Get Updates
Get notified of breaking news, exclusive insights, and must-see stories!

'എനിക്ക് കുട്ടികൾ ഉണ്ടാകില്ലെന്നൊക്കെ പറയുന്നു;ചതിക്കപ്പെട്ടിടത്ത് നിന്ന് കയറി വന്നതാ'; തുറന്നടിച്ച് എലിസബത്ത്

നടൻ ബാലയുമായി പിരിഞ്ഞതിന് പിന്നാലെ ഗുജറാത്തിലേക്ക് മാറിയിരുന്നു എലിസബത്ത്. ഇവിടെ ഒരു ആശുപത്രിയിലാണ് അവർ ജോലി ചെയ്യുന്നത്. ഗുജറാത്തിലെ തന്റെ ജോലി സ്ഥലത്ത് നിന്നുള്ള വിശേഷങ്ങൾ എലിസബത്ത് നിരന്തരം പങ്കുവെക്കാറുണ്ട്. ജോലി മാത്രല്ല തന്റെ യാത്രകളെ കുറിച്ചും സന്തോഷങ്ങളെ കുറിച്ചുമെല്ലാം താരം പറയാറുണ്ട്. എന്നാൽ ഒരിക്കൽ പോലും അവർ ബാലയെ കുറിച്ച് ഒരു പ്രതികരണവും നടത്തിയിട്ടില്ല.

അടുത്തിടെ ബാല കോകിലയെ വിവാഹം കഴിച്ച സമയത്ത് നിരവധി ചോദ്യങ്ങൾ എലിസബത്തിനോട് ആരാധകർ ഉയർത്തിയിരുന്നു. എന്തുകൊണ്ടാണ് പിരിഞ്ഞതെന്നായിരുന്നു ചോദ്യങ്ങളിൽ ഏറെയും. ബാല എലിസബത്തിനെ ചതിക്കുകയായിരുന്നുവോയെന്നും ആരാധകർ അന്വേഷിച്ചു. എന്നാൽ ഒന്നിന് പോലും എലിസബത്ത് മറുപടി നൽകിയില്ല. അതേസമയം ബാലയാകട്ടെ ഉന്നംവെച്ചുള്ള ചില പ്രതികരണങ്ങൾ എലിസബത്തിനെതിരെ നടത്തുകയും ചെയ്തിട്ടുണ്ട്. ഇതിനോടും അവർ മൗനം പാലിച്ചു. എന്നാൽ ഇപ്പോഴിതാ തനിക്കെതിരെ നടക്കുന്ന അപവാദപ്രചരണങ്ങളിൽ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് എലിസബത്ത്. തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രതികരണം. വായിക്കാം

elizbathbala2-1

'നിറയെ നെഗറ്റീവ് കമന്റുകൾ കാണാറുണ്ട്. എനിക്ക് ഓട്ടിസമാണ് എന്നാണ് ഒരു കമന്റ്. ഓട്ടിസം ഒരു അസുഖമാണ്. അതൊരു നെഗറ്റീവ് കമന്റല്ല, എന്നാൽ അതില്ലാത്ത ആൾക്കാർക്ക് ഉണ്ട് എന്ന് പറയുന്നത് ശരിയല്ല. നിരവധി ഫേക്ക് ഐഡികളിൽ നിന്നാണ് ഈ കമന്റുകൾ വരുന്നത്. ചിലരുടെ കമന്റുകൾ എനിക്ക് കുട്ടികൾ ഉണ്ടാകില്ലെന്നാണ്. കുട്ടികൾ ഇല്ലാത്ത കുറെ ആളുകൾ ഉണ്ട്, അതൊരു നെഗറ്റീവല്ല, പക്ഷെ യാതൊരു തെളിവുകളോ റിപ്പോർട്ടുകളോയില്ലാതെയാണ് ഇങ്ങനെ പറഞ്ഞ് പരത്തുന്നത്. ഇതൊക്കെ നല്ലതാണോയെന്ന് എനിക്കറിയില്ല. ചില നെഗറ്റീവ് കമന്റുകളെ കുറിച്ച് ഞാൻ പ്രതികരിക്കുന്നില്ല. അവയൊക്കെ ഫേസ്ബുക്കിൽ ‍ഞാൻ ബ്ലോക്ക് അടിച്ചിട്ടുണ്ട്.

പിന്നെ നിങ്ങളൊക്കെ എത്ര കമന്റ് ഇടാൻ നോക്കിയാലും ഞാൻ വീഡിയോ ഇടുന്നതിൽ നിന്നും പിന്തിരിയില്ല. എന്നെ സംബന്ധിച്ച് ജീവിതത്തിൽ പരമാവധി നാണം കെട്ടിട്ടും ചതിക്കപ്പെട്ടിട്ടും എല്ലാത്തിന്റേയും ഏറ്റവും മോശം അവസ്ഥ നേരിട്ടിട്ടും ഓരോന്നിൽ നിന്നും പിടിച്ച് കയറിവരാൻ ശ്രമിക്കുകയാണ്. ഇഷ്ടപ്പെട്ട ആളുകളിൽ നിന്ന് തന്നെ ബോഡിഷെയിമിംഗും നെഗറ്റീവ് കമന്റുകളുമൊക്കെ കേട്ടിട്ടുണ്ട്. അതുകൊണ്ട് അറിയാത്ത നാല് ഫേക്ക് ഐഡി വന്ന് കമന്റ് ചെയ്തത് കൊണ്ടൊന്നും എന്നെ ബാധിക്കാൻ പോകുന്നില്ല. അതുകൊണ്ട് നിങ്ങൾ എന്നെ നാണംകെടുത്തി വീഡിയോ നിർത്തിക്കാമെന്ന് കരുതേണ്ട.

പല ഭീഷണി കോളുകളും എനിക്ക് വരുന്നുണ്ട്. ഞാൻ ആരേയും ദ്രോഹിക്കുന്നില്ല. എന്റെ കാര്യം മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ട് നാണംകെടുത്തിയും പേടപ്പിച്ചുമൊക്കെ ഞാൻ ചെയ്യുന്ന കാര്യങ്ങൾ നിർത്തിക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അതൊന്നും നടക്കില്ല. ഞാൻ എല്ലാത്തിന്റേയും വൃത്തികെട്ട അവസ്ഥയിൽ നിന്നാണ് കയറി വരുന്നത്. നെഗറ്റീവ് കമന്റിടുന്നവർക്ക് പൈസ കിട്ടുന്നുണ്ടായിരിക്കും. നിങ്ങൾ ഇത് തുടർന്നോണ്ടിരിക്കുക. പക്ഷെ വീഡിയോ ചെയ്യുന്നതൊന്നും ഞാൻ ഒരിക്കലും നിർത്തില്ല. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ഞാൻ ഒരിക്കലും നിർത്താൻ പോകുന്നില്ല', എലിസബത്ത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+