Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിൽ ജെനുവിൻ ആയ ആൾ അനീഷ് അല്ല, ഈ മത്സരാർത്ഥി, ആ വീട്ടിൽ എതിരാളി ഇല്ല, കപ്പ് ഉറപ്പ്

ബിഗ് ബോസ് മലയാളം സീസൺ 7 കപ്പ് ആർക്ക് ലഭിക്കും എന്ന് അറിയാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. അനീഷ് അല്ലെങ്കിൽ അനുമോൾ ആയിരിക്കും വിജയി എന്നാണ് പ്രേക്ഷകരിൽ വലിയൊരു വിഭാഗം പറയുന്നത്. അനൌദ്യോഗിക വോട്ടിംഗുകളിൽ അടക്കം ഇവർ മുന്നിട്ട് നിൽക്കുന്നതും സോഷ്യൽ മീഡിയയിൽ കിട്ടുന്ന പിന്തുണയുമാണ് അതിന് കാരണം.

എന്നാൽ ബിഗ് ബോസ് വിജയി ആകേണ്ടത് ഷാനവാസ് ആണെന്ന് പറയുന്ന പ്രേക്ഷകരും ഉണ്ട്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ പ്രചരിക്കുന്ന കുറിപ്പ് ഇങ്ങനെ: 'പലരും പലർക്കും വേണ്ടി താഴ്ത്തി കെട്ടാനും കരി വാരി തേക്കാനും നോകുന്നത് കാണാം ഷാനവാസിനെ.. ജെനുവിൻ ആയി ആ വീട്ടിൽ 90 ദിവസം നിന്ന ഒരാൾ ഉണ്ടെങ്കിൽ അത് ഷാനവാസ് ആണ്.. നല്ല സൗഹൃദങ്ങൾക്ക് ഇടയിലും തെറ്റ് കണ്ടാൽ ചൂണ്ടികാട്ടിയും ചേർത്ത് നിർത്തേണ്ട സമയത്ത് ചേർത്ത് നിർത്തിയും അയാൾ എല്ലാരുടെയും കൂടെ ഉണ്ടായിരുന്നു.

ഗെയിമിന് വേണ്ടി അവിടെ പലതും പറയും പക്ഷേ ഉള്ളുകൊണ്ട് ഇങ്ങേര് ഒരു ശുദ്ധനാണ്.. ആദില നൂറ പലവട്ടം പുള്ളിയെ തള്ളി പറഞ്ഞിട്ടും പലതും വെച്ച് കളിയാക്കി വിളിച്ചപ്പോഴും തന്റെ മക്കളെ പോലെയാണ് അവരെ കാണുന്നത് എന്ന് അയാൾ പറഞ്ഞ വാക്കിനോട് അയാൾ നീതി പുലർത്തി.. പലരും നെവിന് മണി ടാസ്ക്കിൽ പങ്കെടുക്കാൻ പറ്റാത്ത കാരണം ഷാനവാസ് ആണെന് പറയുന്നത് കണ്ട്.. അയാൾ ഒരിടത്തും അവനെതിരെ പരാതി ആയി പോയിട്ടില്ല.. ഇങ്ങനെ ഒരു ശിക്ഷ നെവിന് കൊടുക്കണോ എന്നൊരു ഓപ്ഷൻ ഷാനവാസിനോട് ചോദിച്ചാൽ അയാൾ ഒരിക്കലും അത് വേണമെന്നും പറയില്ല.

