Get Updates
Get notified of breaking news, exclusive insights, and must-see stories!

കട്ടിലില്‍നിന്ന് എഴുന്നേല്‍ക്കാന്‍ പറ്റാത്ത ദിവസങ്ങളുണ്ട്; തരണം ചെയ്യുന്നത് ഇങ്ങനെ: ഒറ്റപ്പെടല്‍ യാഥാര്‍ത്ഥ്യം

മലയാളികളുടെ വീട്ടിലെ കുട്ടി എന്ന ഇമേജുള്ള നടിയാണ് നവ്യ നായര്‍. പ്രശസ്ത സംവിധായകരുടെ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ശേഷം വിവാഹത്തോടെ നവ്യ അഭിനയത്തിന് ഒരിടവേള എടുത്തിരുന്നു. എന്നാല്‍ വൈകാതെ നവ്യ അഭിനയത്തിലേക്ക് തിരിച്ചെത്തുകയും നൃത്ത വേദികളില്‍ സജീവമാവുകയും ചെയ്തു. ഇപ്പോള്‍ കൊച്ചിയില്‍ നൃത്ത വിദ്യാലയം ആരംഭിച്ച് കുട്ടികള്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്. അഭിനയവും നൃത്തവും ഒക്കെയായി ഇപ്പോള്‍ ഏറെ തിരക്കിലാണ് നവ്യ.

ഇപ്പോഴിതാ, 'അയാം വിത്ത് ധന്യ വര്‍മ്മ' എന്ന യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രണയ സങ്കല്‍പത്തെക്കുറിച്ച് തുറന്നു പറയുകയാണ് നവ്യ. പ്രണയം ഒരു പൂ വിടരുന്നത് പോലെയാണ്. അത് വിടര്‍ന്ന് ഭംഗിയായി നിന്നിട്ട് പിന്നെ കൊഴിഞ്ഞ് നഷ്ടമായിപ്പോവും. ഇത് താന്‍ അഭിനയിച്ച പുതിയ സിനിമയിലെ ഡയലോഗ് ആണെങ്കിലും അത് സത്യസന്ധമായ സ്റ്റേറ്റ്‌മെന്റ് ആണെന്ന് നവ്യ പറഞ്ഞു.

navya nair

നവ്യയുടെ വാക്കുകള്‍: പ്രണയം കാലക്രമേണ ഓര്‍ഗാനിക് ആയിട്ട് നഷ്ടപ്പെടും. പ്രണയത്തില്‍ ഒരു വ്യക്തിക്ക് ആയിരിക്കും വേദന ഉണ്ടാവുക. രണ്ടു പേര്‍ക്കും ഒരു പോലെ ഓര്‍ഗാനിക് ആയിട്ട് പ്രണയം നഷ്ടപ്പെടുമ്പോള്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ല. അവരപ്പോള്‍ മറ്റ് സന്തോഷങ്ങള്‍ തേടും. ഒരാള്‍ക്ക് പ്രണയം ഓര്‍ഗാനിക് ആയി നഷ്ടപ്പെടുകയും മറ്റേയാള്‍ ഇപ്പോഴും പ്രണയത്തിലായിരിക്കുകയും ചെയ്യുമ്പോഴാണ് വേദനയുണ്ടാകുന്നത്. ആരെയും ഫോഴ്‌സ് ചെയ്തു സ്‌നേഹിക്കാന്‍ പറയാന്‍ പറ്റില്ല.

പ്രണയിക്കുമ്പോള്‍ ഇപ്പോഴും ഞാന്‍ 18കാരിയാണ്. പ്രണയിക്കുമ്പോള്‍ ആര്‍ക്കും പക്വതയില്‍ എത്താന്‍ കഴിയില്ല. നമുക്കൊരു പ്രണയം ഉണ്ടെങ്കില്‍ എല്ലാ പ്രാധാന്യവും ആ പ്രണയത്തിന് നല്‍കും. ബാക്കിയെല്ലാം സെക്കന്‍ഡറി ആണ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് എഴുത്തുകാരി മാധവിക്കുട്ടി. പ്രായവും പ്രണയവും തമ്മില്‍ യാതൊരു ബന്ധവുമില്ല. പൊസസീവ് സ്വഭാവമുള്ളയാള്‍ 80 വയസില്‍ പ്രണയിച്ചാലും അയാള്‍ പൊസസീവ് ആയിരിക്കും.

നമ്മള്‍ മറ്റൊരാളെ എത്ര ആത്മാര്‍ത്ഥമായിട്ട് സ്‌നേഹിച്ചാലും അവര്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്താലും അവര്‍ നമ്മളോട് സത്യസന്ധമായി നില്‍ക്കും എന്ന് കരുതാന്‍ കഴിയില്ല. നമ്മുടെ കൂടെയുള്ള കല, അങ്ങോട്ട് അര്‍പ്പണബോധം കാണിച്ചാല്‍ അതിന്റെ പതിന്മടങ്ങ് കല നമ്മളെ സ്‌നേഹിക്കും. എന്റെ കയ്യില്‍ ഭഗവാനായിട്ട് നല്‍കിയതാണ് നൃത്തം. അതിനെ ഞാന്‍ സ്‌നേഹിച്ചാല്‍ അതെന്നെ സ്‌നേഹിക്കും.

ലൈഫില്‍ എല്ലാ കാര്യങ്ങളും ആഗ്രഹിക്കുന്നതു പോലെ കിട്ടണമെന്നില്ല. നമുക്ക് കിട്ടുന്ന അനുഗ്രഹങ്ങളെ കൗണ്ട് ചെയ്യാന്‍ മറന്നുപോകും. കട്ടിലില്‍ നിന്ന് ഒന്ന് എഴുന്നേല്‍ക്കാന്‍ പോലും പറ്റാതെ വിഷമിക്കുന്ന ദിവസങ്ങള്‍ ഉണ്ട്. അപ്പോള്‍ ഞാന്‍ ചിന്തിക്കും, എനിക്കാരോഗ്യമുണ്ട്, എനിക്ക് കിടക്കാന്‍ വീടുണ്ട്., യാത്ര ചെയ്യാന്‍ നല്ല വണ്ടി ഉണ്ട്, സാമ്പത്തികമായി ശേഷിയുണ്ട്. ഇതൊക്കെ ഉണ്ടെങ്കില്‍ ഈ വിഷയങ്ങളൊക്കെ പരിഹരിക്കാന്‍ കഴിയും.

ആരോഗ്യം, ഭക്ഷണത്തിനോടുള്ള വിശപ്പ്, ഉറക്കം ഇതിനൊക്കെ സാധിക്കുമെങ്കില്‍ എനിക്ക് സന്തോഷമാണ്. മറ്റൊരാള്‍ക്ക് വേണ്ടി കാത്തിരിക്കാതെ നമുക്കു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുക. ഒറ്റപ്പെടലിന് ജെന്‍ഡര്‍ ഇല്ല. ജീവിതത്തില്‍ നമ്മള്‍ ഒറ്റയ്ക്കാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പുരുഷന്‍, സ്ത്രീ എന്ന വ്യത്യാസമില്ല. നമ്മുടെ ആരോഗ്യവും പണവും ഒക്കെ കഴിയുന്ന കാലഘട്ടത്തിലേക്ക് നമ്മളെ തയാറെടുക്കണം - നവ്യ കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+