ഈ സ്ഥലം കാണുമ്പോള്‍ പേടിയാകുന്നു; ഒരുപാട് ഫ്‌ളാഷ് ബാക്ക് ഉണ്ട്: ദിയയുടെ അടുത്ത നീക്കം
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ദിയ കൃഷ്ണയുടെ ജീവിതത്തില്‍ അടുത്തിടെ അപ്രതീക്ഷിതമായ സംഭവങ്ങളാണ് ഉണ്ടായത്. ഗര്‍ഭിണിയായിരുന്ന ദിയ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. ദിയ നടത്തുന്ന ഒ ബൈ ഓസി ഫാന്‍സി ആഭരണ ഷോപ്പില്‍ നിന്ന് 40 ലക്ഷം രൂപയോളം ആണ് മുന്‍ ജീവനക്കാരികള്‍ തട്ടിയെടുത്തത്.
ജീവനക്കാരികളെ പൂര്‍ണമായി വിശ്വസിച്ച് സ്ഥാപനം ഏല്‍പ്പിച്ച ദിയയെ സംബന്ധിച്ച് ഈ തട്ടിപ്പ് വലിയൊരു മാനസിക ആഘാതം ആയിരുന്നു. ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി സ്ഥാപനത്തില്‍ നിന്ന് പൈസ തട്ടിയെടുത്തത് പോരാതെ ദിയയ്ക്കും കുടുംബത്തിനും മേലെ വലിയ ആരോപണങ്ങളും ജീവനക്കാരികള്‍ ഉന്നയിച്ചിരുന്നു. അതില്‍ ജാതി അധിക്ഷേപം മുതല്‍ ദിയയുടെ ഭര്‍ത്താവ് അശ്വിന്‍ ജീവനക്കാരികളോട് മോശമായി പെരുമാറി എന്നതു വരെ ഉണ്ടായിരുന്നു

പൂര്‍ണ ഗര്‍ഭിണിയായിരുന്ന സമയത്താണ് ദിയ ഈ ആരോപണങ്ങളൊക്കെ കേട്ടത്. ജീവനക്കാരികളെ തട്ടിക്കൊണ്ടു പോയെന്ന പരാതിയില്‍ ദിയയ്ക്കും കൃഷ്ണകുമാറിനും എതിരെ കേസും എടുത്തിരുന്നു.
ജീവനക്കാരികള്‍ നടത്തിയ തട്ടിപ്പിലൂടെ സാമ്പത്തികമായി വലിയ നഷ്ടമാണ് ദിയയ്ക്ക് ഉണ്ടായത്. ഇതിനു പുറമേയാണ് തനിക്കും കുടുംബത്തിനും നേരെയുണ്ടായ ആരോപണങ്ങളും. ജീവനക്കാരികളുടെ തട്ടിപ്പ് പുറത്തു വന്നതോടെ ദിയയ്ക്ക് വലിയ പിന്തുണയാണ് സമൂഹത്തില്‍ നിന്ന് ലഭിച്ചത്. പൂര്‍ണ ഗര്‍ഭിണിയായിരുന്നിട്ടും പ്രതിസന്ധികളില്‍ തളരാതെ പിടിച്ചുനിന്ന ദിയയുടെ ആത്മധൈര്യത്തെയും നിരവധി പേര്‍ പ്രശംസിച്ചു.
