ബിഗ് ബോസിലെ രാജാവിനെയും റാണിയേയും അന്ധം ഫാൻസ് തിരഞ്ഞെടുത്തു, ഭിത്തിയിൽ തേച്ചാലും പുഷ്പം പോലെ ഇവർ ഫൈനലിൽ!
ബിഗ് ബോസ് മലയാളം സീസൺ 7ൽ ഇക്കുറി തരംഗമായി മാറുന്ന തരത്തിലുളള മത്സരാർത്ഥികളാകാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല എന്ന് തന്നെ വേണം പറയാൻ. ചിലർ ഓളമുണ്ടാക്കുന്നുണ്ടെങ്കിലും വിജയം അർഹിക്കുന്നു എന്ന് പറയാവുന്നവർ മത്സരാർത്ഥികളിലോ വൈൽഡ് കാർഡുകളിലോ ഇല്ലെന്നാണ് ആരാധകരുടെ പക്ഷം.
എന്നാൽ ചില അന്തം ഫാൻസ് ബിഗ് ബോസിലെ രാജിവിനേയും റാണിയേയും ഇതിനകം തിരഞ്ഞെടുത്ത് കഴിഞ്ഞുവെന്നും ഇനി എന്തൊക്കെ സംഭവിച്ചാലും ഇവർ രണ്ട് പേരും ഫൈനലിൽ എത്തുമെന്നും ബിഗ് ബോസ് ഫാൻസ് ഗ്രൂപ്പിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പിൽ പറയുന്നു.
കുറിപ്പ് വായിക്കാം: '' ബിഗ് ബോസിന് ഞാൻ മനസ്സിലാക്കിയിടത്തോളം രണ്ട് തരം പ്രേക്ഷകർ ആണുള്ളത്. ഒന്നാമത്തേത് ടിവിയിലെ സീരിയൽസ്, കോമഡി പ്രോഗ്രാമുകൾ ഒക്കെ കാണുന്ന സ്ഥിരം പ്രേക്ഷകർ. രണ്ടാമത്തേത് ഏഷ്യാനെറ്റിൽ ബിഗ് ബോസ് വരുമ്പോൾ മാത്രം വന്ന് കാണുന്ന സീസണൽ ബിഗ് ബോസ് പ്രേക്ഷകർ. ഇതിൽ സീരിയൽ ഫാൻസിന്റെ ഒരു പ്രശ്നം എന്ന് പറയുന്നത്, അവർക്ക് സീരിയലിൽ ഒരു സൽഗുണ സമ്പന്നനായ നായകനേയും, ത്യാഗമൂർത്തിയായ ഒരു നായികയേയും സ്ഥിരം വൈകുന്നേരം കണ്ട് ശീലിച്ചത് കൊണ്ട് ബിഗ് ബോസിലും അത് പോലെ രണ്ടെണ്ണം വേണമെന്ന ചിന്തയാണ്.

അങ്ങനെ ഇവർ ആദ്യത്തെ ആഴ്ചയിൽ തന്നെ തങ്ങളുടെ രാജാവിനെയും റാണിയേയും തിരഞ്ഞു എടുക്കും. പിന്നെ അടുത്ത ദിവസം മുതൽ കപ്പ് ഞങ്ങളുടെ രാജാവിനു അല്ലെങ്കിൽ റാണിയ്ക്ക് കൊടുക്കൂ, ബാക്കി ഉള്ളതിനെ എല്ലാം പറഞ്ഞു വിടൂ എന്ന നിലവിളിയാണ്. ഫാൻ സർവീസ് നടത്തി വ്യൂസ് കൂട്ടി ക്യാഷ് വാരുന്ന യൂട്യൂബ് ചാനലുകൾ ഇത് ഏറ്റെടുക്കുന്നതോടെ ആദ്യ ഒരാഴ്ച കൊണ്ട് തന്നെ ബിഗ് ബോസ് ഏതാണ്ട് ഒരു 90% പ്രെഡിക്റ്റബിൾ ആകുന്ന ഷോ ആയി മാറുന്നു.
