റിഹേഴ്സലിനായി സൂപ്പര്‍താരങ്ങള്‍ മാറ്റിവെച്ചത് ദിവസങ്ങള്‍, താരനിശ മുടങ്ങുന്നത് രണ്ടാം തവണ; കാരണമിത്
ദോഹ: ഖത്തര്‍ പ്രവാസികളും സിനിമാ ആസ്വാദകരും ഒരുപോലെ കാത്തിരുന്ന താരനിശയായിരുന്നു മോളിവുഡ് മാജിക്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കം മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അണിനിരക്കേണ്ടിയിരുന്ന ഷോ കഴിഞ്ഞ ദിവസം അവസാന നിമിഷമായിരുന്നു റദ്ദാക്കിയത്. മാര്‍ച്ച് ഏഴ് വ്യാഴാഴ്ചയായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഷോയ്ക്ക് മണിക്കൂറുകള്‍ക്ക് മുന്‍പാണ് പരിപാടി റദ്ദാക്കിയതായി അറിയിക്കുന്നത്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വേണ്ടി ധനശേഖരണാര്‍ഥം താരസംഘടനയായ അമ്മയുടെ സഹകരണത്തോടെ ചേര്‍ന്നു നടത്താനിരുന്ന പരിപാടിയായിരുന്നു മോളിവുഡ് മാജിക്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്, ബിജു മേനോന്, വിനീത് ശ്രീനിവാസന്, അര്ജുന് അശോകന്, ഇന്ദ്രജിത്, നിഖില വിമല്‍, ഹണി റോസ്, മല്ലിക സുകുമാരന്‍, ശ്വേതാ മേനോന്, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, ധര്മജന് ബോള്‍ഗാട്ടി, റിമി ടോമി എന്നിവര്‍ പരിപാടിയുടെ ഭാഗമായിരുന്നു.

താരനിശയ്ക്കായി ഷൂട്ടിംഗ് തിരക്കുകള്‍ മാറ്റിവെച്ചാണ് താരങ്ങള്‍ റിഹേഴ്സലിന് എത്തിയിരുന്നത്. 'എമ്പുരാന്' സിനിമയുടെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാണ് മോഹന്‍ലാലും പൃഥ്വിരാജും പരിപാടിക്ക് എത്തിയിരുന്നത്. മമ്മൂട്ടി 7 ന് തന്നെ ഖത്തറില്‍ എത്തി. മറ്റ് താരങ്ങളാകട്ടെ ദിവസങ്ങളായി ഇതിന്റെ ഭാഗമായി റിഹേഴ്സലില്‍ ആയിരുന്നു. റിഹേഴ്സലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു.
നാദിര്‍ഷ, ഇടവേള ബാബു, രഞ്ജിത് എന്നിവരായിരുന്നു ഷോ ഡയറക്ടര്‍മാര്‍. സാങ്കേതിക കാരണങ്ങളാലും മോശം കാലാവസ്ഥ കാരണവുമാണ് പരിപാടി മാറ്റി വെക്കുന്നത് എന്നാണ് സംഘാടകരായ 91 ഇവന്റ്സ് അറിയിക്കുന്നത്. അപ്രതീക്ഷിത സാഹചര്യത്തില്‍ ഒഴിവാക്കാനാകാത്ത കാരണങ്ങളാലാണ് ഷോ ഉപേക്ഷിച്ചതെന്നാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോ. പ്രസിഡന്റ് ആന്റോ ജോസഫും പറഞ്ഞത്. നിര്‍മാതാക്കളും മറ്റു ചിലരും ഇപ്പോഴും ഖത്തറില്‍ തന്നെയാണ്.
എന്നാല്‍ താരനിശ അവസാന നിമിഷം റദ്ദാക്കാന്‍ കാരണം പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് എന്നാണ് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിപാടിക്കായി സ്റ്റേജ്, ശബ്ദ സംവിധാനം എന്നിവ ഒരുക്കിയെങ്കിലും സ്റ്റേഡിയത്തിന്റെ വാടക പൂര്‍ണമായി കൊടുക്കാത്തതിനാല്‍ ഗേറ്റ് തുറന്നു കൊടുത്തില്ല. പിന്നീട് പൊലീസ് എത്തിയാണ് കാണികളെ പിരിച്ചുവിട്ടത്. പണമിടപാട് സംബന്ധിച്ച തര്‍ക്കങ്ങളാണ് ചടങ്ങ് മുടങ്ങാന്‍ കാരണമായത്.
അതേസമയം ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരിച്ചു നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ഇതേ പരിപാടി മുടങ്ങുന്നത്. കഴിഞ്ഞ നവംബര്‍ 17 ന് ഇതേ പരിപാടി സംഘടിപ്പിക്കാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ ഇസ്രായേല്‍- പലസ്തീന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അനുമതി ലഭിച്ചിരുന്നില്ല. 2022 ഫിഫ ലോകകപ്പിനായി ഖത്തര്‍ നിര്‍മ്മിച്ച ദോഹയിലെ സ്റ്റേഡിയമായിരുന്നു താരനിശയുടെ വേദി ആവേണ്ടിയിരുന്നത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications