ബിഗ് ബോസിനെ താങ്ങി നിർത്തുന്നത് ഈ 3 പേർ, ഫൈനൽ 5 പോലും അർഹിക്കാത്തത് 2 പേർ, കപ്പ് ആരടിക്കും?
ബിഗ് ബോസ് മലയാളം സീസൺ 7 നൂറാം ദിവസത്തിലേക്ക് അടുക്കുകയാണ്. മറ്റ് സീസണുകളിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി ആര് കപ്പടിക്കും എന്നതിൽ ആരാധകർക്ക് കൺഫ്യൂഷനുണ്ട്. അനീഷിനും അനുമോൾക്കും ആണ് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത്.
ഇവരെ കൂടാതെ ആദില, നൂറ, ഷാനവാസ്, നെവിൻ, അക്ബർ എന്നിവരാണ് ഷോയിൽ അവശേഷിക്കുന്നത്. ഇവരിൽ ഒരാൾ മിഡ് വീക്ക് എവിക്ഷനിലൂടെ പുറത്ത് പോകും. നിലവിലുളള ടോപ് 7നിൽ ഒരാൾക്ക് പോലും കപ്പിന് നൂറ് ശതമാനം അർഹത ഇല്ലെന്ന് പറയുന്ന പ്രേക്ഷകരും ഉണ്ട്.
സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കുറിപ്പ് വായിക്കാം: '' ഈ സീസണിന്റെ ഒരു ഫൈനൽ തോട്ട്!! ആദ്യമായി ആയിരിക്കും ഒരു രാജാവും ഇല്ലാതെ ഒരു സീസൺ അവസാനിക്കുന്നത്.. പേഴ്സണലി ഇതിൽ ആര് ജയിച്ചാലും പ്രേഷകർക്ക് ഒരുപാട് വിഷമവും സങ്കടവും ഉണ്ടാകാൻ ഉള്ള ചാൻസ് കുറവാണ്.. കഴിഞ്ഞ സീസണുകളിൽ കണ്ട പോലെ ആരോടും ഒരു ദേഷ്യവും വാശിയും തോനാത്തത് ഇത്തവണതെ സീസണിനെ വേറിട്ട് നിർത്തുന്നു.. മത്സരാർഥികളുടെ ഉള്ളിലും അങ്ങനെ ഒരു പക മറ്റുള്ളവരോട് ഉള്ളതായി തോനിയില്ല..

എല്ലാവരും ജയിക്കാൻ വേണ്ടി കാണിച്ചു കൂട്ടിയ കള്ളത്തരങ്ങളും ഉടായിപ്പുകളും മാത്രേ ഉണ്ടാർനോളൂ.. ആദ്യമായി പ്രേഷകർക്ക് പുറത്ത് പോയി തിരിച്ചു വരുന്ന മത്സരാർഥികളെ കാണാൻ വലിയ താൽപ്പര്യം തോന്നാത്തതും ഈ സീസണിൽ ആകും.. അവസാന 7ൽ വന്നിരിക്കുന്ന എല്ലാവർക്കും കുറെ പോസിറ്റീവും കുറെ നെഗറ്റീവും ഉണ്ട്.. ആരും ജയിക്കാൻ 100% അർഹത ഉള്ളവരാഴി തോനുന്നില്ല.. പേഴ്സണലി ഇവരെ വില ഇരുത്തിയാൽ..
1. അനീഷ്
ഇത്രെയും സെലിബ്രിറ്റികൾ വരുന്നൊരു ഷോയിൽ ശ്രദ്ധ കിട്ടണമെങ്കിൽ എന്തെങ്കിലും യുണീക് ആയി ചെയ്യണം എന്ന് പ്ലാൻ ചെയ്ത് കുറെ കാര്യങ്ങൾ പഠിച്ച് വന്ന് അതേപടി പ്രയോഗിച്ചു ഒരു പരിധി വരെ അനീഷ് സക്സസ് ആയി.. കോമണർ കൃഷിക്കാരൻ ലേബലുകൾ ജനങ്ങളിലേക്ക് ആഴ്ന്ന് ഇറങ്ങാൻ സഹായിച്ചു.. മറ്റൊരു സൂപ്പർ മത്സരാർത്ഥി വളർന്നു വരാത്തത് കുറെ അനീഷിന് സഹായമായി..
