മോഹൻലാലിന് എന്തിനാണ് അക്ബറിനോട് ചായ്വ്? ആ കേസിൽ അനുമോൾ ചീഞ്ഞു, ആരാണ് രാജാവ്?: വൈബർഗുഡ് ദേവു
ബിഗ് ബോസ് മലയാളം സീസൺ 7 പല കാരണങ്ങൾ കൊണ്ടും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്. ബിഗ് ബോസിന്റെ എല്ലാ സീസണുകളിലും പ്രേക്ഷകർ ഒരു രാജാവിനെയോ രാജ്ഞിയേയോ തിരഞ്ഞെടുക്കുന്നത് പതിവാണ്. ഇക്കുറി ഷോ 50 ദിവസം പിന്നിട്ടിട്ടും അത്തരമൊരാൾ ഉണ്ടായിട്ടില്ല. ബിഗ് ബോസ് മലയാളം ഫെയിം ആയ വൈബർ ഗുഡ് ദേവു എന്ന ശ്രീദേവി ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ ഈ സീസണിനെ കുറിച്ച് സംസാരിക്കുന്നു.
ശ്രീദേവിയുടെ പ്രതികരണം: അതില്‍ ആര്‍ക്കെന്ത് കുഴപ്പം ഉണ്ടായാലും പ്രശ്‌നമില്ല. ലാലേട്ടന്‍ വന്ന് എന്തൊരു കാര്യവും ആദ്യം അഭിപ്രായം ചോദിക്കുന്നത് അക്ബറിനോടാണ്. അതെന്ത് കൊണ്ടാണ്. ജിസേല്‍-ആര്യന്‍-അനുമോള്‍ പ്രശ്‌നത്തില്‍ ഡെമോ കാണിക്കാന്‍ പറഞ്ഞപ്പോള്‍ അവിടെ നിന്ന് അക്ബറും ഒനീലും വാക്ക് ഔട്ട് ചെയ്തു. പക്ഷേ അക്ബര്‍ വാക്ക് ഔട്ട് ചെയ്തു എന്ന തരത്തില്‍ ലാലേട്ടന്‍ സംസാരിച്ചപ്പോള്‍ ഒനീല്‍ അവിടെ നിന്ന്, ഞാനും ഉണ്ടായിരുന്നു എന്ന് പറഞ്ഞു. എന്നാല്‍ അതിലേക്ക് ലാലേട്ടന്‍ അത്ര ശ്രദ്ധിച്ചില്ല. ഇങ്ങനെയൊക്കെ കാണിക്കുമ്പോള്‍ ആളുകള്‍ക്ക് ഒരു സംശയം തോന്നും.
എല്ലാ സീസണുകളിലും ഒരു സമയമാകുമ്പോള്‍ ഒരു രാജാവിനെ എല്ലാവരും ചേര്‍ന്ന് കണ്ട് പിടിക്കും. അവസാനം കണ്ടം വഴി ഓടുകയും ചെയ്യും. അയാള്‍ തന്നെ കപ്പെടുക്കണം എന്നില്ല. ആദ്യം അനുവിനെ അങ്ങനെ എടുത്ത് വെക്കാനുളള ശ്രമം നടന്നു. പക്ഷേ ജീസേലിന്റെ കേസില്‍ അത് ചീഞ്ഞു. അനീഷിന് അത്യാവശ്യം സപ്പോര്‍ട്ട് ഉണ്ട്. പക്ഷേ ഈ സീസണില്‍ ഒരു രാജാവിനേയും രാജ്ഞിയേയും കാണാന്‍ പറ്റിയിട്ടില്ല. അക്ബര്‍ ആ സ്ഥാനത്തേക്ക് പോകാന്‍ നോക്കുന്നുണ്ട്. പക്ഷേ അത് അങ്ങോട്ട് എത്തിയിട്ടില്ല. ഇപ്രാവശ്യം ലൗ ട്രാക്കും ഇല്ല. അനുവും പ്രവീണും ലൗ ട്രാക്ക് പിടിക്കുന്നതായി തോന്നിയിട്ടില്ല.

സീസണ്‍ 7നില്‍ ലാലേട്ടന്‍ പൊളിയാണ്. എപിസോഡിനേക്കാള്‍ ആളുകള്‍ കാത്തിരിക്കുന്നത് വീക്കെന്‍ഡ് എപിസോഡിനാണ്. കഴിഞ്ഞ സീസണുകളിലെല്ലാം എന്താ മോനേ എന്നായിരുന്നു. ഇത്തവണ നല്ല ഫയര്‍ ആയി എല്ലാവരോടും ചോദിക്കുന്നുണ്ട്. ലാലേട്ടന്‍ ആണ് മറ്റുളളവരേക്കാള്‍ ഗെയിം കളിക്കുന്നത്.
ലൈവിലെ പല കാര്യങ്ങളും എപിസോഡില്‍ കാണിക്കുന്നില്ല. അതേസമയം അക്കാര്യങ്ങള്‍ ലാലേട്ടന്റെ എപിസോഡില്‍ ചോദിക്കുന്നുണ്ട്. കഴിഞ്ഞ സീസണുകളിലൊന്നും അങ്ങനെ ഉണ്ടായിരുന്നില്ല. ചിലതൊക്കെ വിഴുങ്ങുമായിരുന്നു. അതില്‍ സോഷ്യല്‍ മീഡിയിലുളള കമന്‌റ്‌സ് എല്ലാം എടുത്താണ് ചോദിക്കുന്നുണ്ട്. പ്രേക്ഷകരുടെ അഭിപ്രായം ഈ സീസണില്‍ കൂടുതല്‍ എടുക്കുന്നുണ്ട്.












Click it and Unblock the Notifications