ഇത് ബിഗ് ബോസ് ഹൗസിനുള്ളിലെ ഷാനവാസിന്റെ അടവ് , എതിരാളികളെ വീഴ്ത്താനുള്ള തന്ത്രം'
ബിഗ് ബോസ് മലയാളം സീസൺ 7 ൽ തുടക്കം മുതൽ വിമർശനം കേൾക്കേണ്ടി വന്ന മത്സരാർത്ഥകളിൽ ഒരാൾ നടൻ ഷാനവാസ് ആണ്. ഷാനവാസ് ഷോയിൽ പങ്കുവെയ്ക്കുന്ന സദാചാര നിലപാടുകളാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്. ജിസേലിന്റെ വസ്ത്രധാരണം മോശമാണെന്നും സംസ്കാരത്തിന് ചേർന്നതല്ലെന്നായിരുന്നു ഷാനവാസിന്റെ ആദ്യ വിവാദ പരാമർശം. പിന്നീട് ഇത്തരത്തിൽ പല പ്രതികരണങ്ങളും ഷാനവാസ് നടത്തിയിട്ടുണ്ട്. ഹൗസിനുള്ളിലും പുറത്തും ഇതിനെതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ഏറ്റവും ഒടുവിലായി നെവിനെതിരെയാണ് ഷാനവാസ് ആരോപണം ഉയർത്തിയിരിക്കുന്നത്. നെവിൻ തന്നോട് മോശമായി പെരുമാറി എന്നാണ് ആരോപണം. ആരോപണത്തിൽ ബിഗ് ബോസ് എന്ത് നിലപാട് സ്വീകരിക്കും എന്ന് ഉറ്റുനോക്കുകയാണ് പ്രേക്ഷകർ. അതിനിടയിലിതാ ഷാനവാസിന്റെ ഇത്തരത്തിലുള്ള ആരോപണങ്ങൾ ബിഗ് ബോസ് ഹൗസിലെ അയാളുടെ അടവാണെന്ന് ആരോപിക്കുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ഫേസ്ബുക്കിൽ പങ്കുവെച്ചൊരു കുറിപ്പ് ഇങ്ങനെ
'ഷാനവാസിനെ കുറിച്ചാണ്. ഇപ്പോ അതിഥിയായി വന്നുപോയ റിയാസിനോട് റിയാസിന്റെ ചൊറിഞ്ഞ സ്വഭാവത്തിനോട് യോജിപ്പില്ല. പക്ഷേ എല്ലായിടത്തും ഷാനവാസിനെ പൊക്കി അടിക്കുന്ന പോസ്റ്റുകൾ കാണുന്നതുകൊണ്ട് മാത്രമാണ് എഴുതുന്നത്. ഷാനവാസിന്റെ ഉള്ളിൽ ഒരു നല്ല മനുഷ്യൻ ഉണ്ടായേക്കാം ഉണ്ടെന്ന് തന്നെയാണ് തോന്നുന്നത്. എന്നാൽ അയാളുടെ ഉള്ളിൽ ഒരു വളരെ ചീപ്പ് ആയിട്ടുള്ള സ്വഭാവവും ഉണ്ട്. മാന്യമായ മുഖംമൂടി അണിഞ്ഞ് ഉള്ളിൽ കള്ളത്തരവും ഉടായിപ്പും നല്ലോണം ഷാനവാസി ഉണ്ട്.
ഈ സീസൺ തുടങ്ങിയപ്പോൾ മുതൽ, ഷാനവാസിന് അയാളുടെ എതിരാളി എന്ന് തോന്നിയ ആളുകളെ കുൽസിത കഥകൾ ആയിട്ട് ബന്ധപ്പെടുത്തി, പ്രേക്ഷകരുടെ മുന്നിൽ ആ എതിരാളിയേ കുറിച്ച് വളരെ മോശമായ ഇമേജ് സൃഷ്ടിക്കാൻ അയാൾ നല്ലോണം ശ്രമിച്ചിട്ടുണ്ട്.

1. അപ്പാനിയോട് ബിൻസിയുടെ പേര് പറഞ്ഞ് വിരട്ടിയത്.
2. ജിസേലിൻ്റെ അടുത്ത അക്ബർ മോശമായ രീതിയിൽ നോക്കിയിട്ടുണ്ട് എന്ന് പറഞ്ഞത്.