പക്ഷേ ഈ കാണിച്ചത് മുഴുവൻ അനുവിനോട് പ്രണയാഭ്യർത്ഥന നടത്തിയത് വരെ അനീഷിന്റെ പക്കാ ഗെയിം മാത്രമായിരുന്നു.. ഷാനവാസിനോട് സംസാരിക്കുന്ന ഒരു പാവം അനീഷ് ഉണ്ട്.. ശരിക്കും അയാൾ അത്രെയാണ് ഉള്ളൂ.. ബാക്കി എല്ലാം ഇവിടെ നിൽക്കാൻ വേണ്ടി അങ്ങേര് കളിച്ച ഫേക് ഡ്രാമകൾ മാത്രമാണ്.. അതിൽ അയാളെ കുറ്റപ്പെടുത്താനും കഴിയില്ല എന്നതാണ് സത്യം.
2. അനുമോൾ
പേഴ്സണലി അനുമോളിനോട് വലിയ താല്പര്യം ഇല്ലെങ്കിലും ഈ വീട്ടിൽ ഒരുപാട് സർവൈവ് ചെയ്തു പോനത് അനുമോൾ ആണ്.. പലരും പല സമയങ്ങളിലും അനുമോളെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചു എങ്കിലും അനുമോൾ പതറാതെ പിടിച്ചു നിന്നത് സ്റ്റാർ മാജിക് ഫാൻസിന് അവളോടുള്ള സ്നേഹം ഊട്ടി ഉറപ്പിക്കാൻ സഹായിച്ചു.. അവസാനം വന്ന കട്ടപ്പ വരെ അനുമോളെ തകർക്കാൻ ആണ് നോക്കിയത്.. അതെല്ലാം അനുമോൾ നേരിട്ടതും അടിപൊളി ആയിട്ട് ആയിരുന്നു..
പ്ലാച്ചിയും, കരച്ചിൽ കാർഡും, ക്യൂട്ട്നസ് കാർഡും, ലവ് കാർഡും ( ആര്യനോടും പ്രവീണിനോടും ശ്രമിയ്ച്ചിട്ടും നടക്കാത്തത് അനീഷിൽ നടന്നു) അങ്ങനെ കണ്ടന്റ് കൊടുക്കാൻ പാകത്തിൽ ഉള്ള എല്ലാ കാർഡും അനുമോൾ വീശിയിട്ടുണ്ട്..
3. ഷാനവാസ്
പേഴ്സണലി ഏറ്റവും ഇഷ്ടമുള്ള മത്സരാർഥി ഷാനവാസ് ആണ്.. സീസണിന്റെ ഒരു പകുതി വരെ ഷാനവാസിന്റെ അഴിഞ്ഞാട്ടം ആയിരുന്നു.. ഒരു വല്യേട്ടൻ ഗെറ്റപ്പിൽ മീശയും പിരിച്ച് മുണ്ടും മടക്കി നെഞ്ചും വിരിച്ച് ഓരോ പ്രശ്നങ്ങളെ നേരിട്ട ഷാനവാസ് ലാലേട്ടൻ എടുത്തിട്ട് പൊരിച്ച എപ്പിസോഡിന് ശേഷം നിറം മങ്ങി.. റിയാസ് സലീമിനെ എടുത്തിട്ട് അലക്കിയ എപ്പിസോഡ് എല്ലാം കിടിലൻ ആയിരുന്നു..