shanavas

പല പ്രശ്നങ്ങളും അനീഷ് ആയി ഉണ്ടായിട്ട് ഉണ്ടെങ്കിലും അവർക്കിടയിലെ സൗഹൃദത്തിന് ഒരു സത്യമുള്ളതായി തോനിയിട്ടുണ്ട്.. അവിടെ ഏറ്റവും ശത്രുത പറയുന്ന അക്ബറിന് വരെ ഷാനവാസിനോട് ഒരു ബന്ധം ഉണ്ട്.. ഇന്നലെ പൈസ എടുക്കാൻ പുറത്ത് പോകുമ്പോളും സമയം നോക്കണം കാർ എത്ര ദൂരെയാണ് ഉള്ളതെന്നു അറിയില്ല എന്നൊക്കെ അക്ബറിനോട് പറയുന്നുണ്ട്., അക്ബറും പോകാൻ നേരം വന്നു ആദ്യം കെട്ടിപിടിച്ചത് ഷാനവാസിനെ ആണ്.. പാൽ പാക്കറ്റ് വീണു ഹോസ്പിറ്റലിൽ ആയി എന്ന് കളിയാക്കുന്നവർ കണ്ട കാര്യമാണ് അയാൾ വീണപ്പോ അയാളുടെ കയ്യും മുഖവും വിറക്കുന്നുണ്ട് എന്ന് അനീഷും ആദിലയുമൊക്കെ പറയുന്നത്.

ഡോക്ടർമാർ ഉള്ള ഒരു സ്ഥലത്ത് ഒരു കുഴപ്പവും ഇല്ലാത്ത ഒരാളെ എന്തിനാണ് അത്രെയും ദിവസം ഹോസ്പിറ്റലിൽ ആകുന്നത്.. എന്താണ് സംഭവിച്ചത് എന്ന് അയാൾക്കും മനസിലായിട്ട് ഉണ്ടാകില്ല.. അതുകൊണ്ടാണ് എന്തോ ദേഹത്ത് കൊണ്ടു എന്നൊക്കെ പറയുന്നത്.. ഭക്ഷണം കഴിക്കാത്തതിന്റെയും മെഡിസിൻ ലേറ്റ് ആയതിന്റെയും ആ ടൈമിലെ പ്രെഷർ കൂടിയതിന്റെയും ആകാം ഷാനവാസിന് ഉണ്ടായത്.. അക്ബറിനെയും ആര്യനെയും വരെ നെഞ്ചും വിരിച്ചു എതിർത്ത നിന്ന ഷാനവാസിന് നെവിൻ ഒരു എതിരാളി ആണെന് തോനുന്നുണ്ടോ??

ഈ വീട്ടിൽ നിൽക്കാൻ അയാൾ മനപൂർവ്വം ഒരു പ്രശ്നം ഉണ്ടാക്കിട്ടില്ല.. ലവ് ട്രാക്ക് പോയിട്ടില്ല.. പറഞ്ഞത് 100 വട്ടം റിപീറ്റ് ചെയ്തു വെറുപ്പിച്ചട്ടില്ല.. ഗ്യാങ് കൂടി ആരെയും ബുള്ളി ചെയ്തിട്ടില്ല.. രാത്രി ഭക്ഷണം കക്കാൻ പോയിട്ടില്ല..പാരഡി ഉണ്ടാക്കി വെറുപ്പിച്ചിട്ടില്ല.. തുടക്കം മുതൽ ഈ വീട്ടിൽ 2 ഗാങ് ആണ് ഉണ്ടായിരുന്നത് ., അക്ബറിന്റെ ഗ്യാങ്ങും ഷാനവാസിന്റെ ഗ്യാങ്ങും.. നെഗറ്റീവ് കണ്ടന്റ് vs പോസിറ്റീവ് കണ്ടന്റ്. അയാളുടെ കൂടെ ഉണ്ടായിരുന്നവരൊക്കെ ഇപ്പോഴും ആ വീട്ടിൽ ഉണ്ട്.. അതിൽ തന്നെ ഉണ്ട് എല്ലാം!! അനീഷിനെ പൊട്ടൻ കളിപ്പിച്ച അനുവും അനുവിന്റെ തങ്കച്ചൻ ആകാൻ നിന്ന് കൊടുത്ത അനീഷും കളം ഒഴിഞ്ഞ സ്ഥിതിക് ഇനി ആ വീട്ടിൽ ഇങ്ങേർക്ക് എതിരാളി ഇല്ല എന്നതാണ് സത്യം.. വീണ്ടും ഒരു പിആർ കോമാളിയെ ജയിപ്പിക്കാതെ ജെനുവിൻ ആയി നിന്നവർ കപ്പ് അടിക്കട്ടെ.. ഷാനവാസ് ജയിക്കട്ടെ''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+