എന്ന് കണ്ടപ്പോൾ ഉടനെ ഓടി പോയി പെങ്ങൾ പാശം എടുത്തിട്ട് മൂലയിൽ കൊണ്ട് പോയി ഇരുത്തി ഒതുക്കി. പക്ഷെ ഷാനവാസ് ഒതുങ്ങുന്നുണ്ടെകിൽ തന്നെ അക്ബർ അത് മൈലേജ് ആക്കും എന്ന് ഭയം കൊണ്ട് മാത്രമായിരിക്കും.. അല്ലാതെ ഒരു പെങ്ങളൂട്ടി പാശവും അവനുമില്ല.

പക്ഷെ ഈ പിന്നാമ്പുറ നാടകങ്ങള് അറിയാത്ത ആളായിരുന്നു അനീഷ് .. അനീഷ് ഇത് വരെ വിചാരിച്ചിരുന്നത് നേവിന്റ ഭാഗത്താണ് തെറ്റ് എന്നാണ്. എന്നാൽ പിറകിൽ കൂടെ, ഇവർ രണ്ടു പേരും കൂടി ലാലേട്ടനോട് മാപ്പു പറയാൻ തീരുമാനിച്ച കാര്യം ഇന്ന് രാവിലെ ഉണ്ടായ വഴക്കിൽ അറിഞ്ഞതോടെ, അനീഷ് ശരിക്കും ഞെട്ടി.. തന്നെ കൃത്യമായി ഷാനവാസ് വഞ്ചിക്കുകയായിരുന്നു എന്ന് അനീഷിന് മനസ്സിലായി. താൻ ഷാനവാസിന് വേണ്ടി കൊരവള്ളി പൊട്ടി വാദിച്ചത് വെറുതെ ആയി എന്ന് അനീഷിനു മനസ്സിലായി.

മോർണിങ്ങ് സോംഗിനു അക്ബർ എഴുന്നേൽക്കുന്നതിനു മുൻപ് ഇത് ഷാനവാസുമായി സെറ്റിൽ ചെയ്യാൻ ആദില ശ്രമിച്ചെങ്കിലും അനീഷ് ഈ ഒത്തുതീർപ്പും മാപ്പു പറച്ചിൽ പാലിനും കേട്ടിട്ടുണ്ട് .. ഇനി ഒരു അവസരം കിട്ടുമ്പോൾ ഇതെടുത്തു അനീഷ് വീശിയാൽ ഗെയിം മാറും .. കുഴിച്ചു മൂടിയ എല്ലിൻ കഷ്ണങ്ങൾ ഒക്കെ പുറത്തു വരും''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+