കാരണം ഒരു രാജാവിനെയും റാണിയേയും തിരഞ്ഞു എടുത്തു കഴിഞ്ഞാൽ കിടന്ന് ഉറങ്ങിയാലും, ഏതെങ്കിലും മൂലയിൽ പോയി ഒളിച്ചിരുന്നാലും ബാക്കി ഉള്ള കണ്ടസ്റ്റന്റ്സ് കഷ്ടപ്പെട്ടു ടാസ്കും ഡിബേറ്റും ഒക്കെ ജയിച്ചു ഈ രാജാവിനെയും റാണിയെയും എടുത്ത് ഭിത്തിയിൽ തേച്ചാലും ഈ രാജാവും റാണിയും ആഴ്ചയിൽ എന്തെങ്കിലും ഒരു നന്മ വർത്തമാനം പറഞ്ഞാലോ ഒന്ന് കരഞ്ഞാലോ ഫൈനലിൽ പുഷ്പം പോലെ എത്തും എന്നത് 99% ഉറപ്പാണ്.
മുൻ സീസണുകളിൽ നിരവധി കഴിവുള്ള അർഹതയുള്ള കണ്ടസ്റ്റന്റ്സ് ഈ രാജാ-റാണി ഫാൻസിന്റെ ഹേറ്റ് കാരണം ഷോയിൽ നിന്ന് നേരത്തെ തന്നെ പുറത്താകുകയും, ബിഗ് ബോസ് ഹൗസിൽ വെറുതെ ഫുഡ് കഴിച്ചു പരദൂഷണം പറഞ്ഞു ഇരുന്ന നിർഗുണന്മാരും നിർഗുണത്തികളും ഫൈനൽ വീക്ക് വരെ എത്തുകയും ചെയ്തിട്ടുണ്ട്.
ഇത്തവണ കുറച്ചു വ്യത്യസ്തമായിരിക്കും എന്ന് കരുതിയെങ്കിലും, ഹോട്ട്സീറ്റ് ശാരിക പോലെ ഡിബേറ്റ് ടാസ്കിൽ ഒക്കെ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കഴിവുള്ള ഒരു കണ്ടസ്റ്റന്റ്സ് പുറത്ത് പോകുകയും, രേണു സുധി പോലെ ഇനാക്ടീവ് ആയ ഒരു കണ്ടസ്റ്റന്റ്സ് സേഫ് ആകുകയും ചെയ്തതോടെ ഈ സീസണിനെ കുറിച്ചുള്ള പ്രതീക്ഷയും ഏതാണ്ട് വെള്ളത്തിലായി എന്ന് മനസ്സിലായി.
അതിനേക്കാൾ ഏറ്റവും നിർഭാഗ്യകരമായ ഒരു കാര്യം ഈ പ്രാവശ്യത്തെ രാജാവിനെയും റാണിയേയും അന്ധം ഫാൻസ് തിരഞ്ഞു എടുത്തു കഴിഞ്ഞു എന്നതാണ്. ബിഗ് ബോസ് പ്രേക്ഷകരിൽ ഇപ്പോൾ രണ്ട് അന്ധം ഫാൻസ് ആണ് ഉള്ളത്. ഒന്നാമത്തേത് പിആർ ഫാൻസ് എന്ന് ആരോപിക്കപ്പെടുന്ന അനുമോൾ ഫാൻസും, രണ്ടാമത്തേത് അനീഷ് ഫാൻസും ആണ്. ബിഗ് ബോസിനെ സംബന്ധിച്ചുള്ള ഏത് പോസ്റ്റിന്റെയും, വീഡിയോയുടെയും, റീലിന്റെയും അടിയിൽ പോയും "അനു" അല്ലെങ്കിൽ "അനീഷ് ഏത്തൻ" എന്ന് കമന്റ് ഇട്ട് വക്കുക, കപ്പ് അടിക്കാൻ യോഗ്യത ഉള്ള ഒരേ ഒരാൾ അനുവാണ് അല്ലെങ്കിൽ അനീഷ് ആണ് എന്ന് പറയുക, അനുവിന്റെ എല്ലാ നെഗറ്റീവ്സ്നേയും, അനീഷിന്റെ കണ്ടന്റ് ദാരിദ്ര്യത്തേയും, ക്യാമറ സ്പേസ് കിട്ടാൻ കാട്ടി കൂട്ടുന്ന ഇറിറ്റേറ്റിങ് ബിഹേവിയറിനെയും വെള്ളപൂശുക എന്നതാണ് ഈ പിആർ ഫാൻസിന്റെയും, ഏത്തൻ ഫാൻസിന്റെയും ജോലി.ഇവർക്ക് രണ്ട് പേർക്കും കപ്പ് കിട്ടാൻ ഉള്ള കാരണമായി ഇവർ പറയുന്നത് - അനു പാവം കുട്ടിയാണ്, അനീഷ് സാധാരണക്കാരനാണ്, സർക്കാർ ജോലിക്കാരനാണ് എന്നതൊക്കെയാണ്.
