'വിഷയം ഇതൊന്നുമല്ല, കാരണം ഉണ്ണി മുകുന്ദനോടുളള ദേഷ്യം', നേരത്തെയും ചൊറിഞ്ഞെന്ന് സന്തോഷ് പണ്ഡിറ്റ്
അക്രമ രംഗങ്ങളുടെ അതിപ്രസരം കാരണം റിലീസിന് മുൻപ് തന്നെ ചർച്ചയായതാണ് ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ. 18 വയസ്സിന് മുകളിൽ പ്രായമുളളവർക്ക് മാത്രം കാണാവുന്നതാണ് ചിത്രമെങ്കിലും കൌമാരക്കാർ മുതലുളളവർ തിയറ്ററുകളിലും പിന്നീട് ഒടിടിയിലും മാർക്കോ കണ്ടിട്ടുണ്ട്. സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ അടക്കം അക്രമസംഭവങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മാർക്കോയ്ക്ക് എതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
ഈ സാഹചര്യത്തിൽ ഒടിടി പ്ലാറ്റ്ഫോമിൽ നിന്ന് മാർക്കോ പിൻവലിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. ഈ ചിത്രത്തിന് എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.

സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ കൊച്ചു കുട്ടികൾ ഉൾപെട്ട നിരവധി ആക്രമങ്ങളും, കൊലപാതകങ്ങളും നടന്നു.. ചിലർ അതിന്റെ പേരിൽ ഉണ്ണി മുകുന്ദൻ ജി നായകൻ ആയ "മാർക്കോ" എന്ന സിനിമയെ വിമർശിക്കുന്നത് കണ്ട്. ഇപ്പൊൾ ആ സിനിമയുടെ ടിവി ടെലികാസ്റ്റ് തടയുന്നു.. ഒടിടിയില് നിന്നും നീക്കിയെക്കും എന്ന് പറയുന്നു.. കേരളത്തിൽ നടക്കുന്ന എല്ലാ ആക്രമങ്ങൾക്കും ഈ "മാർക്കോ" സിനിമയാണ് എന്ന് ചിന്തിക്കുന്നവർ എന്റെ ചില കുഞ്ഞു ചോദ്യങ്ങൾക്ക് മറുപടി തരിക.
1) കേരളത്തിൽ എത്രയോ രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നു. ടിപി യെ 51 വെട്ടു വെട്ടി കൊന്നതും, അധ്യാപകന്റെ കൈ വെട്ടിയതും, രാഷ്ട്രീയക്കാർ ബോംബ് ഉണ്ടാക്കുന്നതും എല്ലാം "മാർക്കോ" റിലീസിന് മുൻപ് നടന്നതല്ലേ ? അതിന്റെ ഉത്തരവാദിത്വം ആർക്ക് ? അതിന്റെ പേരിൽ ആരെയാണ് നിരോധിച്ചത് ?
2) കഞ്ചാവിനെ , എംഡിഎംഎയെ , മദ്യത്തിനെ ഒക്കെ മഹത്വവൽകരിച്ചും, കഞ്ചാവിന്റെയും, മദ്യത്തിന്റെ പേര് വരെ ഇട്ടു മലയാളത്തിൽ എത്രയോ സിനിമകൾ ഇറങ്ങുന്നു..അതെല്ലാം കണ്ട് പ്രചോദനം ഉൾക്കൊണ്ട് എത്രയോ പെർ കഞ്ചാവിനും , മദ്യത്തിനും അടിമകളായി നിരവധി കൊലപാതകങ്ങൾ, ആക്രമങ്ങൾ നടത്തുന്നു .. എന്തുകൊണ്ട് ഇത്തരം കഞ്ചാവ് , എംഡിഎംഎ സിനിമകളെ ആരും നിരോധിക്കുന്നില്ല..
3) വിദ്യാലയങ്ങളിൽ എത്രയോ രാഷ്ട്രീയ കൊലപാതകങ്ങൾ, ആക്രമങ്ങൾ നടക്കുന്നു. ഇതിന്റെ പേരിൽ രാഷ്രീയപാർട്ടിയെ നിരോധിക്കേണ്ടേ.?
4) "മാർക്കോ" ഒരു എ സർട്ടിഫിക്കറ്റ് സിനിമയാണ്.. അത് എങ്ങനെ കുട്ടികൾ കണ്ട്? ഇനി ആ സിനിമ കാരണമാണ് കേരളത്തിലെ കുട്ടികൾ കത്തി കുത്തും നടത്തുന്നത് എന്ന് ചിന്തിച്ചു ആ സിനിമയെ നിരോധിച്ചാൽ അതേ ലോജിക് വെച്ച് രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുമ്പോൾ എന്തുകൊണ്ട് രാഷ്ട്രീയ പാർട്ടികളെ നിരോധിക്കുന്നില്ല ?
