Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ പൊട്ടിയായി; എങ്കിലും അവരോട് മനസുകൊണ്ട് ക്ഷമിച്ചു; ഒരാളുടെ അച്ഛന്റെ എട്ടു വിരലിലും സ്വര്‍ണമോതിരം

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും നടന്‍ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പ് കേരളത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. ദിയ ഗര്‍ഭിണിയായിരുന്ന സമയത്ത് സ്ഥാപനം വിശ്വസിച്ചേല്‍പ്പിച്ച മൂന്ന് ജീവനക്കാരികള്‍ തന്നെയാണ് വമ്പന്‍ തട്ടിപ്പ് നടത്തിയത്. 69 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് ദിയ ആരോപിക്കുന്നത്. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളത് 40 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പാണ്.

ദിയയുടെ സ്ഥാപനത്തിന്റെ ക്യുആര്‍ കോഡിന് പകരം തങ്ങളുടെ ക്യുആര്‍ കോഡ് ഉപയോഗിച്ചാണ് ജീവനക്കാരികള്‍ തട്ടിപ്പ് നടത്തിയത്. ഈ പണം മൂന്നു പേരും ചേര്‍ന്ന് പങ്കിട്ടെടുക്കുകയും ആഡംബര ജീവിതത്തിനായി ചിലവഴിക്കുകയും ചെയ്തിരുന്നു. സ്വര്‍ണം ഉള്‍പ്പെടെ വാങ്ങിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.

ദിയ ഗര്‍ഭിണിയായിരുന്ന സമയത്താണ് ഈ തട്ടിപ്പ് നടന്നത്. തട്ടിപ്പിന്റെ പേരില്‍ വലിയ മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായി ദിയ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ വലിയ പിന്തുണ ദിയയ്ക്കു ലഭിച്ചിരുന്നു. ജീവനക്കാരികള്‍ ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്.

diya krishna

ഇപ്പോഴിതാ സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തുകയാണ് ദിയ. താന്‍ മനസു കൊണ്ട് അവരോട് ക്ഷമിച്ചതായി ദിയ പറയുന്നു.

ദിയയുടെ വാക്കുകള്‍: ഞാന്‍ മനസു കൊണ്ട് അവരോട് ക്ഷമിച്ചു കഴിഞ്ഞു. കാരണം അവരുടെ ബുദ്ധിയില്‍ അത്രയേ ഉദിച്ചുള്ളൂ. അവരെക്കുറിച്ച് ഒരുപാട് ട്രോളുകള്‍ വരുന്നുണ്ട്. ഒരു സിനിമയില്‍ ലാല്‍ പറയുന്നുണ്ട് - 'ഇതാണ് നമ്മുടെ ഐഡിയ, നമുക്ക് ഇത്ര ബുദ്ധിയേ ഉള്ളൂ' എന്ന്. സത്യം പറഞ്ഞാല്‍ അവര്‍ക്കും അത്ര ബുദ്ധിയേ ഉള്ളൂ. ആ കുട്ടികള്‍ക്ക് ആരോ പറഞ്ഞുകൊടുത്ത ഐഡിയയാണ്. അല്ലാതെ സ്വയം അവരുടെ മനസില്‍ ഇത്ര വലിയ ഐഡിയ വരില്ല. പീഡിപ്പിച്ചു, തട്ടിക്കൊണ്ടു പോയി എന്നൊക്കെയാണ് ആരോപിച്ചത്.

ആദ്യം നമ്മുടെ മുന്നില്‍ കൈകൂപ്പി നിന്നവരാണ് പിന്നീട് ലിപ്സ്റ്റിക്ക് ഒക്കെ ഇട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയത്. ആരോ പറഞ്ഞു കൊടുത്ത ഐഡിയ ആണ്. ആ ഐഡിയയില്‍ അവര്‍ വീണിട്ടുണ്ടെങ്കില്‍ അത്രയ്ക്ക് ബുദ്ധിയെ ദൈവം അവര്‍ക്ക് കൊടുത്തിട്ടുള്ളൂ. അതുകൊണ്ട് തെറ്റുപറയാന്‍ കഴിയില്ല. അവര്‍ക്ക് അതിനുള്ള വിദ്യാഭ്യാസവും അറിവുമേ ഉള്ളൂ. അത്രയേ അവരെക്കൊണ്ട് പറ്റൂ.

