Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസ് ഹൗസിലെ മോഹൻലാലിന്റെ ‍ഡബിൾ സ്റ്റാന്റ് ഇതാണ്,മഹാനടന്റെ നടനങ്ങൾ കൊള്ളാം'

വീക്കെന്റ് എപ്പിസോഡിൽ ആ ആഴ്ച നടന്ന പ്രധാന സംഭവങ്ങളിൽ മത്സരാർത്ഥികളിൽ നിന്നും അവതാരകനായ മോഹൻലാൽ വിശദീകരണം തേടാറുണ്ട്. ഇതിൻമേൽ മത്സരാർത്ഥികളുടെ ആരാധകർ അവതാരകനെതിരെ വിമർശനം ഉയർത്താറും ഉണ്ട്. ഇപ്പോഴിതാ കഴിഞ്ഞ വീക്കെന്റ് എപ്പിസോഡിലെ മോഹൻലാലിന്റെ അവതരണത്തിനെതിരെ ചില ബിഗ് ബോസ് പ്രേക്ഷകർ വിമർശനം ഉയർത്തുകയാണ്. മോഹൻലാൽ എന്ന അവതാരകൻ ഡബിൾ സ്റ്റാന്റ് പുലർത്തുന്ന ആളാണെന്നാണ് വിമർശനം. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'കഴിഞ്ഞ സീസണുകളിൽ കണ്ടസ്റ്റന്റുകളുടെ ഡബിൾ സ്റ്റാൻന്റിനെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന ലാലേട്ടന്റെ മാസ്സ് ഡബിൾ സ്റ്റാന്റുകൾ പുറത്ത് വന്ന ദിവസം ആയിരുന്നു കഴിഞ്ഞ എപ്പിസോഡ്.

akbar-

1: ആദില നൂറക്ക് ബോൾ കൊടുത്തത് റൂളിന് എതിര്, അങ്ങിനെ ചെയ്യാൻ പാടില്ല. എന്നാൽ, അക്ബർ ആര്യന് പാവ കൊടുത്തത് മൈന്റ് ഗെയിം. മഹാനടന്റെ ഒന്നാം മഹാനടനം.

2: ആദില അക്ബറിന്റെ പാവ എടുത്തത് പാടില്ലാത്തത്. എന്നാൽ, നിവിൻ അനുമോളുടെയും സാബുവിന്റെയും പാവ എടുത്തത് ബ്രില്യന്റ് ഗെയിം. മഹാനടന്റെ രണ്ടാം മഹാനടനം.

3: അനീഷ് ഫ്രസ്ട്രേഷനിൽ കയ്യും കാലും ഇവിടെ കിടന്ന് ഉരുളുമെന്ന് പറഞ്ഞത് ചോദിച്ച മഹാനടന് ജയിൽ നോമിനേഷനിടക്ക് ഒരു ഗുണ്ടയെപ്പോലെ അക്ബർ വിളിച്ച് കൂവിയ കാര്യങ്ങൾ ചോദിക്കാനുള്ള ആർജ്ജവമുണ്ടായില്ല. മഹാനടന്റെ മൂന്നാം മഹാനടനം.

4: ബോൾ ടാസ്ക്കിൽ ബ്ലാക്ക് ബോൾ കിട്ടിയപ്പോൾ അനീഷ് ഷാനവാസിനോട് അസാധുവാക്കരുത് എന്ന് പറഞ്ഞത് മഹാ അപരാധം. എന്നാൽ, അക്ബർ ആര്യനുമായി ചേർന്ന് അസാധുവാക്കിയത് മൈന്റ് ഗെയിം. മഹാനടന്റെ നാലാം മഹാനടനം.

5: കോയിൻ ടാസ്ക്കിൽ ഒരു കോയിൻ മിസ്സിംഗാണ്, എടുത്തയാളെ ഞങ്ങൾക്കറിയാം, ഞാൻ പറയുന്നതിന്റെ മുമ്പ് നിങ്ങൾ പറഞ്ഞാൽ നിങ്ങൾക്ക് കൊള്ളാം. അല്ലെങ്കിൽ ഞാൻ പറയും, കിട്ടിയ പണികൾ ഇരട്ടിയാക്കും എന്ന് പറഞ്ഞ മഹാനടൻ, പിന്നീട് അതിനെക്കുറിച്ച് മിണ്ടുകയേ ചെയ്തില്ല. ആര്യൻ അത് ചെയ്യുന്നത് കണ്ട പ്രേക്ഷകർക്കറിയാം ആര്യനെ സംരക്ഷിക്കാൻ വേണ്ടിയാണ് അത് പറയാതിരുന്നത് എന്ന്. ആര്യന്റെ സ്ഥാനത്ത് അനീഷോ, അനുമോളോ, ഷാനവാസോ ആയിരുന്നെങ്കിൽ കാണാമായിരുന്നു മഹാനടന്റെ മറ്റൊരു മുഖം. മഹാനടന്റെ അഞ്ചാം മഹാനടനം.

മഹാനടന്റെ നടനങ്ങൾ കൊള്ളാം. അക്ബറിനെ വെള്ളപൂശാൻ, അക്ബറിന്റെ സുഹൃത്ത് ആര്യനെ വെള്ളപൂശാൻ, അതിലൂടെ അക്ബറിനെ സപ്പോർട്ട് ചെയ്യുന്നില്ല എന്ന് പ്രേക്ഷകർക്ക് തോന്നൽ ഉണ്ടാക്കാൻ അക്ബറിന്റെ ഗോഡ്ഫാദർ, ഷോ ഡയറക്ടർ സെർഗോ വിജയരാജിന്റെ പ്ലാനുകളാണെന്നും മനസ്സിലായി. നടനങ്ങൾ തുടരട്ടെ, വെളുപ്പിക്കലും തുടരട്ടെ', പോസ്റ്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+