5) താലിബാൻ, സിറിയ, പാകിസ്ഥാൻ അടക്കം ലോകത്തെ പല ഭാഗങ്ങളിലും തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നു. അവരെല്ലാം ഈ "മാർകോ" സിനിമ കണ്ട് ഇങ്ങനെ ആയതാണോ ?
6) മലയാളത്തിലെ ഒരു "മാർക്കൊ" നിരോധിച്ചാലും ഒടിടിയില് മറ്റു ഭാഷകളിൽ എത്രയോ ഇതിലും വയലൻസ് ആയ സിനിമകൾ അവൈലബിൾ അല്ലേ? അതെല്ലാം മലയാളികൾ കണ്ട് ഉടനെ ആക്രമങ്ങൾ, കൊലപാതകങ്ങൾ നടത്തില്ലേ ?
7) മൊബൈലിൽ ലഭ്യമായ എത്രയോ വീഡിയോ ഗെയിംസ് കളിച്ചു എത്രയോ കുട്ടികൾ അഡിക്ട് ആയി ആത്മഹത്യകൾ ചെയ്യാറുണ്ട്.. എന്ന് കരുതി എന്തുകൊണ്ട് വീഡിയോ ഗെയിംസ് മൊത്തം നിരോധിക്കുന്നില്ല ?
8) എത്രയോ ഡിജെ പാർട്ടികൾക്ക് ഇടയിൽ കഞ്ചാവ്, എംഡിഎംഎ പിടിക്കുന്നു. ഇതിന്റെ പേരിൽ എന്തുകൊണ്ട് ഡിജെ പാർടികൾ നിരോധിക്കുന്നില്ല?
9) വയലൻസ് മാത്രമല്ല, സിനിമയിൽ കാണിക്കുന്ന തെറി ഡയലോഗും, ഡബിൾ മീനിംഗ് നിരോധിക്കണം സൈക്കോ പടവും ഇനി വേണ്ട..
,10) ഭൂരിഭാഗം പേരും ഈ "മാർക്കോ" സിനിമ കണ്ടവരാണ് എന്നിട്ട് ഞാൻ ആരെയും കൊല്ലാൻ പോയില്ലല്ലോ.. നിങ്ങളും കൊല്ലാൻ പോയില്ലല്ലോ ?അതൊക്കെ ഓരോരുത്തന്മാരുടെ മനസിന്റെയും സംസ്കാരവും അനുസരിച്ച് ഇരിക്കും. അല്ലാതെ സിനിമയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
മുഖം കൊള്ളാത്തതിന് കണ്ണാടിയെ കുറ്റം പറയുക, മുടി കൊള്ളാത്തതിന് ചീപ്പിനെ കുറ്റം പറയുക, കയ്യക്ഷരം കൊള്ളാത്തതിന് പേനയെ കുറ്റം പറയുക..നടക്കട്ടെ.. ഇനിയെങ്കിലും കേരളത്തിൽ മദ്യ നിരോധനം ഏർപ്പെടുത്തി, കഞ്ചാവ്, എംഡിഎംഎയുടെ പിന്നിൽ പ്രവർത്തിക്കുന്ന പ്രമുഖരെ ശിക്ഷിക്കുകയും, മക്കളേ ഓവറായി പുന്നരിച്ചു വളർത്താതെ നല്ല സംസ്കാരം കൊടുത്തു രക്ഷിതാക്കൾ വളർത്തിയാലും, കുറ്റവാളികൾക്ക് മതം, രാഷ്ട്രീയം നോക്കാതെ ശിക്ഷയും കൊടുത്താൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീ പീഡനം, ആക്രമങ്ങൾ നടക്കുന്ന കേരളത്തിൽ അതൊക്കെ കുറച്ചു കൊണ്ടു വരുവാൻ പറ്റും..
മാർക്കോ റിലീസിനു മുമ്പുള്ള സുന്ദരമായ, സമാധാനം മാത്രമുള്ള കേരളത്തിലെ ആ "മാവേലി" കാലം ഇനി ഓർമ മാത്രമായി .. (വാൽ കഷ്ണം.... വിഷയം ഇതൊന്നുമല്ല... "മാർക്കോ" സിനിമയിലെ ഉണ്ണി മുകുന്ദൻ ജി യോടുള്ള ദേഷ്യമാണ് ഇപ്പൊൾ നടക്കുന്ന ഹേറ്റ് ക്യാംപെയ്നു കാരണം.. മുമ്പ് അദ്ദേഹം അഭിനയിച്ച "മാളികപ്പുറം" സിനിമയ്ക്ക് എതിരെയും പലരും ചൊറിഞ്ഞിരുന്നു..)
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications