എന്ത് വസ്ത്രമാണ് ധരിച്ചിരിക്കുന്നതെന്ന് വിളിച്ച് ചോദിച്ചു, ചൂരിദാറായിരുന്നു ഞാൻ ഇട്ടത്'; മാളവിക മേനോൻ പറയുന്നു
സൈബർ ആക്രമണങ്ങൾക്കെതിരെ തുറന്നടിച്ച് നടി മാളവിക മേനോൻ. ഒരു ലൈസൻസും ഇല്ലാതെ എന്തും പറയാമെന്ന സ്ഥിതിയാണ് ഉള്ളതെന്നും കണ്ടന്റിന് വേണ്ടി ചില യുട്യൂബ് ചാനലുകൾ അവരുടെ താത്പര്യത്തിന് അനുസരിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണെന്നും മാളവിക മേനോൻ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു താരത്തിന്റെ പ്രതികരണംയ സോഷ്യൽ മീഡിയയിൽ ആരുടെ മുഖമാണോ പ്രദർശിപ്പിക്കുന്നത് അവർക്കാണ് വിമർശനം ലഭിക്കുകയെന്നും മോശം രീതിയിൽ ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിക്കുന്നവർക്കെതിരെ യാതൊരു വിമർശനവും ഇല്ലെന്നും മാളവിക മേനോൻ പറഞ്ഞു.
'സമൂഹമാധ്യമങ്ങൾക്ക് നിയന്ത്രണങ്ങൾ ഇല്ലാത്തതുകൊണ്ടാണ് എന്ത് കാര്യത്തിനും ആരേയും പറയാം എന്നൊരു സ്ഥിതി വന്നത്. സ്ത്രീകളടെ കാര്യം മാത്രമല്ല, പുരുഷൻമാർക്കെതിരേയും അധിക്ഷേപം ഉണ്ട്. ഒരു ലൈസൻസും ഇല്ലാതെ ,നമ്മളെ നേരിട്ട് അറിയാത്തവരാണ് ഇത്തരത്തിൽ അധിക്ഷേപിക്കുന്നത്. ഒരാളെ വേദനിപ്പിച്ചുകൊണ്ടോ ഡീഗ്രേഡ് ചെയ്തുകൊണ്ടോ ഒരിക്കലും പറയരുതെന്നാണ് തോന്നിയിട്ടുള്ളത്.

സോഷ്യൽ മീഡിയയിൽ ആരുടെ മുഖമാണോ പ്രദർശിപ്പിക്കുന്നത് അവർക്കാണ് ചീത്തവിളി കിട്ടുന്നത് അല്ലാതെ മോശം രീതിയിൽ ചിത്രങ്ങളും വിഡിയോയും എടുത്ത് പ്രചരിപ്പിക്കുന്നവർക്കല്ല. വേണമെങ്കിൽ നല്ല രീതിയിൽ തന്നെ പ്രസന്റ് ചെയ്യാം. അവർക്ക് പേജ് വ്യൂസിന് വേണ്ടി അവർക്കാവശ്യമുള്ള കണ്ടന്റ് അവർ ഇടും.
'ഒരിക്കൽ ഒരു പരിപാടിക്ക് പോയപ്പോൾ ഞാൻ ചുരിദാർ ആണ് ഇട്ടിരുന്നത്. പരിപാടി തുടങ്ങും മുൻപ് അവിടെയുളള മീഡിയകൾ എന്റെ ഒപ്പമുള്ളവരോട് വിളിച്ചു ചോദിക്കും എന്ത് വസ്ത്രമാണ് ഞാൻ ധരിച്ചിരിക്കുന്നതെന്ന്. അവിടെ വന്ന് വിഡിയോ എടുത്തിട്ട് പറയും ഞാൻ ഇത് പോസ്റ്റ് ചെയ്യില്ല കാരണം എനിക്ക് കണ്ടന്റിന് ഉള്ളതൊന്നും കിട്ടിയിട്ടില്ല എന്ന്. ഇതൊക്കെ എന്ത് ചിന്താരീതിയാണ് എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്റെ കൂടെയുള്ളവർ അപ്പോൾ തന്നെ ഇതിനൊക്കെ മറുപടി കൊടുത്തിട്ടുണ്ട്. ഇതാണ് അവരുടെയൊക്കെ മൈന്റ് സെന്റ്യ നമ്മളെക്കൊണ്ട് അവർക്ക് ജീവിക്കാൻ പറ്റുന്നുണ്ടെങ്കിൽ ആയിക്കോട്ടെ എന്ന് ഞാനും ആലോചിക്കും.' മാളവിക പറഞ്ഞു.
'ഇന്നത്തെ കാലത്ത് എല്ലാവരും നല്ല മോഡേൺ രീതിയിൽ വസ്ത്രമിടുന്നവരാണ്. എന്നാൽ സെലിബ്രിറ്റികൾ അങ്ങനെ ചെയ്യുമ്പോൾ അതിനെതിരെ ചിലർ വന്ന് മോശം പറയും. ഒരു മാളിൽ ചെന്നാൽ പോലും നമുക്ക് ചുറ്റും കാണുന്നവരിലെല്ലാം അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചെത്തുന്നവരെ കാണാനാകും. ചിലർ എക്സ്പോസ് ചെയ്യുന്ന രീതിയിലുള്ളതായിരിക്കാം, ചിലരുടേത് ഇറക്കം കുറഞ്ഞതായിരിക്കാം, പക്ഷേ ഇതേ കാര്യം സിനിമതാരങ്ങൾ ആകുമ്പോൾ എങ്ങനെയാണ് മോശമാകുന്നത്. ഞങ്ങളുടെ ജോലിയുടെ ഭാഗമാണിത്. പൈസ വാങ്ങിയിട്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നുവരെ കമന്റിടുന്നവരുണ്ട്. ഇതിനോടൊക്കെ പ്രതികരിക്കാൻ തന്നെ എനിക്ക് താൽപര്യമില്ല', എന്നായിരുന്നു നടി പറഞ്ഞത്.
ഞാൻ എന്റെ ജോലിയാണ് ചെയ്യുന്നത്. എന്ക്ക് എന്റേതായ ഉത്തരവാദിത്തങ്ങളുണ്ട്. ജീവിതത്തിൽ ബാധ്യതകളും കടമകളുമൊക്കെയുള്ള ഒരാൾ തന്നെയാണ് ഞാനും. അതൊക്കെ നിറവേറ്റാനാണ് ജോലി ചെയ്യുന്നത്. ചുറ്റുമുള്ള എല്ലാവരേയും സന്തോഷിപ്പിച്ച് ജീവിക്കുകയും നമ്മുക്ക് സാധ്യമായ കാര്യമല്ലെന്നും നടി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications