ബലം പ്രയോഗിച്ച് പിടിച്ച് നിർത്തി ഫോട്ടോ എടുക്കാൻ ശ്രമിച്ചതല്ല; സംഭവിച്ചതിനെക്കുറിച്ച് ആരാധകൻ
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ആയിരുന്നു തോളിൽ കയ്യിട്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ച ഒരു ആരാധകനോട് താരം അനിഷ്ടം പ്രകടിപ്പിക്കുന്നത്. ആരാധകർക്കിടയിലൂടെ നസ്ലിൻ വരുന്നത്. ഒരു ആരാധകൻ നസ്ലിന്റെ തോളിൽ കയ്യിട്ട് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതും കാണാം. പെട്ടെന്ന് ഒരാൾ വന്ന് കയ്യിട്ടപ്പോൾ ടാ വിടെടാ വിടെടാ എന്ന് പറഞ്ഞ് കൈ തട്ടി മാറ്റി നടന്നുപോവുകയായിരുന്നു. നസ്ലിന്റെ പ്രവർത്തിയെ വിമർശിച്ചും പിന്തുണച്ചും നിരവധിപേർ രംഗത്ത് വന്നിരുന്നു. ഇപ്പോൾ സംഭവത്തെക്കുറിച്ച് ഫോട്ടോയെടുക്കാൻ വേണ്ടി ശ്രമിച്ച യുവാവ് തന്നെ പറയുകയാണ്. ഇയാൾ സംസാരിക്കുന്നതിന്റെ ഒരു ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.
നസ്ലിനെ ബലം പ്രയോഗിച്ച് നിർത്തി ഫോട്ടോ എടുക്കാൻ നോക്കിയതായിരുന്നില്ലെന്ന് യുവാവ് പറയുന്നു. ബലം പ്രയോഗിക്കേണ്ട കാര്യമില്ലല്ലോ. മമ്മൂട്ടിയോ മോഹൻലാലോ ആയിരുന്നെങ്കിൽ സാറെ എന്നോ ഇക്കാ എന്നോ വിളിച്ച് തോളിൽ കയ്യിടാം. നമ്മുടെ ഏജ് തന്നെ ആകുമ്പോൾ തോളിൽ കയ്യിട്ടു. കൂട്ടുകാരൻ എന്ന നിലയ്ക്കാണ് ഫോട്ടോ എടുക്കാൻ നോക്കുന്നത്.

ഞാൻ തോളിൽ കയ്യിടുന്നത് പുള്ളിക്ക് എന്തുകൊണ്ടാണ് ഇഷ്ടമില്ലാതിരുന്നത് മനസ്സിലായില്ല. കൂട്ടുകാരൻ എന്ന നിലയ്ക്കല്ലാതെ പുള്ളിയെ കാണാൻ പറ്റില്ല. അല്ലെങ്കിൽ സഹോദരൻ, നമ്മളെക്കാളും ചേട്ടനൊക്കെ ആണെങ്കിൽ ഷേയ്ക്ക് ഹാൻഡൊക്കെ കൊടുക്കാം. പെട്ടൊന്നരു ആവേശത്തിൽ പുള്ളിയുടെ തോളിൽ കയ്യിട്ടു. നസ്ലിനോട് വെറുപ്പുണ്ടെങ്കിൽ ആ പടം കാണാൻ പോകേണ്ട കാര്യമില്ലല്ലോ. ഞാൻ ഇപ്പോഴും നസ്ലിനെ സപ്പോർട്ട് ചെയ്യുന്ന ആളാണ്. നസ്ലിനോട് ഒരു വെറുപ്പുമില്ല. നസ്ലിൻ എന്തിനാണ് കൈ തട്ടിയതെന്നന് അറിയില്ല, യുവാവ് പറഞ്ഞു.
നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്. സെലിബ്രിറ്റി ആയാലും സാധാരണക്കാരനായാലും അയാളുടെ പ്രൈവസിയിലേക്ക് ഇടിച്ചു കയറിച്ചെല്ലുന്നത് ഇത്തരം പ്രതികരണത്തിലാണ് അവസാനിക്കുക.ഇനി സെലിബ്റേറ്റി അല്ലെങ്കിൽകുടി പരിചയമില്ലാത്ത ഒരാളുടെ തോളിൽകൈയ്യിട്ടാലും ഇത്പോലെതന്നെ പ്രതികരിക്കും....
എന്തിനാണ് മക്കളെ ഇവരെ ഒക്കെ ആരാധിക്കുന്നെ നീ അധ്വാനിച്ചാൽ നിനക്ക് ജീവിക്കാം അല്ലാണ്ട് ഇവരാരും നിങ്ങൾക്ക് ചിലവിന് തരൂല
അവൻ ആയോണ്ട് ഒന്നും ചെയ്തില്ല വേറെ വല്ലവരും ആയിരുന്നേൽ ചെള്ള അടിച്ച് മൂളിച്ചേനെ , അവര് ഒരു സിനിമയിൽ അഭിനയിക്കുന്നുണ്ട് എന്ന് വിചാരിച്ചത് അവർക്കും അവരെ വ്യക്തിത്വം ഉണ്ട്, എപ്പോഴും ചോദിച്ചിട്ട് എടുക്കുക അതാണ് മാന്യത.. നിങ്ങൾക്ക് അവരെ പരിചയമുണ്ട് അവർക്ക് നിങ്ങളെ പരിചയം ഇല്ലല്ലോ.. തോളിൽ കൈ വെക്കുമ്പോൾ ഇഷ്ടപ്പെടില്ല എന്നിങ്ങനോ പോകുന്നു കമന്റുകൾ.












Click it and Unblock the Notifications