'നൂറ ബിഗ് ബോസിൽ നിന്നും പുറത്തായതിന് കാരണം ഇതാണ്; ആദിലയുടെ ആ തന്ത്രം പൊളിഞ്ഞ് പോയി'
ടിക്കറ്റ് ടു ഫിനാലെ ലഭിച്ചിട്ടും നൂറ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായതിന്റെ ഞെട്ടലിലാണ് ആരാധകർ. വലിയ പിന്തുണ ഉണ്ടായിട്ടും എന്തുകൊണ്ട് ടോപ് 5ൽ കയറാൻ നൂറയ്ക്ക് കഴിഞ്ഞില്ലെന്ന ചോദ്യമാണ് പലരും പങ്കുവെയ്ക്കുന്ന്. യഥാർത്ഥത്തിൽ ആദില അനുമോൾക്കെതിരെ ഉയർത്തിയ ആരോപണങ്ങളാണ് നൂറയുടെ പുറത്താകലിന് നയിച്ചതെന്നാണ് ചില ബിഗ് ബോസ് ആരാധകർ കമന്റ് ചെയ്യുന്നത്. ഇത് സംബന്ധിച്ച് ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പങ്കുവെയ്ക്കപ്പെട്ടൊരു കമന്റ് ഇങ്ങനെയാണ്
'ആദില അനുവിന് എതിരെ ഉയർത്തിയ കാര്യങ്ങൾ ആണ് ഇപ്പോൾ നൂറയെ കൂടി പുറത്താക്കിയിരിക്കുന്നത് . അനു നമ്പർ എഴുതിക്കൊടുത്തു അക്ബറിനെ താറടിക്കാൻ എന്ന അപവാദം അവസനം നിലനിർത്തി അതിന്റെ ആധിക്യത്തിൽ അനുവിനെ നെഗറ്റീവ് ആക്കി നൂറയെ സംരക്ഷിക്കാം എന്നൊരു സ്ട്രാറ്റജി ആയിരുന്നു ആദിലയ്ക്ക് . പക്ഷേ പുറത്തുപോകുന്ന ആ നിമിഷം പറഞ്ഞത് മാറ്റി പറഞ്ഞു അക്ബറിനോട് . എഴുതിയ നമ്പർ പിആർ എന്നതിന് പകരം അനുവിന്റെ സഹോദരി എന്നാക്കി . അതേപോലെ അനു ഇതറിഞ്ഞു ഏറ്റുപിടിച്ചപ്പോഴേക്കും, അതായതു എഴുതിയ പേപ്പർ അവളുടെ കപ്ബോർഡിൽ നിന്നും എടുത്തു കാണിക്കാൻ പറഞ്ഞപ്പോഴേക്കും നൂറ അതെടുത്തു മാറ്റി . അവിടേം അവൾ നെഗറ്റീവ് ആയി . അനു വീണ്ടും പോസിറ്റീവ് ആയി.

ഇവർ പറഞ്ഞത് അനുവിനെ മനപ്പൂർവം തകർക്കാൻ വേണ്ടിയുള്ള ഗെയിം ഷോ ആണെന്ന് ജനങ്ങൾ വിലയിരുത്തും . ആദിലയുടെ പ്രവർത്തികൾ ആണ് ഇപ്പോൾ നൂറയെ പുറത്താക്കിയത്. പുറത്തു പോയവർ വന്നപ്പോൾ അനു ഓൾറെഡി നെഗറ്റീവ് ആയി . പക്ഷേ പിന്നീട് എന്തിനാണ് ആദില അതിന്റെയൊക്കെ ഇടയിൽ കൂടി ഈ ആരോപണം കൊണ്ടുവന്നത് . അല്ലെങ്കിൽ പറഞ്ഞ കാര്യത്തിൽ തന്നെ ഉറച്ചു നിൽകണമായിരുന്നു. ഇതിപ്പോൾ അവസാന നിമിഷം അനുവിനെ അവിടെ സ്റ്റാറാക്കി കൊടുത്തിട്ടുണ്ട് . നൂറ ഹൈലി ടാലന്റഡ് ടാലന്റഡ് ലേഡി ആയിരുന്നു . ആദിലയുടെ ഗെയിം പ്ലാൻ ആണ് നൂറയെ ഇതേ അവസ്ഥയിൽ ആക്കിയതും അനുമോളെ മുകളിൽ കേറ്റിയതും.
നിലവിൽ അനീഷ് അനുമോൾ ശക്തമായ മത്സരം നടക്കുന്നു, ആർക്ക് ആധിപത്യം എന്ന് മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ . അക്ബർ ഇതിൽ അവസാന നിമിഷം ഉണ്ടായ സഹതാപ തരംഗം ഇല്ലാതായി . പിആറിന്റെ ഇടപെടലിൽ അടിച്ചു കേറി വരാൻ ഷാനവാസിനും അവസരം ഇല്ല . ഫൈനൽ 5 ലെ ആദ്യ എവിക്ഷൻ ഷാനവാസ് പിന്നെ അക്ബർ , നിവിൻ , ഫൈനൽ 2 അനീഷ് അനുമോൾ എന്നതാണ് എന്റെ പ്രെഡിക്ഷന് . അതിൽ ശക്തമായ മത്സരത്തിൽ ചെറിയ ആധിപത്യത്തിൽ അനീഷ് വിജയിക്കൻ സധ്യത ആണ് ഞാൻ കാണുന്നത്', കമന്റിൽ പറഞ്ഞു.












Click it and Unblock the Notifications