പാൽ ഇഷ്യൂ ഷാനവാസിന് പുറത്ത് ഒരു നെഗറ്റീവ് ഉണ്ടാക്കി.. ഇപ്പോളും അതിൽ സത്യമുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.. പക്ഷേ അത് മൂലം ടിക്കറ്റ് ടൂ ഫിനാലെ ടാസ്ക്കുകൾ നഷ്ടമായതും എന്തിനും ഏതിനും അക്ബർ അക്ബർ എന്ന് പറഞ്ഞു നടന്നതും അവസാന നാളുകളിൽ കുറച്ച് ഒതുങ്ങി പോയതും ഷാനവാസിനെ പിന്നിലേക്ക് വലിച്ചിട്ടുണ്ട്.. വീട്ടിൽ ജെനുവിൻ ആയി നിന്ന ഒരാൾ ഷാനവാസ് ആണ് എന്നാണ് എന്റെ അഭിപ്രായം.. ഗേമിന് വേണ്ടി ഒരു ഡ്രാമയും കളിച്ചിട്ടില്ല ഫേക്ക് ആയി നിന്നിട്ടും ഇല്ല.
4.അക്ബർ
വില്ലൻ സൈഡ് നേതാവ് അക്ബർ ആണെങ്കിലും പേഴ്സണലി അക്ബർ ഒരു ശുദ്ധനാണ് എന്ന് തോനിയിട്ടുണ്ട്.. ഇവിടെ നിൽക്കാൻ വേണ്ടി ഓരോനും ചെയ്തത് അല്ലാതെ ഒന്നും മനസ്സിൽ വെച്ചു ചെയ്യണ ആളല്ല അക്ബർ.. ഇപ്പോ ഉള്ളവരിൽ ഗെയിമുകളിൽ എല്ലാം 100% ഇട്ടു ആദ്യം മുതൽ കളിച്ചൊരാൾ അക്ബർ ആയിരുന്നു.. പാരടിയുടെ അതിപ്രസരവും നല്ല കുത്തിത്തിരിപ്പും നെഗറ്റീവ് ഗ്യാങ്ങിൽ പെട്ടതും തിരിച്ചടി ആയിട്ടുണ്ട്..
5.നെവിൻ
വീട്ടിൽ നെവിനെ ഇഷ്ടപ്പെടുന്നവർ പോലും പുറത്ത് ചിലരുടെ പോസ്റ്റുകൾ കാണുമ്പോൾ നെവിനെ വെറുത് പോകുമായിരുന്നു., പല തവണയും നെവിൻ പിആർ ചോദിച്ചിട്ട് കൊടുകാത്ത വാശിക്ക് നെവിനെ സപ്പോർട്ട് ചെയ്യുന്ന വ്യാജേനെ നെവിനിറ്റ് പണി കൊടുക്കാൻ നോക്കുന്ന ചിലർ ഈ ഗ്രൂപ്പുകളിൽ ഉള്ളതായി തോനിയിട്ടുണ്ട്.. ഷോയുടെ 80 ദിവസവും വെറുപ്പിച്ചു അവസാന കുറച്ച് നാളുകൾ നല്ല കുട്ടിയായി മാറിയതായി തോന്നി നെവിൻ.. എന്റർടൈനർ എന്ന വാക്കിനോട് നീതി പുലർത്തിയെങ്കിലും 4 ചിരി തരുമ്പോ 10 അൺസഹിക്കബിൾ തമാശകളും നെവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്..
മോഹൻലാൽ വരുന്ന എപ്പിസോഡുകളിൽ മനപൂർവ്വം മണ്ടൻ ആയി അഭിനയിച്ച് ക്യൂട്ടനസ് വാരി വിതറി ഓരോനും പറയുന്നത് അരോജകമായി തോനിയിട്ടുണ്ട്.. പക്ഷേ അവസാന നാളുകളിൽ എല്ലാവരോടും പോയി മിണ്ടി എല്ലാ ഇഷുവും സോൾവ് ആക്കി മാക്സിമം ഫൺ ആക്കാൻ നെവിന് സാധിച്ചിട്ടുണ്ട്,. ഷോയുടെ അവസാനം നെവിന് സപ്പോർട്ട് വർധിക്കാനും അത് സഹായം ആയിട്ടുണ്ട്.. ഒരിക്കൽ ക്വിറ്റ് ചെയ്ത് പുറത്തേക്ക് ഓടിയത് കൊണ്ട് കപ്പിലേക്ക് നെവിന് എത്താൻ കഴിയുമെന്ന് തോനുന്നില്ല.
