Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഈ സീസണിൽ ബിഗ് ബോസ് എടുത്ത ഏറ്റവും തെറ്റായ തീരുമാനം; മറ്റ് മത്സരാർത്ഥികളോട് കാണിച്ച ചതിയാണിത്'

ബിഗ് ബോസ് മലയാളം സീസൺ 7 ലെ ലെസ്ബിയൻ മത്സരാർത്ഥികൾ ആണ് ആദിലയും നൂറയും. തുടക്കം മുതൽ തന്നെ ഹൗസിൽ ഇരുവരും ചർച്ചയായി മാറിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ഇരുവരേയും ഒറ്റ മത്സരാർത്ഥികളായാണ് ബിഗ് ബോസ് കണക്കാക്കിയിരുന്നത്. എന്നാൽ പിന്നീട് ഇരുവരേയും രണ്ട് മത്സരാർത്ഥികളായി പ്രഖ്യാപിച്ചു. ഇപ്പോൾ ഇരുവരും 75 ദിവസം ഹൗസിൽ പൂർത്തിയാക്കി കഴിഞ്ഞു.

ഇപ്പോഴിതാ ഇരുവരുടേയും മത്സരാർത്ഥിത്വത്തിൽ പ്രതികരിക്കുകയാണ് പ്രേക്ഷകർ. ഇരുവരും ഇപ്പോഴും ഒറ്റ മത്സരാർത്ഥികളായി തന്നെയാണ് ഹൗസിൽ നിൽക്കുന്നതെന്ന് പറയുന്ന ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വായിക്കാം

biggboss-

' ഞാൻ ആദ്യം ആയാണ് ബിഗ് ബോസ് പരിപാടി കാണുന്നത്. ഈ സീസണിൽ ബിഗ് ബോസ് എടുത്ത ഏറ്റവും തെറ്റായ തീരുമാനം "ലെസ്ബിയൻ കപ്പിള്‍" എന്ന ലേബലിൽ ഇവർ രണ്ട് പേരെ കൊണ്ട് വന്നതാണ്. ആദ്യം ഇവരെ ഒരു മത്സരാർത്ഥി എന്ന നിലയ്ക്കാണ് കണ്ടത് - അതിൽ കുഴപ്പം ഇല്ലായിരുന്നു. എന്നാൽ ഇവരെ രണ്ട് മത്സരാർത്ഥികളാക്കി മാറ്റിയത്, മറ്റു മത്സരാർത്ഥികളോടു കാണിച്ച ഏറ്റവും വലിയ ചതിയാണ്.

ഇവരുടെ നോമിനേഷൻ കണ്ടാൽ തന്നെ അറിയാം - ആദ്യം ആദില പറയുന്ന പേര് തന്നെയാണ് നൂറയും പറയുന്നത്. അവൾക്ക് വേറെ ഒരു മാറ്റവുമില്ല. ഇത് ഇന്നലെ സാബുമാൻ തന്നെ ചൂണ്ടിക്കാണിച്ചു. മാത്രമല്ല, മറ്റെല്ലാവരും ഒറ്റക്ക് കളിക്കുമ്പോൾ ഇവർ ടീമായി കളിക്കുന്നു. അതുകൊണ്ട് ഇവർക്കു വലിയൊരു ആനുകൂല്യമാണ് ലഭിക്കുന്നത് - അത് വലിയ അനീതിയാണ്.

മറ്റുള്ളവർക്ക് പ്രേക്ഷകരോട് പറയാനുള്ള കാര്യങ്ങൾ തുറന്നു പറയാൻ സാധിക്കാത്തപ്പോൾ, ഇവരുടെ സംഭാഷണം കേട്ടാൽ മനസ്സിലാകും - ഇവർക്ക് ആരെയും കുറിച്ച് എങ്ങനെ വേണമെങ്കിലും സംസാരിച്ച് മറ്റുള്ളവരെ പ്രേക്ഷകരുടെ മുന്നിൽ കരി വാരി തേക്കാൻ പറ്റുന്നുണ്ട്. അതിൽ ഒന്നാണ് ഷാനവാസിനെ കുറിച്ച് പറയുന്നത്.

ഇന്നലെ സീക്രട്ട് ടാസ്ക് നടന്നപ്പോൾ എല്ലാവരും കൂടെ ഇവരെ വലിച്ച് കീറി. ഷാനവാസിനെ പുറത്താക്കണമെന്നു ഇവർ പറഞ്ഞു. "ചെറ്റ സ്വഭാവമുള്ള ഷാനവാസ് ആയി ഫോട്ടോ എടുക്കില്ല" എന്നും പറഞ്ഞു (ടാസ്ക് ആണെന്ന് പറഞ്ഞപ്പോളുള്ള കെട്ടിപ്പിടിത്തം മുഴുവൻ അഭിനയം ). അനുമോളുമായി ഇവർ കൂട്ടായത്, അനുമോളിന് പുറത്ത് നല്ല സപ്പോർട്ട് ഉണ്ടെന്ന് അറിഞ്ഞതിന് ശേഷമാണ് - അവളുടെ ഫാൻസിന്റെ വോട്ട് കിട്ടാൻ വേണ്ടിയാണ് എന്ന് നെവിൻ ഇന്നലെ പറഞ്ഞു. അതുപോലെ തന്നെ ഇവർ രണ്ടുപേരും (നൂറ, ആദില) ഇന്നും ഒരു മത്സരാർത്ഥിയെ പോലെ തന്നെയാണ് കളിക്കുന്നത് എന്നും സാബുമാൻ ചൂണ്ടിക്കാണിച്ചു.

ക്യാപ്റ്റൻസി നോമിനേഷനിൽ നൂറയുടെ പേര് പറയാതിരിക്കാൻ സാബുമാനെ "മിട്ടായി കൊടുക്കാം" എന്നൊക്കെ പറഞ്ഞ് വലയിൽ കുരുക്കാൻ നോക്കുന്നുണ്ട്. അതുപോലെ തന്നെ പണപ്പെട്ടി നൂറ എടുത്ത് പുറത്ത് പോണം എന്നും അത് വരെ പിടിച്ചു നിൽക്കണം എന്നും ഇവർ തമ്മിൽ സംസാരിക്കുന്നു. ഇവരുടെ സംഭാഷണം കണ്ടാൽ മനസ്സിലാകും - ക്യാമറ ഫോക്കസ് കണ്ടാൽ അപ്പോളൊക്കെ ആരെയെങ്കിലും കുറ്റം പറഞ്ഞ് ജനങ്ങളുടെ മനസ്സിൽ കരി വാരി തേക്കാൻ നോക്കുന്നു.

അതുകൊണ്ട് ആ വീട്ടിൽ ഇത്രയും നാൾ ഒരു ഇംപാക്ട് പോലും ഉണ്ടാക്കാതെ ഇരിക്കുന്ന നൂറയെ എങ്കിലും പുറത്താക്കാൻ നിങ്ങൾ നോക്കണം. "ലെസ്ബിയൻ ആണെന്ന് സമൂഹം അംഗീകരിക്കുന്നില്ല" എന്ന സഹതാപത്തോടെ വോട്ട് ചെയ്യരുത്', പോസ്റ്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+