ഇത് റീലല്ല, റിയല്‍; 'മന്മഥന്‍' ആശുപത്രിയില്‍: കഷ്ടപ്പെട്ടുണ്ടാക്കിയ മൂന്ന് നാല് കിലോയും പോയി: റിയാസ് നര്‍മകല
മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രീതി നേടിയ പരമ്പരയാണ് മറിമായം. അതിലെ ഓരോ കഥാപാത്രങ്ങളുടെയും പ്രകടനം ഒന്നിനൊന്ന് മികച്ചതാണ്. അവരില്‍ ഒരാളാണ് മന്മഥന്‍ എന്ന കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുന്ന റിയാസ് നര്‍മകല. മിമിക്രിയിലൂടെയാണ് തിരുവനന്തപുരം സ്വദേശിയായ റിയാസ് അഭിനയരംഗത്ത് എത്തുന്നത്. നര്‍മകല എന്നൊരു മിമിക്രി ട്രൂപ്പും ആരംഭിച്ചിരുന്നു. പിന്നീടാണ് സീരിയലുകളിലൂടെ ടെലിവിഷന്‍ രംഗത്ത് എത്തിയത്. മറിമായത്തിലെ മന്മഥന്‍ എന്ന കഥാപാത്രം നടനെ പ്രശസ്തിയിലേക്ക് ഉയര്‍ത്തി.
ഇപ്പോള്‍ എവിടെ ചെന്നാലും മന്മഥന്റെ പേരിലാണ് റിയാസിനെ തിരിച്ചറിയുന്നത്. വണ്‍, റോഷാക്ക്, കൂമന്‍ തുടങ്ങി വിവിധ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ഒട്ടും സുഖകരമല്ലാത്ത ഒരു അനുഭവമാണ് റിയാസ് സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചത്. പുറത്തു നിന്ന് ഭക്ഷണം കഴിച്ച് ആശുപത്രി കിടക്കയില്‍ കഴിയേണ്ടി വന്നതിന്റെ അനുഭവമാണ് റിയാസ് പങ്കുവെക്കുന്നത്. കഴിഞ്ഞ ദിവസമാണ് താരം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായത്.

ആശുപത്രി കിടക്കയില്‍ ട്രിപ്പ് ഒക്കെയിട്ട് കിടക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് തനിക്ക് സംഭവിച്ചത് എന്താണെന്ന് റിയാസ് കുറിക്കുന്നത്. ഇത് റീലല്ല, റിയലാണ് എന്നു പറഞ്ഞു കൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്. ടെലിവിഷനില്‍ രോഗിയായി ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആശുപത്രിയില്‍ കിടക്കുന്നത്. ഒരാഴ്ചയോളം നീണ്ട ആശുപത്രി വാസം അവസാനിച്ചു. ഇതിന് കാരണമായത് ഭക്ഷ്യവിഷബാധയാണ്.
എന്തോ തിന്നുകയും കുടിക്കുകയും ചെയ്തതിന്റെ ഫലമാണെന്നും ഇപ്പോള്‍ ഭക്ഷണം കാണുമ്പോള്‍ തന്നെ പേടിയാണെന്നും റിയാസ് പറയുന്നു.
തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചും റിയാസ് പറയുന്നുണ്ട്. കഷ്ടപ്പെട്ട് ഉണ്ടാക്കിയ മൂന്ന്, നാല് കിലോയും നഷ്ടപ്പെട്ടു. നടക്കില്ല എന്ന് അറിയാമെങ്കിലും പുറത്തു നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കണമെന്ന് ഉപദേശിച്ചു കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
റിയാസ് നര്‍മ്മകലയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
Not Reel But Real
രോഗിയായി ഒരുപാട് കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും കുറെയധികം വർഷങ്ങൾക്കു ശേഷം ഒരാഴ്ച്ചത്തെ ആശുപത്രിവാസം ഇന്ന് അവസാനിച്ചു. FOOD POISON അടിച്ചു നല്ല അസ്സല് പണി കിട്ടി എന്തോ തിന്നേ കുടിക്കേ ചെയ്തതാണ് എവിടെന്നാണ്ന്നറിയില്ല ഇപ്പോ ഭക്ഷണം കാണുമ്പോൾ തന്നെ പേടിയാ, കഷ്ട്ടപ്പെട്ടുണ്ടാക്കിയ മൂന്ന് നാല് കിലോയും പോയി, എന്തായാലും എന്റെ പ്രിയപ്പെട്ടവരുടെയൊക്കെ പ്രാർത്ഥനകൾ ഉള്ളത് കൊണ്ടാകാം കണ്ണിൽ കൊള്ളാനുള്ളത് പുരികത്ത് കൊണ്ടൊക്കെയങ്ങു നീങ്ങുന്നത്, അനുഭവിച്ച് ചീട്ട് കീറിയതിന്റെ വെളിച്ചത്തിൽ പറയുവാ പുറത്ത് നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക, നടക്കില്ല എന്നറിയാം എന്നാലും ശ്രമിക്കുക ശ്രദ്ധിക്കുക












Click it and Unblock the Notifications