6. നൂറ/ആദില
വീട്ടിൽ ഏറ്റവും വിഷം ഇവർ ആണെന്ന് തോനിയിട്ടുണ്ട്.. ഫൺ ആണ് ക്യൂട്ട് ആണ് നൂറ. നല്ല ഗെയിമർ ആണ്. ആദില നല്ല എന്റർടെയ്നറും ആണ്.. പക്ഷേ അവസരം കിട്ടുമ്പോൾ എല്ലാം ഉള്ളിലെ വിഷം പുറത്ത് വരുന്നതായി കണ്ടു.. അവർ തമ്മിൽ തമ്മിൽ അല്ലാതെ മറ്റൊരാളോടും ഒരു പേഴ്സണൽ അടുപ്പവും ഇല്ല.. ഒരു വഴക്ക് വന്നാൽ കൂടെ ഉള്ളവരെ ഒരു ദാക്ഷണ്യവും ഇല്ലാതെ വലിച്ചു കീറുന്നതായി തോന്നിട്ടുണ്ട്.. ബാക്കി ഉള്ളവരെ നെഗറ്റീവ് ആകുന്നതിലൂടെ നമ്മളിൽ ഒരാളുടെ സ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കുന്നതായി പലപ്പോഴും കണ്ടിട്ടുണ്ട്.. കപ്പിലേക്ക് പോയിട്ട് ഫൈനൽ 5ലേക്ക് പോലും ഒട്ടും അർഹത ഇല്ലാത്തവർ ഇവരാണ്..
കണ്ടന്റ് വൈസ് ഈ ഷോയെ പല ഘട്ടങ്ങളിൽ ആയി താങ്ങി നിർത്തിയത് അനീഷ്, അനുമോൾ, ഷാനവാസ് ആയിരുന്നു.. അനുമോൾ- അനീഷ് പ്രണയം 2 പേർക്കും നെഗറ്റീവ് ആയിട്ടുണ്ട്.. അത് വോട്ടിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.. അവസാന ഘട്ടത്തിൽ നെവിനും കുറെ സപ്പോർട്ട് പിടിച്ചിട്ടുണ്ട്., ജയിക്കാൻ കഴിയില്ല എങ്കിലും ആരുടെ വോട്ടിനെ ആണ് അത് ബാധിക്കുന്നത് എന്ന് മനസ്സിലാക്കാൻ പാടാണ്..
ജനങ്ങൾക്ക് ഇടയിൽ ഷാനവാസിന് നല്ലൊരു സപ്പോർട്ട് ഉണ്ടായിരുന്നു., അവസാന നാളുകളിലെ പതിഞ്ഞ പോക്ക് വോട്ട് ബാങ്കിൽ വിള്ളൽ വരുത്തിയോ എന്ന് അടുത്ത ആഴ്ച അറിയാം.. നെഗറ്റീവ് ഗ്യാങ് ലീഡർ ആയത് കൊണ്ട് കപ്പ് കിട്ടുമെന്ന് തോനുന്നില്ല അക്ബറിന്., അത് പുറത്തേക്ക് കൊടുക്കുന്ന മെസ്സേജ് നെഗറ്റീവ് ആയിരിക്കും.. ബാക്കി ആർക്ക് കൊടുത്താലും ആദില നൂറ നേടരുത് എന്നുണ്ട്.. കാത്തിരുന്നു കാണാം അന്തിമ വിധി എന്താകുമെന്ന്.. മറ്റൊരു കുഴപമില്ലാത്ത സീസൺ കൂടി അവസാനിക്കുന്നു.. സീസൺ ആറിനേക്കാൾ എത്രയോ മെച്ചം. ഏതായാലും എല്ലാവർക്കും ഓൾ ദി ബെസ്റ്റ്!!
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications