ട്രോമ നാടകം കഴിഞ്ഞു; ബിഗ് ബോസില്‍ നിന്ന് ചാടിയത് ഇതിനായിരുന്നു: രേണുവിന്റെ ഡാന്‍സിന് വിമര്‍ശനം
ബിഗ്‌ബോസ് സീസണ്‍ ഏഴില്‍ ഏറ്റവും പ്രതീക്ഷ അര്‍പ്പിക്കപ്പെട്ട മത്സരാര്‍ത്ഥിയായിരുന്നു രേണു സുധി. സ്വന്തമായി ഫയര്‍ എന്ന് വിശേഷിപ്പിച്ചാണ് രേണു ബിഗ് ബോസ് ഹൗസിനുള്ളില്‍ പ്രവേശിച്ചത്. ഹൗസിനുള്ളിലെ ടാസ്‌കുകളിലും ബിഗ് ബോസ് ഹൗസിനുള്ളിലെ തര്‍ക്കങ്ങളിലും രേണു എന്ത് നിലപാട് എടുക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍ കാത്തിരുന്നത്. എന്നാല്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ നിരാശപ്പെടുത്തി മങ്ങിയ പ്രകടനമാണ് രേണു കാഴ്ചവച്ചത്.
ടാസ്‌കൂകളിലും തര്‍ക്കങ്ങളിലും ഒന്നും ഇടപെടാതെ കൂടുതല്‍ സമയവും കട്ടിലില്‍ കിടക്കുന്ന രേണുവിനെയാണ് പ്രേക്ഷകര്‍ കണ്ടത്. രേണു ബിഗ് ബോസിന് അനുയോജ്യയായ മത്സരാര്‍ത്ഥി അല്ലെന്ന അഭിപ്രായങ്ങളും ഉയര്‍ന്നു. ബിഗ് ബോസില്‍ കയറിയതിന് പിന്നാലെ, തന്നെ പുറത്താക്കണമെന്ന് പറഞ്ഞ് കരഞ്ഞു നിലവിളിക്കുന്ന രേണുവിനെയാണ് പ്രേക്ഷകര്‍ കണ്ടത്. മക്കളെ കാണണമെന്നു പറഞ്ഞായിരുന്നു രേണുവിന്റെ കരച്ചില്‍. ബിഗ് ബോസിനുള്ളില്‍ തുടരുന്നത് തനിക്ക് ട്രോമയാണെന്നും രേണു ആവര്‍ത്തിച്ചു പറഞ്ഞു.

ബിഗ് ബോസിന്റെ ചരിത്രത്തില്‍ ഹൗസിനുള്ളില്‍ നിന്ന്പുറത്താക്കണമെന്ന് പറഞ്ഞ് കരഞ്ഞു നിലവിളിച്ച ആദ്യത്തെ മത്സരാര്‍ത്ഥി കൂടിയാണ് രേണു. ഒരുപാട് ആളുകള്‍ കയറാന്‍ കാത്തിരിക്കുന്ന നല്ലൊരു പ്ലാറ്റ്‌ഫോം ലഭിച്ചിട്ടും പ്രേക്ഷകരുടെ വലിയ പിന്തുണ ഉണ്ടായിട്ടും അത് ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ രേണുവിന് കഴിഞ്ഞില്ല.
എന്തായാലും കരച്ചിലിന് ഒടുവില്‍ രേണു ആഗ്രഹിച്ചത് പോലെ ഓണം സ്‌പെഷ്യല്‍ എപ്പിസോഡില്‍ ഹൗസിനുള്ളില്‍ നിന്ന് പുറത്താകുകയും ചെയ്തു. ബിഗ് ബോസില്‍ നിന്ന് പുറത്തായ രേണുവിന്റെ പിന്നാലെയാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. പൊതു ചടങ്ങുകളും റീല്‍സുകളും ഫോട്ടോ ഷോട്ടും ഒക്കെയായി വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് രേണു. ഇതിന്റെ ഭാഗമായി ചില വേദികളില്‍ എത്തുകയും ചെയ്തു.
എന്നാല്‍ ഈ വേദികളില്‍ രേണു നടത്തിയ പ്രകടനങ്ങള്‍ വലിയ വിമര്‍ശനത്തിന് കാരണമായിരിക്കുകയാണ്. വേദിയില്‍ രേണു അവതരിപ്പിച്ച നൃത്തമാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ഇതിലും ഭേദം ബിഗ് ബോസില്‍ തന്നെ തുടര്‍ന്നാല്‍ മതിയായിരുന്നു എന്നാണ് പലരും വിമര്‍ശിക്കുന്നത്. ബിഗ് ബോസ് ഹൗസിനുള്ളില്‍ തനിക്ക് ട്രോമയാണെന്ന രേണുവിന്റെ വാദങ്ങളെയും പലരും തള്ളുന്നുണ്ട്. കറങ്ങി നടക്കാന്‍ സ്വാതന്ത്ര്യമില്ലാത്തതു കൊണ്ടാണ് ബിഗ് ബോസില്‍ നിന്ന് പെട്ടെന്ന് തന്നെ പുറത്താകാന്‍ വേണ്ടി രേണു അഭ്യര്‍ത്ഥിച്ചത് എന്ന് വിലയിരുത്തുന്നവരും ഉണ്ട്.
രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടുള്ള കമന്റുകളാണ് പലരും രേണുവിനെതിരേ കുറിക്കുന്നത്. ചില കമന്റുകള്‍ വായിക്കാം: 'ഇതിനെയൊന്ന് ബിഗ് ബോസില്‍ തിരിച്ചു കയറ്റാമോ എഫ്ബി തുറക്കാന്‍ വയ്യ അവിടെ ആകുമ്പോള്‍ കട്ടിലില്‍ കിടന്ന് ഉറങ്ങിക്കോളും', 'ഇതിനായിരുന്നോ ബിഗ് ബോസില്‍ നിന്നും ചാടിപ്പോയത്', 'ട്രോമ നാടകം കഴിഞ്ഞു... പാവം ജനങ്ങളെ പറ്റിച്ചു ജീവിക്കുന്നു' .... ഇങ്ങനെ പോകുന്നു കമന്റുകള്‍.












Click it and Unblock the Notifications