പ്രതിസന്ധികള്‍ക്ക് എല്ലാം ഒടുവിലാണ് കുടുംബത്തിലേക്ക് വലിയ ആഹ്ലാദവുമായി കുഞ്ഞ് ജനിച്ചത്. ദിയയുടെ പ്രസവ വീഡിയോ 87 ലക്ഷത്തോളം പേരാണ് കണ്ടത്. ഒരു സ്ത്രീ പ്രസവ സമയത്ത് കടന്നുപോകുന്ന സങ്കീര്‍ണതകളെ വളരെ കൃത്യമായി ദിയ കാണിക്കുകയും ചെയ്തു. മുന്‍പൊരിക്കലും ഇല്ലാത്ത വിധത്തിലുള്ള സപ്പോര്‍ട്ടും സ്‌നേഹവുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് കൃഷ്ണകുമാറിനും കുടുംബത്തിനും ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോള്‍ ദിയയുടെ കുഞ്ഞ് ഓമിക്ക് ഒരു മാസമായിരിക്കുകയാണ്. പ്രസവത്തെ തുടര്‍ന്ന് സ്വന്തം വീട്ടിലാണ് ദിയ ഇപ്പോള്‍ ഉള്ളത്. പ്രസവരക്ഷയും മറ്റുമായി ഇപ്പോള്‍ ഏറെ തിരക്കിലായിരുന്നു. കഴിഞ്ഞ ദിവസമാണ് വേതു കുളി അവസാനിച്ചത്. ഇനി പതിയെ സ്ഥാപനത്തിന്റെ കാര്യങ്ങളില്‍ കൂടുതല്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ് ദിയ.
അടുത്തയാഴ്ചയോടെ സ്വന്തം വീട്ടില്‍ നിന്ന് ദിയയും അശ്വിനും തങ്ങള്‍ നേരത്തെ താമസിച്ചിരുന്ന ഫ്‌ളാറ്റിലേക്ക് മാറാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതിനു മുന്നോടിയായി ദിയയുടെ അമ്മ സിന്ധു കൃഷ്ണ കഴിഞ്ഞ ദിവസം ഫ്‌ളാറ്റിലെത്തിയിരുന്നു. കുഞ്ഞിന്റെ വരവിനു മുന്നോടിയായി കുറെ നാളായി അടഞ്ഞു കിടന്ന ഫ്‌ളാറ്റ് വൃത്തിയാക്കാന്‍ വേണ്ടിയാണ് സിന്ധു കൃഷ്ണ ഇവിടെ എത്തിയത്. ഇതൊരു വ്‌ളോഗായി സിന്ധു യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.
എല്ലാം കഴിഞ്ഞ് തിരിച്ചു ഇറങ്ങിയത് ഫ്‌ളാറ്റിന്റെ ലോബിയിലേക്കാണ്. ഈ ഫ്‌ളാറ്റിന്റെ ലോബി ഇപ്പോള്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും സുപരിചിതമാണ്. ഇവിടെ വച്ചാണ് തട്ടിപ്പ് നടത്തിയ മൂന്ന് മുന്‍ ജീവനക്കാരുടെയും കള്ളങ്ങള്‍ കൃഷ്ണകുമാറും കുടുംബവും പൊളിച്ചതും മൂന്നു പേരും കുറ്റസമ്മതം നടത്തുന്നതും. ഇതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് പിന്നീട് സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്താ മാധ്യമങ്ങളിലും ഒക്കെ പ്രചരിച്ചത്.
ഇപ്പോള്‍ അതേ സ്ഥലത്ത് ഏറെ നാളുകള്‍ക്കു ശേഷം വീണ്ടും എത്തിയപ്പോള്‍ ഉണ്ടായ മനസിലെ തോന്നലാണ് സിന്ധു തന്റെ പുതിയ വീഡിയോയിലൂടെ പങ്കുവെച്ചത്. വീണ്ടും ആ ഫ്‌ളാറ്റിന്റെ ലോബി കണ്ടപ്പോള്‍ പേടി തോന്നുന്നു എന്നാണ് സിന്ധു കൃഷ്ണ പറഞ്ഞത്. ഒരുപാട് ഫ്‌ലാഷ് ബാക്ക്‌സ് ഇവിടെയുണ്ട്. ഫ്‌ലാറ്റിന് ഒരുപാട് പരസ്യം കിട്ടുകയും ചെയ്തു. അടുത്തയാഴ്ച്ച ദിയ ഈ ഫ്‌ളാറ്റിലേക്ക് തിരച്ചെത്തുമെന്നും സിന്ധു പറയുന്നു.












Click it and Unblock the Notifications