2 കോടി ബജറ്റിൽ തുടങ്ങി പൂർത്തിയാക്കിയത് 20 കോടിയിൽ, നിർമ്മാതാവ് പാപ്പരായി, വെളിപ്പെടുത്തൽ വൈറൽ
മലയാള സിനിമാ നിര്‍മ്മാതാക്കള്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് നിര്‍മ്മാതാവ് സുരേഷ് കുമാര്‍ നടത്തിയ തുറന്ന് പറച്ചിലുകള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. അതിനിടെയാണ് മലയാളത്തിലെ ഒരു ചിത്രം 4 കോടി ബജറ്റില്‍ തുടങ്ങി പൂര്‍ത്തിയാക്കാന്‍ 20 കോടി വേണ്ടി വന്നുവെന്നും ഇതോടെ ഈ സിനിമയുടെ നിര്‍മ്മാതാവ് പാപ്പരായെന്നും ഉളള വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
ബെന്‍സില്‍ പോയിരുന്ന നിര്‍മ്മാതാവ് ഈ ചിത്രത്തിന് ശേഷം തൊഴുത്തില്‍ ആയെന്നായിരുന്നു പ്രചരണം. ഇതിന് പിന്നാലെ സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മണമ്പൂരിന്റെ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധ നേടുകയാണ്.
സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിന് എതിരെയാണ് ബിനു മണമ്പൂര്‍ രംഗത്ത് വന്നിരിക്കുന്നത്. 4 കോടി ബജറ്റ് പറഞ്ഞ് അത് 40 കോടിയില്‍ എത്തിച്ച് സംവിധായകന്‍ നിര്‍മ്മാതാവിനെ ചതിച്ചുവെന്ന് ബിനു ആരോപിക്കുന്നു. ബിനു മടമ്പൂര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം:

'' പ്രിയമുള്ളവരേ ഇന്ന് രാവിലെ മുതൽ ഈ പോസ്റ്റ് എല്ലാവരിലും എത്തിക്കാണും.. ശ്രീ. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത സുരേഷന്റെയും സുമലെതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ. എന്ന സിനിമ.... പേര് പറയാതെ എല്ലാവർക്കും മനസ്സിലായി...
ഇനി കാര്യത്തിലേക്കുവരാം . ഈ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ഞാൻ ആയിരുന്നു.. ഇന്നലെ പ്രൊഡ്യൂസർ അസോസിയേഷൻ ഭാരവാഹിയായ ശ്രീ. സുരേഷ് കുമാർ സാർ പറഞ്ഞതിന്റെ വീഡിയോ എല്ലാവരും കണ്ടതാണല്ലോ.. അദ്ദേഹം പറഞ്ഞത് വളരെ സത്യ സന്ധമായ കാര്യമാണ്.... പക്ഷെ ആ പോസ്റ്റിന് വന്ന എല്ലാ കമന്റുകളും ഞാൻ വായിച്ചു..... 4 കോടി പറഞ്ഞിട്ട് 20 കോടിയിൽ എത്തിയെങ്കിൽ എല്ലാവരും കൂടി ആ പ്രൊഡ്യൂസറെ പറ്റിച്ചു എന്നാണ്.
ആ പറ്റിച്ചവരിൽ ഞാനും ഉൾപ്പെടുമല്ലോ.. അതുകൊണ്ടാണ് ഇത് പറയുന്നത്.. പ്രിയ പ്രൊഡ്യൂസർമാരായ ശ്രീ... ഇമ്മാനുവൽ & അജിത് തലപ്പിള്ളി നിങ്ങളെ ഞാനോ നിങ്ങടെ സിനിമയിൽ എന്നോടൊപ്പം വർക്ക് ചെയ്‌ത മറ്റ് ടെക്നീഷ്യൻ മാരോ.... ഇതിൽ അഭിനയിച്ച രാജേഷ് മാധവൻ ഉൾപ്പെടെ യുള്ള അഭിനേതാക്കളോ ആരും തന്നെ നിങ്ങളെ ചതിച്ചിട്ടില്ല.... നിങ്ങളെ ചതിച്ചത് നിങ്ങൾ വിശ്വസിച്ച് കോടികൾ മുടക്കിയ നിങ്ങളുടെ സംവിധായകൻ മാത്രമാണ്.. അത് രാകേഷ്ണ്ണനും അറിയാം.
ഇമ്മാനുവലേട്ടൻ ഒരു ദിവസം രാകേഷ്ണ്ണന്റെ ഒപ്പമിരുന്നു എന്നെ ഫോൺ വിളിച്ചപ്പോൾ പറഞ്ഞതാണല്ലോഈ കാര്യം. ഏതായാലും 4 കോടി പറഞ്ഞിട്ട് 20 കോടിവരെ എത്തിയിട്ടും ഈ സിനിമ നിങ്ങൾ തിയേറ്ററിൽ എത്തിച്ചല്ലോ.... അഭിനന്ദനങ്ങൾ.... സ്നേഹം....
ഇനിയാണ് ക്ലൈമാക്സ്... ഇന്നലത്തെ പത്ര സമ്മേളനത്തിൽ ശ്രീ. സുരേഷ്‌കുമാർ സാർ പറയുകയുണ്ടായി ഇതുപോലുള്ള സംവിധായകനെ വച്ചു സിനിമ ചെയ്ത പ്രൊഡ്യൂസർ പിച്ച ചട്ടി എടുത്തെന്നു... അതേ പ്രൊഡ്യൂസർ അസോസിയേഷനിലുള്ള പ്രൊഡ്യൂസർ ശ്രീ ലിസ്റ്റിൻ സ്റ്റീഫൻ.. കുഞ്ചാക്കോ ബോബനെ നായകനാക്കി ശ്രീ. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോൾ... പ്രിയപ്പെട്ട സുരേഷ് സാർ.... ഞങ്ങൾ എന്താ പറയേണ്ടത്....
ഇമ്മാനുവൽ ചേട്ടാ.... അജിത്തേട്ടാ.... നിങ്ങളുടെ സിനിമ പോലും എനിക്ക് കിട്ടില്ലായിരുക്കും.... എന്നാലും ഇത്രേം പറയാതിരിക്കാൻ പറ്റില്ല.... നമ്മൾ എല്ലാവരും മനുഷ്യരല്ലേ.''












Click it and Unblock the Notifications