3. ഇപ്പൊ നേവിൻ ആയി മല്ലിയില മോഷ്ടിച്ച വഴക്കിന് ശേഷം, അവനെക്കുറിച്ച് കുൽസിത ആരോപണം പറയുന്നത് (ഷാനവാസ് പറയുന്ന സംഭവം കുറേ ആഴ്ചകൾ മുന്നേയുള്ള കാര്യമാണെന്നാണ് അയാൾ തന്നെ പറയുന്നത്, പെട്ടെന്ന് നേവിനോട് ദേഷ്യം ആയപ്പോൾ അത് ഇപ്പോള് പറയുന്നത് തന്നെ വളരെ സംശയം ജനിപ്പിക്കുന്നു. ഇയാൾ ചുമ്മാ പറയുകയാണോ എന്ന്). 4. ഇന്നത്തെ എപ്പിസോഡ് ല് രാവിലെ വഴക്ക് ഉണ്ടായ സമയത്ത്, ഷാനവാസ് ബസ്റ്റാൻഡിൽ സ്ഥിരം കണ്ടിട്ടുണ്ട് എന്ന് പറഞ്ഞത് തന്നെ അയാളുടെ ഉള്ളിലുള്ള ഊള ക്യാരക്ടർ പുറത്തുവന്നതായിട്ട് തന്നെയാണ് തോന്നിയത്.
ഷാനവാസ് ഇതുവരെ ഈ ഷോയിൽ മാരകമായ ബുദ്ധി രാക്ഷസപരമായ കളികൾ ഒന്നും കളിച്ചതായി കണ്ടിട്ടില്ല. പുള്ളിയുടെ കയ്യിലുള്ള പ്രധാന അടവ് ഇതാണ്.
വിവാദം ഷാനവാസിന് ഗുണമാകുമെന്ന് ആരാധകർ
'വീക്കെൻഡ് എപ്പിസോഡിൽ നെവിൻ ഷാനവാസ് ഇഷ്യൂ എങ്ങനെ കൈകാര്യം ചെയ്യാൻ ആയിരിക്കും സാധ്യത? ഷാനവാസ് lgbtq എതിരെ അല്ല പറഞ്ഞത്, പുള്ളിക്ക് ഒരു sexual assualt നേരിട്ടെന്ന് ആണ്. കമ്മ്യൂണിറ്റിക്ക് എതിരെ ആണേൽ ലക്ഷ്മിക്ക് കൊടുത്ത പോലെ ആട്ടി വിടമായിരുന്നു. പക്ഷേ പുള്ളി പലവട്ടം ഈ കാര്യം വീട്ടിൽ പറഞ്ഞിട്ടുണ്ട്, confession റൂമിൽ വെച്ച് bed മാറ്റണം എന്ന് ബിഗ്‌ബോസിനോട് പറഞ്ഞിട്ടുണ്ട്. ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചു പുള്ളിടെ തോന്നൽ ആണ് ഇതെല്ലാം എന്ന് പറയാൻ പറ്റില്ല.
മറിച് നെവിൻ കേസ് എടുത്താൽ, വീഡിയോ മറ്റും കാണിച്ചു പുള്ളിയെ നാണം കെടുത്തുന്ന രീതിയിൽ കൊണ്ടുപോകാനും സാധ്യതയില്ല. അത് പുള്ളിയുടെ ലൈഫിനെ തന്നെ ബാധിക്കുന്നത് കൊണ്ട്.
നിലവിൽ rena, നെവിൻ, ബിന്നി, ആര്യൻ ഇതിൽ രണ്ട് പേര് പോവാൻ ചാൻസ് ഉണ്ട്. So നെവിൻ എവിക്ട് ആണേൽ saturday എപ്പിസോഡിൽ തന്നെ അത് നടത്തി അതികം ചർച്ച വിഷയം ആകാതിരിക്കാനുള്ള സാധ്യത കാണുന്നു. അല്ലേൽ ഓരോരുത്തർക്കും പേർസണൽ സ്പേസ് ഉണ്ട്, അതിലേക്ക് ഇടിച്ചു കേറരുത് എന്ന് പറഞ്ഞു ഒഴിവാക്കാം. കഴിഞ്ഞ വർഷം അഭിഷേക് ജയ്ദീപ് ഇത്പോലെ ഒരു പ്രശ്നം ജിന്റൊക്ക് എതിരെ ഉന്നയിച്ചിരുന്നു (ഗബ്രിയും ഉണ്ട്). അത് വീക്കെൻഡ് ൽ ചർച്ച ചെയ്തില്ല എന്നാണ് ഓർമ്മ. പക്ഷേ ഇവിടെ മൊത്തം next വീക്ക് പ്രകടനം ഇതിനെ base ചെയ്ത് ആയിരിക്കും. നിലവിൽ എങ്ങനെ കൈകാര്യം ചെയ്താലും വീടിന് പുറത്ത് പുള്ളിക്ക് ഇത് പോസിറ്റീവ് ആവാൻ സാധ്യത. വീടിന് അകത്ത് ഒറ്റപ്പെടും.
അനീഷ് സ്കൂട്ട് ആവും' ഒരു ആരാധകൻ പറഞ്ഞു.












Click it and Unblock the Notifications