അല്ലാതെ ഉള്ള ഒന്നും ഈ പിആർ ഫാൻസിനും ഏത്തൻ ഫാൻസിനും ഒരു കാര്യമേ അല്ല. ഇത് കൊണ്ട് ഉണ്ടാകാൻ പോകുന്നത് എന്നത് ബിഗ് ബോസ് ഹൗസിൽ ഇപ്പോൾ ആക്റ്റീവ് ആയ അക്ബർ, ആര്യൻ,നെവിൻ, ആദില, നൂറ, വൈൽഡ് കാർഡ് ആയി വന്നവരിൽ പൊട്ടെൻഷ്യൽ ഉണ്ടെന്ന് തോന്നുന്ന ലക്ഷ്മി, സാബുമാൻ ഇവരൊക്കെ ഓരോ സ്റ്റേജിൽ അൺഫെയർ ആയി വോട്ട് ഇല്ലാതെ ഔട്ട് ആകേണ്ടി വരും.ഔട്ട് ആയി രണ്ട് ആഴ്ച കഴിഞ്ഞു ഇവർ പോകേണ്ടിയിരുന്നവർ അല്ലെന്ന് പറഞ്ഞു പരിതപിക്കുകയും ചെയ്യും.
വ്യത്യസ്തമായിരിക്കും എന്ന് കരുതിയ ഒരു സീസൺ കൂടി അങ്ങനെ പിആർ ഫാൻസിന്റെയും, ഏത്തൻ ഫാൻസിന്റെയും അന്ധമായ ഫാനിസം കാരണം പതിയെ നിരാശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് ഒരു ഗെയിം ഷോ ആണെന്ന് മനസ്സിലാക്കി എല്ലാ വർഷവും സബ്സ്ക്രൈബ് ചെയ്യുന്ന പ്രേക്ഷകരെ ഈ സീസണിനെ കുറിച്ചുള്ള പ്രൊമോകൾ വഴി പ്രതീക്ഷ തന്ന ഏഷ്യാനെറ്റ് ഈ പ്രാവശ്യമെങ്കിലും നിരാശപ്പെടുത്തരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഒരു ട്രൂ ബിബി മെറ്റീരിയൽ ആയ സ്ട്രോംഗ് വിൽ പവർ ഉള്ള ഒരാൾക്ക് മാത്രം വിജയത്തിൽ എത്താൻ കഴിയുന്ന രീതിയിൽ ടാസ്കുകളെ പൊളിച്ചെഴുതി കഠിനമാക്കുക. അല്ലെങ്കിൽ ഈ സീസൺ പിആർ ഫാൻസും, ഏത്തൻ ഫാൻസും, ഇവരെ സുഖിപ്പിച്ചു വ്യൂസ് കൂട്ടി ക്യാഷ് വാരുന്ന യൂട്യൂബ് ചാനൽസും ഹൈജാക്ക് ചെയ്തു കൊണ്ട് പോകും''.












Click it and Unblock the Notifications