ഞാന്‍ പ്രകടിപ്പിച്ചത് ആദ്യത്തെ ഒരു ദേഷ്യമാണ്. പിന്നീട് ഞാന്‍ വിചാരിക്കുന്നത് ഇങ്ങനെയാണ്. ഇത്രയും പണം അവര്‍ മോഷ്ടിച്ചു. എനിക്കുള്ള ക്രെഡിബിലിറ്റിയുടെ പേരിലാണ് കസ്റ്റമേഴ്‌സ് ആ പൈസ മുഴുവന്‍ കൊടുത്തത്. ആ ക്രെഡിബിലിറ്റി അവര്‍ക്ക് കക്കാന്‍ പറ്റത്തില്ല. എന്റെ ഐഡന്റിറ്റിയും മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും അവര്‍ക്ക് കക്കാന്‍ പറ്റത്തില്ല.

ഞാന്‍ ഓ ബൈ ഓസി എന്ന ബ്രാന്‍ഡ് സൃഷ്ടിച്ചെടുത്തു. അങ്ങനെ ഒരു ബ്രാന്‍ഡ് ക്രിയേറ്റ് ചെയ്യാന്‍ അവര്‍ക്ക് സാധിക്കില്ല. അതെന്റെ കയ്യിലുള്ള സാധനമാണ്. പൈസ നഷ്ടപ്പെട്ടു ഞാന്‍ പൊട്ടിയായി. പക്ഷേ ഈ നഷ്ടപ്പെട്ട പൈസ എനിക്ക് തിരിച്ചു പിടിക്കാന്‍ ഈ ക്രെഡിബിലിറ്റിയും മാര്‍ക്കറ്റിങ്ങും ബ്രാന്‍ഡിങ്ങും എല്ലാം മതി.

എന്റെ അച്ഛന്‍ പീഡിപ്പിച്ചു എന്നുവരെ ഇവര്‍ കഥയുണ്ടാക്കി. അച്ഛന് നാലു പെണ്‍മക്കളാണ്. അത് എല്ലാവര്‍ക്കും അറിയാം അങ്ങനെ ഒരാളെ പറ്റി പറയേണ്ട സംഭവമാണോ ഇത്. അച്ഛന്റെ മക്കള്‍ ആകാന്‍ പോലുമുള്ള പ്രായം അവര്‍ക്കില്ല. ഇഷാനിയെക്കാള്‍ ഇളയതാണ് ഒരു പെണ്‍കുട്ടി. ഹന്‍സികയെക്കാള്‍ ഒന്നോ രണ്ടോ വയസ് മൂത്തത്. എങ്ങനെ അവരുടെ വായില്‍ നിന്ന് അത് വന്നു എന്നത് ഇപ്പോഴും അറിയില്ല.

എല്ലാവരും കട്ട പൈസ കൊണ്ട് അവരുടെ കുടുംബത്തെ തീറ്റിപ്പോറ്റി. ഒരാള്‍ പുതിയ വീട് വയ്ക്കുന്നു ഒരാള്‍ കാര്‍ വാങ്ങിക്കുന്നു. മൂന്നു പേരില്‍ ഒരാളുടെ അച്ഛന്‍ മത്സ്യത്തൊഴിലാളിയാണ്. പുള്ളിയുടെ എട്ടു വിരലിലും ഇപ്പോള്‍ സ്വര്‍ണ മോതിരമാണ്. കഴുത്തില്‍ കട്ടിയുള്ള സ്വര്‍ണ മാലയും. എന്റെ അച്ഛനു പോലും ഇത്രയും സ്വര്‍ണം മേടിച്ചു കൊടുക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. എന്റെ അച്ഛന് എട്ടു വിരലിലും മോതിരം ഇല്ല. ഇതറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ എന്റെ അച്ഛന് വാങ്ങിച്ച് ഇട്ടുകൊടുത്തേനെ. ഇതൊക്കെ കേട്ടാല്‍ ആര്‍ക്കാണ് പൊളിയാത്തത്.

ഇവര് മൂന്നുപേരും പറഞ്ഞു ഞങ്ങള്‍ അവരോട് മോശമായി പെരുമാറി എന്ന്. അവരത് പറഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തു. എന്തായാലും അങ്ങനെ പറഞ്ഞു. അവരെ കൈയില്‍ കിട്ടിയിരുന്നെങ്കില്‍ രണ്ടടി വെച്ചു കൊടുത്തിട്ട് അവര്‍ പറഞ്ഞിരുന്നെങ്കില്‍ എനിക്കൊരു സമാധാനമെങ്കിലും ഉണ്ടായേനെ - ദിയ കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+