മീര നന്ദന്റെ വിവാഹനിശ്ചയത്തിന് വിളിച്ചത് ഈ 3 താരങ്ങളെ..ശരിക്കും മിന്നിത്തിളങ്ങി; ചിത്രങ്ങൾ വൈറൽ
നടി മീര നന്ദന്റെ വിവാഹ നിശ്ചയ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. വിവാഹ നിശ്ചയത്തിന് പിന്നാലെ മീര നന്ദൻ തന്നെ ഇൻസ്റ്റാഗ്രാമിലൂടെ നിശ്ചയച്ചടങ്ങിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു.
മീരയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സിനിമ മേഖലയിൽ നിന്ന് മൂന്ന് പേരാണ് മീരയുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുത്തത്. മീരയുടെ വിവാഹനിശ്ചയ ചടങ്ങിൽ മിന്നിത്തിളങ്ങിയ ആ മൂന്ന് നടിമാർ ആരൊക്കെയാണെന്ന് നോക്കാം...

Pc: lightsoncreations Instagram
സിനിമയിൽ നിന്നും കാവ്യ മാധവൻ, ആൻ അഗസ്റ്റിൻ, ശ്രിന്ദ എന്നിവരാണ് മീര നന്ദന്റെ വിവാഹ നിശ്ചയച്ചടങ്ങിൽ എത്തിയത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ശ്രീജുവാണ് മീര നന്ദന്റെ വരൻ. ലണ്ടനിൽ ജനിച്ചുവളർന്ന ശ്രീജു അക്കൗണ്ടന്റാണ്.

pc: lightsoncreations
ചടങ്ങിന്റെ ഫോട്ടോഗ്രഫി നിർവഹിച്ചത് ലൈറ്റ്സ് ഓൺ ക്രിയേഷൻസ് ആണ് . ഇവരുടെ ഇൻസ്റ്റഗ്രാം പേജിൽ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. മാട്രിമോണി സൈറ്റിലൂടെയാണ് മീര നന്ദനും ശ്രീജുവും പരിചയപ്പെട്ടത്.
ഇവർ എങ്ങനെയാണ് കണ്ടുമുട്ടിയത് എന്നതിനെക്കുറിച്ച് ലൈറ്റ്സ് ഓൺ ക്രിയേഷൻസ് ഒരു കുറിപ്പിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. '' ഒരു മാട്രിമോണിയൽ സൈറ്റിൽ നിന്നാണ് ജീവിതകാലത്തേക്കുള്ള ഒരു വാഗ്ദാനത്തിലേക്ക് മീരയും ശ്രീജുവും എത്തിയത്.
മാതാപിതാക്കൾ പരസ്പരം സംസാരിച്ചതിന് ശേഷം തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആരായിരിക്കുമെന്ന് കാണാൻ ശ്രീജു ലണ്ടനിൽ നിന്ന് ദുബായിലേക്ക് പറന്നു. കഥയുടെ ബാക്കി ഭാഗം മറ്റേതൊരു കഥയേയും പോലെ തന്നെ..
എന്നാൽ അതിന്റേതായ പ്രത്യേകതയും ഉണ്ട്. അവർ കണ്ടുമുട്ടുന്നു, പ്രണയത്തിലാകുന്നു, അവരുടെ ജീവിതകാലം മുഴുവൻ ഒരുമിച്ച് പങ്കിടാൻ തീരുമാനിക്കുന്നു.''-ലൈറ്റ്സ് ഓൺ ക്രിയേഷൻസ് അവരുടെ പേജിലൂടെ പറയുന്നു.
അവതാരകയായി കരിയർ തുടങ്ങിയ മീര, മുല്ല എന്ന സിനമയിലൂടെയാണ് സിനിമ രംഗത്തേക്ക് എത്തുന്നത്. 2008 ൽ അരങ്ങേറ്റം കുറിച്ച മീര തൊട്ടടുത്ത വർഷം വാൽമീകി എന്ന സിനിമയിലൂടെ തമിഴ് സിനിമയിലേക്ക് എത്തി. പിന്നാലെ തെലുങ്കിലും കന്നഡയിലും അഭിനയിച്ചു.
ഇപ്പോൾ സിനിമയിൽ നിന്ന് ഇടവേള എടുത്ത മീര റേഡിയോ ജോക്കിയായി ജോലി ചെയ്ത് വരികയാണ്. ഈ വർഷം പുറത്തിറങ്ങിയ 'എന്നാലും ൻ്‍റളിയാ' എന്ന സിനിമയിൽ മീര അതിഥി വേഷത്തിൽ എത്തിയിരുന്നു. കാെച്ചി എളമക്കര സ്വദേശിയാണ് മീര. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാൻ മീരയ്ക്ക് സാധിച്ചിട്ടുണ്ട്.












Click it and Unblock the Notifications