മഞ്ജു വാര്യരെ പേടിയെന്ന് തിലകന്‍ പറഞ്ഞിട്ടുണ്ട്, ഫെഫ്കയ്ക്ക് ഇപ്പോഴും പകയെന്ന് രാമസിംഹന്‍
കോഴിക്കോട്: നടന്‍ തിലകനെ വെച്ച് സിനിമയെടുത്തതിന് തന്നോട് ഇപ്പോഴും സിനിമാ സംഘടനകള്‍ക്ക് പകയുണ്ടെന്ന് സംവിധായകന്‍ രാമസിംഹം. തിലകന്‍ ഇരട്ട വേഷത്തിലെത്തിയ മുഖമുദ്ര എന്ന സിനിമയായിരുന്നു രാമസിംഹന്‍ സംവിധാനം ചെയ്തിരുന്നത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് തിലകനെ വെച്ച് സിനിമയെടുത്തതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.
ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തിലകന്‍ ചേട്ടനെ പോലൊരു നടനില്ല. അദ്ദേഹം അക്കാര്യത്തില്‍ നമ്പര്‍ വണ്ണാണെന്ന് രാമസിംഹം പറയുന്നു. അതുപോലെ മറ്റൊരു ആര്‍ട്ടിസ്റ്റിനെ അംഗീകാര്യത്തിലും തിലകന്‍ മുമ്പിലാണെന്നും അദ്ദേഹം പറഞ്ഞു. തിലകന്‍ ചേട്ടന്‍ മഞ്ജു വാര്യരെ കുറിച്ച് മുമ്പ് പറഞ്ഞിട്ടുണ്ട്. തനിക്ക് പേടിയുള്ള ആര്‍ട്ടിസ്റ്റാണ് മഞ്ജുവെന്നാണ് പറഞ്ഞിട്ടുണ്ട്. അതിന് അദ്ദേഹം കാരണവും പറഞ്ഞിരുന്നു.

മഞ്ജു വാര്യര്‍ അടുത്ത നിമിഷം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് പറയാന്‍ പറ്റില്ല. ആ ടെന്‍ഷനിലാണ് താന്‍ അഭിനയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ടെന്ന് രാമസിംഹന്‍ പറഞ്ഞു. ഉസ്താദ് ഹോട്ടല്‍ സിനിമ കഴിഞ്ഞപ്പോഴും അത്തരമൊരു സംഭവമുണ്ടായിരുന്നു. ദുല്‍ഖര്‍ സല്‍മാനെ അദ്ദേഹം പ്രശംസിച്ചത് ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്. സ്‌ക്രിപ്റ്റ് അതുപോലെ പഠിക്കുന്ന ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് തിലകന്‍ എന്നും രാമസിംഹന്‍ വ്യക്തമാക്കി.
തിലകന്‍ ചേട്ടന് കുറച്ച് മുരട്ടുസ്വഭാവം ഉണ്ടെന്ന് മാത്രമേ ഉള്ളൂ. ആ സ്വഭാവം മാറ്റിനിര്‍ത്തിയാല്‍ തിലകന്‍ ചേട്ടനെ പോലെ മറ്റൊരു ആര്‍ട്ടിസ്റ്റില്ല. സ്‌ക്രിപ്റ്റ് കിട്ടിക്കഴിഞ്ഞാല്‍ തിലകന്‍ ചേട്ടന്‍ അത് പ്ലാന്‍ ചെയ്യും. ഞാന്‍ ഇങ്ങനെ ഡയലോഗ് പ്രസന്റ് എന്നൊക്കെയാണ് അദ്ദേഹം ആലോചിക്കുക. അഭിനയത്തിന്റെ കാര്യത്തില്‍ തിലകന് ഒരു സ്‌കൂളല്ല, കോളേജാണ്. അദ്ദേഹത്തെ ഇന്‍ഡസ്ട്രിയില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്നൊക്കെ പറഞ്ഞാല്‍ അംഗീകരിക്കാനാവാത്ത കാര്യമാണ്.
അദ്ദേഹത്തെ വെച്ച് സിനിമ ചെയ്തതിന്റെ പക സംഘടനകള്‍ക്ക് ഇപ്പോഴും തീര്‍ന്നിട്ടില്ല. തിലകനെ വിലക്കിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നത്. അതിനാണ് ഫെഫ്കയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കിയത്. 2010ല്‍ ചെയ്ത ആ സിനിമയുടെ പേരിലാണ് ആ പക ഇപ്പോഴുമുള്ളത്. തിലകന്‍ അതിന് ശേഷവും അഭിനയിച്ചു. നമുക്ക് ആരെ വെല്ലുവിളിച്ച് വേണമെങ്കിലും സിനിമ എടുക്കാം. പക്ഷേ നല്ല ടെക്‌നീഷ്യന്മാരെ വിലക്ക് കാരണം ലഭിക്കില്ലെന്നും രാമസിംഹന്‍ പറഞ്ഞു.
അതേസമയം രാഷ്ട്രീയത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കേരളത്തില്‍ ജനപക്ഷത്ത് നില്‍ക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ല. എല്ലാവരും സ്വന്തം താല്‍പര്യങ്ങള്‍ക്ക് മാത്രമാണ് പ്രാധാന്യം നല്‍കുന്നത്. കേരളത്തില്‍ കലാകാരന്മാരെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ അറിയുന്ന ഒരേയൊരു പാര്‍ട്ടി സിപിഎം ആണ്. ഭീമന്‍ രഘുവിനെയും, രാജസേനനെയും രാഷ്ട്രീയമായി ഉപയോഗിക്കാതിരുന്നത് സുരേന്ദ്രന് പറ്റിയ വലിയ തെറ്റാണെന്നും രാമസിംഹന്‍ പറഞ്ഞു.












Click it and Unblock the Notifications